അമ്മ എന്തിന് ഇങ്ങനെ സഹിക്കുന്നു എന്ന് ചോദിച്ചു! പാപ്പു ആ വീഡിയോ ഇട്ടതിന്റെ കാരണം പറഞ്ഞ് അഭിരാമി
ഒന്നിന് പിന്നാലെ ഒന്നൊന്നായി പ്രശ്‌നങ്ങളെ നേരിടുന്നവരാണ് ഞങ്ങള്‍. എപ്പോഴും എയറിലായിരിക്കും. അതൊരു പുതുമയുള്ള കാര്യമേയല്ല ഞങ്ങള്‍ക്ക്. ഞങ്ങളുടെ ഹാപ്പി മൊമന്‍സാണ് ഞങ്ങളെപ്പോഴും ഷെയര്‍ ചെയ്യാറുള്ളതെന്ന് അഭിരാമി സുരേഷ് പറയുന്നു. ഞങ്ങളിത്രയും പേരുള്ള ലോകമാണ്. ഇപ്പോള്‍ ഞങ്ങളെല്ലാം സ്‌ട്രോംഗാണ്. സൈബര്‍ ബുള്ളിയിംഗൊക്കെ എവിടെ നിന്നാണ് വരുന്നതെന്ന് ഞങ്ങള്‍ക്ക് മനസിലായി. അത് എല്ലാവര്‍ക്കും അറിയാവുന്നതായിരിക്കും. അച്ഛനാണെങ്കിലും പാവമാണ്. പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കാനോ, അതില്‍ ഇടപെടാനോ പോവാറില്ല. അതുകൊണ്ടാണ് ചേച്ചിയുടെ ലൈഫിലാണെങ്കിലും കുറേക്കാലം മിണ്ടാതെയിരിക്കേണ്ടി വന്നത്. എന്ത് പോസ്റ്റിട്ടാലും നെഗറ്റീവ് വരുന്ന അവസ്ഥയായിരുന്നു. ചേച്ചിയുടെ ലൈഫ് കളഞ്ഞത് ഞാനാണെന്ന് വരെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.
ഒരു പ്രശ്‌നം വന്നപ്പോള്‍ ഞാന്‍ ചേച്ചിയുടെ കൂടെയായിരുന്നു. ചേച്ചിയുടെ കൂടെ നില്‍ക്കേണ്ട ആളല്ലേ ഞാന്‍. ചില ടൈമില്‍ ഒരാളാണ് ബോള്‍ഡ്, മറ്റ് ചിലപ്പോള്‍ മറ്റെയാള്‍. വളരെ ഇമോഷണലായിട്ടുള്ളൊരാളാണ് ഞാന്‍. ഒരു സിറ്റുവേഷന്‍ വന്നാല്‍ എന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിക്കാനുള്ള തിളപ്പ് എനിക്കുണ്ട്. ഒരാള്‍ കരയുമ്പോള്‍ മറ്റെയാള്‍ ആശ്വസിപ്പിക്കും. അങ്ങനെയാണ്. ഒരു ബ്രദറുണ്ടായിരുന്നെങ്കില്‍ കുറച്ചൂടെ അഗ്രസീവായി നിന്നേനെ എന്ന് തോന്നിയിട്ടുണ്ട്. എന്നെ അഹങ്കാരി എന്ന് ആളുകള്‍ മുദ്ര കുത്തിയതാണ്. ആരെങ്കിലുമൊരാള്‍ കാര്യങ്ങള്‍ അഡ്രസ് ചെയ്യാന്‍ വേണം, അങ്ങനെ നില്‍ക്കേണ്ടി വന്നതാണ്. മൈല്‍സ്‌റ്റോണ്‍ സ്‌റ്റോറീസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭിരാമി സുരേഷ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

കമന്റുകളൊക്കെ നോക്കാറുണ്ട്. ഈ പോസ്റ്റിനെങ്കിലും തെറിവിളി ഇല്ലല്ലോ എന്നറിയാന്‍ വേണ്ടിയാണ് നോക്കുന്നത്. ഞങ്ങളുടെ ഫാമിലിയില്‍ ആര്‍ക്കും വേറെ ഓപ്ഷനില്ല. എല്ലാം പറയുന്നതും, കാണിക്കുന്നതും കൊണ്ടല്ലേ ഇങ്ങനെയെന്ന് ചോദിക്കുന്നവരുണ്ട്. അത് നേരത്തെ മുതല്‍ ചെയ്ത് തുടങ്ങിയതാണ്. സോഷ്യല്‍മീഡിയയില്‍ നിന്നും കിട്ടുന്ന വരുമാനത്തിലൂടെ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. സോഷ്യല്‍മീഡിയയിലൊന്നും പണ്ട് ഞാനത്ര ആക്റ്റീവായിരുന്നില്ല. നേരത്തെയൊക്കെ ഡീആക്റ്റിവേറ്റ് ചെയ്യുമായിരുന്നു. അതിലൊന്നും വലിയ കാര്യമില്ലെന്ന് ഇപ്പോള്‍ മനസിലാക്കി.
അഭിയമ്മയെന്നാണ് പാപ്പു എന്നെ വിളിക്കാറുള്ളത്. അവളുടെ വളരെ ചെറിയ പ്രായത്തിലായിരുന്നു കുറേ ഇന്‍സിഡന്റുകള്‍ നടന്നത്. ഭയങ്കര ട്രോമാറ്റിക്കായിട്ടുള്ള കാര്യങ്ങളാണ് അവള്‍ കണ്ട് വളര്‍ന്നത്. കുഞ്ഞിലേ മുതല്‍ പാപ്പുവും ചേച്ചിയും ബെസ്റ്റ്ഫ്രണ്ട്‌സാണ്. ആറ് വയസില്‍ മോട്ടിവേഷന്‍ പറഞ്ഞിരുന്ന ആളാണ് പാപ്പു. അവള്‍ക്ക് മനസിലാവുന്ന ഭാഷയില്‍ ചേച്ചി കാര്യങ്ങള്‍ പറഞ്ഞ് കൊടുക്കും. അവളുമായിട്ട് കമ്യൂണിക്കേറ്റ് ചെയ്യുമായിരുന്നു. മമ്മി എന്തിനാണ് ഇത്രയും വിഷമിക്കുന്നത്. എനിക്ക് മമ്മിയെ അത്രയും അറിയാം എന്നാണ് അവള്‍ പറയുന്നത്. എനിക്കറിയാം ഇതിന്റെ സത്യങ്ങള്‍. എനിക്ക് എല്ലാവരോടും ട്രൂത്ത് പറയണം, വക്കീലാവണം എന്നാണ് അവള്‍ പറയുന്നത്.
ഡാഡിയെന്തിനാണ് മമ്മിയെക്കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നതെന്ന് അവളോട് കൂട്ടുകാരൊക്കെ ചോദിച്ചിരുന്നു. അങ്ങനെ കുറേ ദിവസം സ്‌കൂളിലൊക്കെ പോവാതെയിരുന്നിട്ടുണ്ട്. അമ്മ സഫര്‍ ചെയ്തിരിക്കുന്നത് എനിക്ക് കാണാനാവില്ലെന്ന് അവളെപ്പോഴും പറയുമായിരുന്നു. മറുവശം ഭയങ്കര സ്‌ട്രോംഗായിരുന്നു. കൂടെ നിന്ന് സഫര്‍ ചെയ്തവര്‍ക്കേ അത് മനസിലാവുകയുള്ളൂ. ഞങ്ങള്‍ കാണിക്കുന്നത് ഹാപ്പിയായിട്ടുള്ള കാര്യങ്ങളായിരുന്നല്ലോ. അവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലോ എന്നായിരുന്നു പലരും വിചാരിച്ചത്. ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ തന്നെയേ ഉണ്ടായിരുന്നുള്ളൂ.


Click it and Unblock the Notifications