അറിയപ്പെടുന്ന കലാകാരൻമാർ രഹസ്യമായി ട്രാൻസ്ജെൻഡർ, എന്റെ മുന്നിൽ വേഷം കെട്ടി; മെെത്രേയന് വിമർശനം

ട്രാൻസ്ജെൻഡേർസിനെക്കുറിച്ച് ആക്ടിവിസ്റ്റ് മെെത്രേയൻ പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു. ട്രാൻസ്ജെൻഡർ മനുഷ്യർ കടുത്ത അവ​ഗണന നേരിട്ട കാലത്ത് അവർക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു മെെത്രേയൻ. ഡാൻസ് പഠിക്കുന്ന പുരുഷൻമാരിൽ 80 ശതമാനവും ട്രാൻസ് ജെൻഡേർസ് ആയിരിക്കും. സോഷ്യൽ വർക്കിന്റെ ഭാ​ഗമായി ഈ ആളുകളെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരുന്നു. കലോത്സവങ്ങളിൽ ഫസ്റ്റ് പ്രെെസ് വാങ്ങുന്നവരും അല്ലെങ്കിൽ പെൺകുട്ടികളെ ഡാൻസ് പഠിപ്പിക്കാൻ പോകുന്നവരുമെല്ലാം ട്രാൻസ് ജെൻഡേർസ് ആയിരിക്കും. കലാകാരൻമാരിൽ വലിയ വിഭാ​ഗം ട്രാൻസ്ജെൻഡേർസ് ആയിരിക്കും. പറയാൻ പറ്റാത്തത് കൊണ്ട് വേറെ തരത്തിലാണ് അത് എക്സ്പ്രസ് ചെയ്യുന്നത്. ഇവിടെ അറിയപ്പെടുന്ന പ്രമുഖരായ കലാകാരൻമാരുണ്ട്.

ഒരു ഫോട്ടോ പോലും മകൻ എടുത്തിട്ടില്ല, വിജയ്ക്ക് ഇന്ന് സ്വന്തം കാര്യം പോയി പറയാനാകില്ല, കാരണം: ധനഞ്ജയൻ
ഒരു ഫോട്ടോ പോലും മകൻ എടുത്തിട്ടില്ല, വിജയ്ക്ക് ഇന്ന് സ്വന്തം കാര്യം പോയി പറയാനാകില്ല, കാരണം: ധനഞ്ജയൻ

രഹസ്യമായി എന്റെ മുന്നിൽ വേഷം കെട്ടി നിന്നിട്ടുണ്ട്. എനിക്ക് ക്യാമറയുണ്ട്. ഞാൻ പടമെടുത്ത് അവർക്ക് കൊടുക്കും. അന്ന് ട്രാൻസ്ജെൻഡേർസിന് വേഷം ഇട്ട് നിൽക്കാനായിട്ടുണ്ടായിരുന്ന ഏക സ്ഥലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലാണ്. അവിടെ വിളക്കെടുക്കാൻ വരുന്നവർ മുഴുവനും ട്രാൻസ്ജെൻഡേർസ് ആയിരുന്നു. പുരുഷൻമാർ വേഷം കെട്ടി നിൽക്കുന്നു എന്നതാണ് അന്നത്തെ സങ്കൽപ്പം. ഇപ്പോൾ കേരളത്തിൽ എത്ര ട്രാൻസ്ജെൻഡേർസ് സാരിയുടുത്ത് നടക്കുന്നു. അവർ വിസിബിളായി സംസാരിക്കുന്നവരായി മാറി. ശീതളൊക്കെ സിനിമയിൽ അഭിനയിക്കുന്നവരായി മാറി. മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചവരുണ്ടായി.

Activist Maitreyan

ആദ്യ കാലത്ത് ലെെം​ഗിക തൊഴിലാളികളായ സ്ത്രീകളെ അം​ഗീകരിക്കുമ്പോഴും ഇത് അം​ഗീകരിക്കില്ലായിരുന്നെന്നും മെെത്രേയൻ പറയുന്നു. സെെന സ്റ്റോറീസ് പ്ലസിലാണ് പരാമർശം. മെെത്രേയന്റെ പരാമർശത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം വരുന്നുണ്ട്. ഡാൻസ് പഠിക്കുന്നവർ ട്രാൻസ്ജെൻഡർ മനസുള്ളവരാണെന്ന് എങ്ങനെ പറയാൻ പറ്റുമെന്നാണ് ചോദ്യങ്ങൾ. ഇത്തരം മുൻവിധികളെ ഇല്ലാതാക്കുന്ന കാലഘട്ടത്തിൽ ഒരു ആക്ടിവിസ്റ്റിൽ നിന്നും ഇങ്ങനെയൊരു പരാമർശം പ്രതീക്ഷിച്ചില്ലെന്ന് പലരും പറയുന്നു. ഡാൻസ് പഠിക്കുന്നവർക്ക് ജെൻഡർ നൽകേണ്ട കാര്യമെന്താണ്. പുരോ​ഗമനഭാഷയിൽ പറഞ്ഞെങ്കിലും പരിഹാസചുവയുള്ള മുൻവിധിയാണ് മെെത്രേയന്റെ വാക്കുകളിലെന്നും വിമർശനമുണ്ട്.
നവമാധ്യമങ്ങളിലൂടെ തന്റെ പുരോ​ഗമന ആശയങ്ങളെക്കുറിച്ച് മെെത്രേയൻ നിരന്തരം സംസാരിക്കാറുണ്ട്.

ആർഎസ് വിമലുമായും സജ്നയ്ക്ക് പ്രണയം, ലക്ഷ്മി ലഹരി ഉപയോ​ഗിക്കും; 'ഒന്നും കാണാതെ തെളിവ് ഇല്ലാതെ പറയാറില്ല'
ആർഎസ് വിമലുമായും സജ്നയ്ക്ക് പ്രണയം, ലക്ഷ്മി ലഹരി ഉപയോ​ഗിക്കും; 'ഒന്നും കാണാതെ തെളിവ് ഇല്ലാതെ പറയാറില്ല'

മെെത്രേയന്റെ വാദങ്ങളെ എതിർത്ത് സംസാരിക്കാൻ പറ്റുന്നവർ വിരളമാണ്. അതേസമയം ചിലപ്പോഴൊക്കെ മെെത്രേയന് നേരെ വിമർശനവും വന്നിട്ടുണ്ട്. മെെത്രേയന്റെയും ഡോ. ജയശ്രീയുടെയും ഒരുമിച്ചുള്ള ജീവിതം ഒരു കാലത്ത് വലിയ ചർച്ചയായതാണ്. സാമ്പ്രദായിക കുടുംബ വ്യവസ്ഥയിൽ അല്ല ഇരുവരും ജീവിച്ചത്. വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ച ഇവർക്ക് കനി കുസൃതി എന്ന മകളും പിറന്നു. കനി ഇന്ന് അറിയപ്പെടുന്ന നടിയാണ്.

മെെത്രയനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് ജയശ്രീ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. പ്രെെവറ്റ്, പബ്ലിക് എന്ന ഡിവിഷൻ ഇല്ല. എനിക്കങ്ങനെ ആ രീതിയിൽ എടുക്കാൻ പറ്റുമായിരുന്നില്ല. ഒരു ഐഡന്റിറ്റി ക്രെെസിസ് ആയിരുന്നു എനിക്ക്. ഞാനന്ന് സോഷ്യലി ആക്ടീവ് അല്ല. മെഡിക്കൽ കോളേജിൽ പഠിച്ച് കൊണ്ടിരിക്കുന്ന ഒരാൾ മാത്രമാണ്. ഞങ്ങൾ താമസിക്കുന്നിടത്ത് എപ്പോഴും ആളുകളായിരിക്കും. എന്താണ് എന്റെ റോൾ എന്ന കോൺഫ്ലിക്ട് തോന്നുന്നുണ്ട്. സാധാരണ ലെെഫിലുള്ളത് പോലെ പ്രോപ്പർട്ടി ഷെയറിം​ഗ് ഇല്ല. കുറേ ആൾക്കാർ ഒരുമിച്ചാണ് എപ്പോഴും. പ്രെെവസി എന്ന സങ്കൽപ്പം മെെത്രേയനില്ല. മാർക്സിസമൊക്കെ പഠിച്ചപ്പോഴാണ് അത് മനസിലായതെന്നും ജയശ്രീ പറഞ്ഞു.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X