ഈ നിമിഷം വരെ ഞാൻ ഡിവോഴ്സ് ചെയ്തിട്ടില്ല, മകൻ എന്നോടത് ചോദിച്ചിട്ടില്ല; ആരോപണത്തിനെതിരെ ദിയ സന
തനിക്കെതിരെ മുൻഭർത്താവിന്റെ കുടുംബം ഉന്നയിച്ച ആരോപണത്തിൽ മറുപടിയുമായി ആക്ടിവിസ്റ്റ് ദിയ സന. പണം വാങ്ങി തനിക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് ദിയ സന പറയുന്നു. എത്രയോ വർഷങ്ങൾക്ക് മുമ്പേ ഞാനെന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാനിവിടെ നിൽക്കുന്നത് എങ്ങനെയാണെന്ന് പൊതുസമൂഹത്തിന് മുന്നിലും സഹൃത്തുക്കളുടെ ഇടയിലും കുടുംബക്കാരുടെ ഇടയിലുമെല്ലാം സംസാരിക്കുന്നുണ്ട്. എന്റെ കുടുംബം എന്റെ ഉമ്മയും മകനും അനിയത്തിയും അവളുടെ ഫാമിലിയും മാത്രമാണ്. അതിനപ്പുറം എനിക്ക് ബന്ധങ്ങളോ ഇമോഷൻസോ ആരുമായും ഇല്ല. ഇപ്പോൾ കൊണ്ട് വന്നിരിക്കുന്ന ആൾ പോലും എന്റെ ഭർത്താവ് എന്ന് പറഞ്ഞ ആളിന്റെ ബന്ധുക്കളാണ്. ഈ നിമിഷം വരെ ഞാൻ ഡിവോഴ്സ് ചെയ്തിട്ടില്ല. ഇതുവരെയും ഞാൻ വേറെ വിവാഹവും കഴിച്ചിട്ടില്ല.
ഞാനെടുത്ത നിർണായക തീരുമാനം എന്റെ ഭർത്താവായ ആളിന്റെ കുടുംബത്തിൽ നിന്നും എന്റെ കുടുംബത്തിൽ നിന്നും ഞാനിറങ്ങിപ്പോയ നിമിഷമായിരുന്നു. ഗാർഹികത പീഡനം സഹിച്ച് ഒരു പെൺകുട്ടിയും നിൽക്കരുത്. എന്റെ ജീവിതം ഏത് രീതിയിലാണ് പോയതെന്ന് ആ ഇന്റർവ്യൂ കണ്ടവർക്ക് മനസിലായിട്ടുണ്ടാകും. എന്റെ ജോലി എന്താണെന്ന് പ്രൊഫെെലിൽ കൃത്യമായുണ്ട്. നിങ്ങളാരും അത് ആലോചിച്ച് വേവലാതിപ്പെടേണ്ട.

നിയമവിരുദ്ധമായി എനിക്ക് ജീവിക്കേണ്ട സാഹചര്യം വന്നിട്ടില്ല. കൂടിപ്പോയാൽ എന്റെ കയ്യിൽ ബാങ്ക് ബാലൻസ് 80000 രൂപ അടിപ്പിച്ചുണ്ടാകും. റസൂൽ പൂക്കുട്ടിയിൽ നിന്നും പണം വാങ്ങി ഷഫീന ബീവി നടത്തിയ നീക്കമാണിത്. എന്റെ ഭർത്താവായിരുന്ന ആളുടെ ബന്ധുക്കളും കാശ് വാങ്ങിയത് എന്റെ ശ്രദ്ധയിൽ പെട്ടു. അതിനുള്ള തെളിവുകളും എന്റെ കയ്യിൽ കിട്ടി. ഈ വീഡിയോ അതിശയോക്തിയോടെ നോക്കിയത് എന്റെ മകനാണ്. അവന് ഇവരെ അറിയില്ല. ഇന്നുവരെ എന്റെ ജീവിതത്തിൽ എന്താണ്, ഏതാണെന്ന് അവൻ അന്വേഷിച്ചിട്ടില്ല.
കാരണം അവന് അവന്റെ പാരന്റിനെ കൃത്യമായി അറിയാം. എന്നെ ഗാർഹികമായി പീഡിപ്പിച്ച് എന്റെ മുതലും സ്വത്തുമെല്ലാം തട്ടിയെടുത്ത് എന്റെ ജീവിതം തകർത്തവരാണ്. പ്രത്യേകിച്ചും നാത്തൂനും അവളുടെ ഭർത്താവും എന്റെ ജീവിതത്തിൽ വന്ന് മുഴുവനും തിന്ന് തീർത്തു. ഞാനപ്പോഴും ഭർത്താവായിരുന്ന ആളിനെ കൂടുതൽ പറയില്ല. അയാളുടെ ആക്രമണം സഹിക്കവയ്യാതെ ഞാനിറങ്ങിയത് കൊണ്ടായിരിക്കുമല്ലോ ഞാനിന്നിവിടെ ഇരിക്കുന്നത്. എന്നെ പുറകെ നടന്ന് വേട്ടയാടുന്നത് ഈ ഷഫീന ബീവിയെന്ന സ്ത്രീയാണെന്നും ദിയ പറയുന്നു.


Click it and Unblock the Notifications
