കരൾ രോ​ഗമല്ല, അതോടെ മുഖം പാെള്ളിപ്പോയി, സഹപ്രവർത്തകർ ചെയ്തത് വിഷമിപ്പിച്ചു: ആദിത്യൻ ജയൻ

സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടനാണ് ആദിത്യൻ ജയൻ. ഈയടുത്ത് ആദിത്യൻ ജയന്റെ മുഖം ഒരു അഭിമുഖത്തിൽ കണ്ടപ്പോൾ പലരും ഞെട്ടിപ്പോയി. ആദിത്യൻ തന്നെയാണോ ഇതെന്ന് പലരും സംശയിച്ചു. മുഖമാകെ കരുവാളിച്ചിരിക്കുന്നു. ആദിത്യന് കരൾ രോ​ഗമാണെന്ന് പലരും കമന്റ് ചെയ്തു. അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കവെ പ്രതികരിച്ചിരിക്കുകയാണ് ആദിത്യൻ. തനിക്ക് കരൾ രോ​ഗമല്ലെന്ന് ആദിത്യൻ ജയൻ പറയുന്നു. സീരിയൽ ടുഡേയാേടാണ് പ്രതികരണം.

ഇനിയും ഇങ്ങനെ തുടരണോ? പണ്ട് കണ്ടുള്ള ഇഷ്ടം ഇല്ലാതാകുന്നു; ഉപ്പും മുളകും നിർത്താറായോ? ചർച്ചകൾ
ഇനിയും ഇങ്ങനെ തുടരണോ? പണ്ട് കണ്ടുള്ള ഇഷ്ടം ഇല്ലാതാകുന്നു; ഉപ്പും മുളകും നിർത്താറായോ? ചർച്ചകൾ

ശ്യാമാഭംരം സീരിയൽ ചെയ്യുന്ന സമയത്ത് മേക്കപ്പ്മാന്റെ പിഴവ് കാരണം ഡേറ്റ് കഴിഞ്ഞ സ്റ്റിക്കെടുത്ത് എന്റെ മുഖത്ത് ഉപയോ​ഗിച്ചു. അത് കാരണം ചർമ്മത്തിന് പ്രശ്നം വന്നു. ചികിത്സ നടത്തി ഏകദേശം ഓക്കെയായി. കഴിഞ്ഞ വർഷം ബി​ഗ് ബോസിന്റെ സെലക്ഷനിൽ വന്നിരുന്നു. എറണാകുളത്ത് പോയി മീശയും താടിയും ഡെെ ചെയ്തു. മുഖം ഭയങ്കരമായി പൊള്ളി. പുരികമൊക്കെ പൊഴിഞ്ഞ് പോകുന്ന അവസ്ഥയുണ്ടായി. ഡോക്ടറെ കാണിച്ചു. മുഖത്ത് നീർക്കെ‌ട്ടുള്ള സമയത്ത് നിർബന്ധമായി ഇന്റർവ്യൂ ചെയ്യേണ്ടി വന്നു. കരൾ പോയി എന്നൊക്കെ പ്രചരണമുണ്ടായി. ഞാനങ്ങനെ മദ്യപിക്കുന്ന ആളല്ല. പുകവലിക്കാറില്ല.

Actor Adithyan Jayan

പ്രൊഫഷനുമായി ബന്ധപ്പെട്ട് സമ്മർ​ദ്ദങ്ങളുണ്ടായിരുന്നു. എനിക്ക് വെയിൽ കൊള്ളാൻ പാടില്ല. വെയിൽ കൊള്ളേണ്ടി വന്നു. തെറ്റിദ്ധരിച്ച ആൾക്കാരോട് ഒന്നും പറയാനില്ല. എന്നെ അറിയാവുന്നവർ എന്നെ നേരിട്ട് വിളിച്ചു. എന്നെ ഏറ്റവും സങ്കടപ്പെടുത്തിയ കാര്യം അലർജിയുണ്ടായ സമയത്ത് എന്റെ ഒപ്പമുണ്ടായിരുന്ന ആർട്ടിസ്റ്റുകളാണ് എന്നെ വിളിച്ച് ഇത് വലിയ സംഭവമായി പറഞ്ഞത്. അതെനിക്ക് വിഷമമുണ്ടാക്കി. കാരണം അവർക്ക് ഇതെന്ത് കൊണ്ട് സംഭവിച്ചു എന്നറിയാമെന്നും ആദിത്യൻ ജയൻ പറഞ്ഞു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X