കേസ്... കേസ്... കേസ്... പത്ത് കൊല്ലമായി, ഞങ്ങളെ രണ്ടുപേരെയും വിഷം വെച്ച് കൊന്നേക്കൂ; വികാരഭരിതനായി നടൻ ബാല!
ഒരിടവേളയ്ക്കുശേഷം വീഡിയോയുമായി നടൻ ബാല. ചിലർ മൂലം വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ അനുഭവിക്കുന്നുവെന്നാണ് പുതിയ വീഡിയോയിൽ ബാല പറഞ്ഞത്. പത്ത് കൊല്ലമായി തന്നെ ഉപദ്രവിക്കുകയാണെന്നും സഹികെട്ടാൽ വലിയൊരു വാർത്തസമ്മേളനം വിളിച്ച് കൂട്ടി എല്ലാ സത്യങ്ങളും തുറന്ന് പറയുമെന്ന് ബാല പറയുന്നു. എല്ലാവർക്കും നമസ്കാരം... ഞാൻ നടൻ ബാലയാണ്. ഇതൊന്ന് പറയണമെന്ന് തോന്നി. വെറേ മാർഗമില്ല. ഞാൻ അടുത്ത കാലത്ത് കുറച്ച് വീഡിയോകൾ കണ്ടിരുന്നു.
എന്റെ കാര്യം... വേറെ വഴിയില്ല. അതുകൊണ്ടാണ്. പത്ത് കൊല്ലമായി എന്നെ ഉപദ്രവിക്കുകയാണ്. പത്ത് കൊല്ലമായി ഒരു മനുഷ്യനെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയാണ്. അതും നിയമത്തിന്റെ പേരിൽ. പേര് എടുത്ത് പറയാൻ എനിക്ക് പറ്റില്ല. അവർക്ക് എന്ത് വേണമെങ്കിലും എന്നെ കുറിച്ച് പറയാം. എനിക്ക് പറയാൻ പറ്റില്ല. കാരണം ഞാൻ ആണാണ്. ആണല്ലേ പറയാൻ പാടില്ല. എത്ര സങ്കടമുണ്ടെങ്കിലും മനസിൽ വെക്കണം.

ചിരിച്ചുകൊണ്ടേയിരിക്കണം. മീഡിയയെ കുറിച്ച് എനിക്കൊരു കാര്യം പറയാനുണ്ട്. മീഡിയ നല്ല ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇന്ന് കൂടി ഞാൻ ന്യൂസ് കണ്ടിരുന്നു. ചില സത്യങ്ങളൊക്കെ പുറത്ത് കൊണ്ടുവരുന്നുണ്ട്. അതുപോലെ ചില അസത്യങ്ങളും പറയുന്നുണ്ട്. വ്യൂസിന് വേണ്ടിയാണ് അത്. എന്നാൽ ആ മീഡിയയെപ്പോലും ചതിക്കുന്ന ഒരാളുണ്ട് കേരളത്തിൽ അറിയാമോ?. ഒന്നും വേണ്ട, ഒന്നും വേണ്ടയെന്ന് പറഞ്ഞ് നടക്കുന്ന ഒരാളുണ്ടിവിടെ. ഇതെല്ലാം പുറത്ത് വന്നാൽ... പത്ത് കൊല്ലമായി. എന്റെ വിവാഹം കഴിഞ്ഞു.
എന്റെ ഭാര്യയുടെ പിറന്നാൾ വരാൻ പോവുകയാണ്. കേസ്... കേസ്... കേസ്... എന്ത് ചെയ്യും ഞാൻ?. ഞാൻ എവിടെയാണ് ഉള്ളത്. ഇന്ന് രാവിലെ വൈക്കം ശിവ ക്ഷേത്രത്തിൽ ഞാൻ പോയിരുന്നു. കുടുംബമായാണ് പോയത്. എന്റെ ഭാര്യ, മാമിയാർ, കോകിലയുടെ അനിയത്തി, എന്റെ ചിത്തപ്പ.. എല്ലാവരും വന്നിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞാൽ കോകിലയുടെ പിറന്നാളാണ്. വിശേഷങ്ങളുണ്ട്. ഇവിടെ നിയമം ഉണ്ടോ?.
കേരളത്തിൽ..?. കേരളത്തിൽ എന്നല്ല ലോകത്ത് നിയമമുണ്ടോ?. പറ എന്താണ് ഞാൻ ചെയ്യേണ്ടത്. മീഡിയയെ തന്നെ ചതിക്കുന്ന ഒരാളുണ്ടിവിടെ. അതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. ഇനി എന്നെ ഉപദ്രവിച്ചാൽ ഞാൻ വലിയ പ്രസ്മീറ്റ് വെക്കും. എല്ലാ സത്യങ്ങളും തുറന്ന് പറയും. ഇത് നടക്കും. എഴുതി വെച്ചോളൂ. ഏഷ്യാനെറ്റ്, മനോരമ ന്യൂസ് എല്ലാവരേയും വിളിക്കും ഞാൻ.
സത്യങ്ങൾ തുറന്ന് പറയും. അപ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. പറ്റാത്തതുകൊണ്ടാണ്. ക്ഷമിക്കണം. എല്ലാവരും ഞങ്ങളെ രണ്ടുപേരെയും വിഷം വെച്ച് കൊന്നേക്കൂ... എന്നായിരുന്നു ബാലയുടെ വാക്കുകൾ. നടന്റെ വീഡിയോ വൈറലായതോടെ മുൻ ഭാര്യ അമൃത സുരേഷിനേയും കുടുംബത്തേയുമാണ് ബാല ഉദ്ദേശിച്ചത് എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. വിവാഹമോചനശേഷം ഇരുവരും തമ്മിൽ ഇടയ്ക്കിടെ പ്രശ്നങ്ങളുണ്ടാകാറുണ്ട്.

കഴിഞ്ഞ വർഷം ബാലയ്ക്കെതിരെ വഞ്ചനാകുറ്റത്തിനും വ്യാജ രേഖ ചമച്ചതിനും അമൃത സുരേഷ് പോലീസിൽ പരാതിപ്പെടുകയും അത് കേസായി മാറുകയും ചെയ്തിരുന്നു. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചു എന്നതായിരുന്നു പരാതി. മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു എന്നും അമൃതയുടെ പരാതിയിൽ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ കുറച്ച് നാളുകളായി യുദ്ധം നടക്കുന്നുണ്ട്. അമൃതയ്ക്കുശേഷം ബാലയുടെ ജീവിതത്തിലേക്ക് എത്തിയ എലിസബത്തും നടന് എതിരെ നിയമപരമായി നീങ്ങിയിരുന്നു. അമൃതയ്ക്ക് അനുഭവിക്കേണ്ട സമാനമായ അനുഭവങ്ങൾ എലിസബത്തിനും ഉണ്ടായിട്ടുണ്ട്. പീഡനങ്ങൾ അതിരുവിട്ടപ്പോഴാണ് എലിസബത്ത് ബന്ധം ഉപേക്ഷിച്ച് പോയത്.
ശേഷമാണ് 2024ൽ കോകില എന്ന ബന്ധുവമായ തമിഴ് പെൺകുട്ടിയെ ബാല വിവാഹം ചെയ്തത്. ഇരുവരും ഇപ്പോൾ വൈക്കം കായലോരത്ത് ഒരു വീടുവെച്ച് താമസിക്കുകയാണ്. ബാലയുടെ പുതിയ വീഡിയോ കണ്ട് പ്രേക്ഷകരും ആകെ ആശയ കുഴപ്പത്തിലാണ്.


Click it and Unblock the Notifications


