പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് വേർതിരിവ്; ദുൽഖർ സൽമാന് വിമർശനം
മലയാള സിനിമാ താരം എന്നതിനപ്പുറം പാൻ ഇന്ത്യൻ തലത്തിൽ അറിയപ്പെടുന്ന നടനാണ് ഇന്ന് ദുൽഖർ സൽമാൻ. തെലുങ്ക്, തമിഴ് സിനിമാ രംഗത്ത് വലിയ ജനപ്രീതി നേടിയെടുക്കാൻ ദുൽഖറിന് കഴിഞ്ഞു. എന്നാൽ മലയാള സിനിമാ രംഗത്ത് നിന്നും ദുൽഖർ അകലുകയാണെന്ന ആശങ്ക ആരാധകർക്കുണ്ട്. പൃഥ്വിരാജ്, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളെല്ലാം മലയാളത്തിൽ സജീവമായി തുടരുമ്പോൾ ദുൽഖറിനെ മലയാള സിനിമകളിൽ കാണാനില്ല. എടുത്ത് പറയാൻ വലിയ ഹിറ്റൊന്നും അടുത്ത കാലത്ത് ദുൽഖറിന് മോളിവുഡിൽ ഇല്ല.
ദുൽഖർ കേരളത്തിൽ നിന്നും അകലം പാലിക്കുകയാണോ എന്നാണിപ്പോൾ നെറ്റിസൺസിന്റെ ചോദ്യം. തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ചിത്രം നടൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെയാണിത്. ദുൽഖർ മലയാളി നടൻ, മലയാളത്തിലെ താരം മമ്മൂട്ടിയുടെ മകൻ എന്നിങ്ങനെ പല ഘടങ്ങളാൽ ദുൽഖർ വോട്ട് ചെയ്യേണ്ടിയിരുന്നത് കേരള തെരഞ്ഞെടുപ്പിലായിരുന്നെന്നും ഈ മാറ്റത്തിന് വേണ്ട നടപടി ക്രമങ്ങൾ ദുൽഖർ ചെയ്യേണ്ടതായിരുന്നെന്നും അഭിപ്രായങ്ങൾ വന്നു.

തെലുഗ് നടൻ ചിരഞ്ജീവിയുടെ മകൻ രാം ചരൺ അവിടെ തമിഴ്നാട്ടിൽ വോട്ട് ചെയ്യുമോ? ഇല്ല. പടം ഇറങ്ങിയാൽ കാണാൻ മലയാളികൾ വേണം, പക്ഷെ മലയാളികളോട് എന്തിനാണ് ഇങ്ങനെ വേർതിരിവ് പുള്ളിക്ക്? അതും മലയാളത്തിലെ ഒരു ഏറ്റവും വലിയ പോപ്പുലർ സ്റ്റാർ ആയിട്ടും ഇങ്ങനെ ഒക്കെ ചെയ്യുന്നത് ടോട്ടൽ കേരളം ജനതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്. മമ്മൂട്ടിക്ക് എങ്കിലും ദുൽഖറിനെ ഒന്ന് പറഞ്ഞു മനസിലാക്കിയിരുന്നെങ്കിൽ... അന്നം തരുന്നത് മലയാളികൾ ആണ്, അവരെ ഇങ്ങനെ നിന്ദിക്കരുത് എന്ന് എന്നാണ് സോഷ്യൽ മീഡിയയിൽ വന്ന കുറിപ്പ്.
അതേസമയം ഈ വാദത്തെ അംഗീകരിക്കാത്തവരുമുണ്ട്. ദുൽഖർ മാത്രം വോട്ട് ചെയ്തത് കണ്ടത് എന്ത് കൊണ്ടായിരിക്കും
സുരേഷ് മേനക മക്കൾ കീർത്തി സുരേഷ് വോട്ട് ചെയ്തത് തമിഴ് നാട്ടിൽ കണ്ടില്ല കേട്ടില്ലകേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര വോട്ട് ചെയ്തത് തമിഴ് നാട്ടിൽ കണ്ടില്ല കേട്ടില്ല പോസ്റ്റ് ഇല്ല എന്നാണ് പോസ്റ്റിന് വന്ന കമന്റുകളിലൊന്ന്. കുട്ടിക്കാലം മുതൽ ചെന്നെെയിലാണ് ദുൽഖർ. പഠിച്ചതും വളർന്നതുമെല്ലാം ചെന്നെെയിലാണ്. ഇടയ്ക്ക് നടൻ കേരളത്തിൽ വരാറുമുണ്ട്.


Click it and Unblock the Notifications
