​ഗണപതിയുടെ കസിൻ, ബന്ധുക്കൾ പ്രമുഖർ; കുട്ടിക്കാലത്തെ ഒറ്റപ്പെടൽ കാരണം മാറിനിന്നു; വിങ്ങലായി ഹരിമുരളി

നട‌നും വിഎഫ്എക്സ് ആർട്ടിസ്റ്റുമായ ഹരിമുരളിയുടെ വിയോ​ഗ വാർത്ത ഏവരും വിഷമത്തോടെയാണ് കേട്ടത്. അഭിനയ രം​ഗത്ത് ഹരിമുരളി വർഷങ്ങളായി സജീവമല്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് ചെയ്ത രസികൻ എന്ന സിനിമയിലൂടെ ബാലതാരമായി പ്രേക്ഷക മനസിൽ വലിയ സ്ഥാനം നേടിയെ‌ടുത്തയാളാണ് ഹരിമുരളി. ഈ സിനിമയിലെ ഹരിമുരളിയുടെ സീനുകൾ ഇന്നും മലയാളികൾ മറന്നിട്ടില്ല. രസികന് ശേഷം അണ്ണൻ തമ്പി, മാടമ്പി, പട്ടണത്തിൽ ഭൂതം, ഉലകം ചുറ്റും വാലിബൻ തു‌ടങ്ങിയ സിനിമകളിൽ ഹരിമുരളി ബാലതാരമായി അഭിനയിച്ചു.

കലാപാരമ്പര്യമുള്ള കുടുംബമാണ് ഹരിമുരളിയുടേത്. നാടക രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പയ്യന്നൂർ മുരളിയാണ് ഹരിമുരളിയുടെ പിതാവ്. നടൻമാരായ ​ഗണപതി, ​ദീപക് പറമ്പൂൽ, സംവിധായകൻ ചിദംബരം എന്നിവർ ഹരിമുരളിയുടെ കസിൻസ് ആണ്. ചാവേർ, പ്രണയവിലാസം, തിങ്കളാഴ്ച നിശ്ചയം തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മനോജ് കെ യു ഹരിമുരളിയുടെ ഇളയച്ഛനാണ്. നടൻ ബാബു അന്നൂറും ബന്ധുവാണ്. ​ കുട്ടിക്കാലത്തേ നാടക ക്യാമ്പുകൾ കണ്ട് പരിചയമുള്ളതിനാൽ തനിക്കൊരിക്കലും സഭാകമ്പം തോന്നിയിട്ടില്ലെന്നാണ് ഒരിക്കൽ ഹരിമുരളി പറഞ്ഞത്.

Actor Hari Murali Death

അഭിനയ രം​ഗത്ത് നിന്നും ഒരു ഘട്ടത്തിൽ ഹരിമുരളി മാറി നിൽക്കുകയായിരുന്നു. ഇതിന് രണ്ട് കാരണങ്ങളുണ്ടെന്നാണ് നടൻ ഒരിക്കൽ പറഞ്ഞത്. പഠിത്തമായിരുന്നു ഒരു കാരണം. നാലര വയസിലാണ് ഞാൻ സീരിയലിൽ അഭിനയിക്കാൻ തുടങ്ങുന്നത്. പുറത്തിറങ്ങിയാൽ ആൾക്കാർ തിരിച്ചറിയും. അതുകൊണ്ടുള്ള ബുദ്ധിമുട്ട് വീടിനടുത്തുള്ള കുട്ടികളൊന്നും കളിക്കാൻ ഒപ്പം കൂട്ടില്ല എന്നതായിരുന്നു. മാറ്റി നിർത്തും. സിനിമയിൽ അഭിനയിച്ച ആളായത് കൊണ്ടാകാം. അതെന്നെ ഭയങ്കരമായി ബാധിച്ചിരുന്നു. നല്ല അഭിനയമാണെന്നൊക്കെ ആളുകൾ പറയുമ്പോൾ എങ്ങനെ ഹാൻഡിൽ ചെയ്യണമെന്നറിയില്ല.

അന്നത്തെ പ്രായമതാണ്. എന്തുകൊണ്ട് എന്നോട് മാത്രം ആൾക്കാർ അങ്ങനെ പറയുന്നു എന്നറിയില്ലായിരുന്നു. എന്നെ ആരും കളിക്കാൻ കൂട്ടുന്നില്ല, ഇനി ഞാൻ അഭിനയിക്കാൻ പോകില്ലെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഇടവേള വന്നു. പിന്നീട് തിരിച്ച് വരാൻ അവസരമുണ്ടായിരുന്നു. കരിയർ ശരിയാക്കിയിട്ട് സിനിമാ രം​ഗത്തേക്ക് തിരിച്ച് വരാമെന്ന് തീരുമാനിച്ചു. ഇനി നല്ല അവസരങ്ങൾ വന്നാൽ സിനിമ ചെയ്യുമെന്നും മനോരമ ഓൺലെെനിന് രണ്ട് വർഷം മുമ്പ് നൽകിയ അഭിമുഖത്തിൽ ഹരിമുരളി പറഞ്ഞതാണ്. ഹരിമുരളിയുടേത് ആത്മഹത്യയാണെന്നാണ് പുറത്ത് വരുന്ന വിവരം.

Read more about: death
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X