എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം, 58ാം പിറന്നാൾ ദിനത്തിൽ കൃഷ്ണകുമാർ; മക്കളുടെ അഭിമാനമായ അച്ഛൻ
ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാർ ഇന്ന് കടന്ന് പോകുന്നത്. നടനായി തുടക്കം കുറിച്ച കാലഘട്ടത്തിലെ കഷ്ടപ്പാടുകളൊന്നും ഇന്നില്ല. ആഗ്രഹിച്ച പേരും പ്രശസ്തിയും പദവികളുമെല്ലാം കൃഷ്ണകുമാറിനെ തേടിയെത്തുന്നു. ഭാര്യയും മക്കൾ നാല് പേരും തങ്ങളുടേതായ വഴിയിൽ പ്രശസ്തരും സമ്പന്നരുമായി. ഇപ്പോൾ അപ്പൂപ്പനുമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിന്റെ 58ാം പിറന്നാളായിരുന്നു ഇന്ന്.
58 വർഷം... എല്ലാം കൊണ്ടും സമ്പന്നമായ ജീവിതം.. മാതാപിതാക്കൾക്കൊപ്പം ജീവിച്ചു... സഹോദരൻ, ഭാര്യ, മക്കൾ, കൊച്ചുമകൻ, സ്നേഹം നിറഞ്ഞ ശക്തരായ സുഹൃത്തുക്കൾ.. ഇവരോടൊപ്പം ആഹ്ലാദവും ആരോഗ്യകരവും നിറഞ്ഞ അനുഗ്രഹീതമായ ജീവിതം സമ്മാനിച്ച ദൈവത്തിനു നന്ദി... എന്നാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഭാര്യക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകളും കൃഷ്ണകുമാർ പങ്കുവെച്ചിട്ടുണ്ട്.

കൃഷ്ണകുമാറെന്ന പിതാവിനെ പ്രശംസിക്കുന്നവരാണ് പുതുതലമുറയിലെ മിക്കവരും. നാല് മക്കളെയും തങ്ങളുടേതായ നിലയിൽ വളരാൻ കൃഷ്ണകുമാർ അനുവദിച്ചു. അനാവശ്യ നിയന്ത്രണങ്ങളോ സമ്മർദ്ദങ്ങളോ അവർക്ക് നൽകിയില്ല. രണ്ടാമത്തെ മകളുടെ പ്രണയ വിവാഹത്തിൽ കൃഷ്ണകുമാർ എടുത്ത നിലപാട് ശ്രദ്ധ നേടിയിരുന്നു.
അച്ഛൻ എന്നോട് പറഞ്ഞത് ഇപ്പോൾ നിനക്കിതിൽ ഒരു ധൃതി തോന്നുന്നുണ്ട്. പെട്ടെന്ന് ഞങ്ങൾക്ക് അംഗീകരിക്കാൻ പറ്റില്ല. എടുത്ത് ചാടി തീരുമാനമെടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്ന് കൂടെ ആലോചിക്ക് എന്നാണ്. വെറുതെ വാശി കാണിക്കേണ്ടെന്ന് ഞാനും വിചാരിച്ചു. ആറ് മാസം കൂടെ ഇങ്ങനെയങ്ങ് പോകട്ടെയെന്ന് ഞാനും അശ്വിനും തീരുമാനിച്ചു. ആറ് മാസം കഴിഞ്ഞ് എന്നെ അശ്വിൻ എന്നെ പ്രൊപ്പോസ് ചെയ്തു. വീഡിയോ വന്നതോടെ എല്ലാവരും അറിഞ്ഞു. എന്റെ അച്ഛനും അമ്മയും ഒന്നും ചോദിച്ചില്ല. ഇലക്ഷന്റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം അച്ഛൻ ഓസിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞിരുന്നല്ലോ നമ്മളാരും എന്താണത് സീരിയസായി എടുക്കാത്തതെന്ന് ഞാൻ വിചാരിക്കുകയായിരുന്നു. നമുക്കതങ്ങ് പ്രൊസീസ് ചെയ്യാം നമ്മളായി തടസം നിൽക്കേണ്ടെന്ന് അച്ഛൻ പറഞ്ഞെന്ന് മുമ്പൊരിക്കൽ ദിയ കൃഷ്ണ പറഞ്ഞിരുന്നു.
ഈയടുത്ത് മൂത്ത മകൾ അഹാന കൃഷ്ണയുടെ വിവാഹക്കാര്യം കൃഷ്ണകുമാർ സംസാരിച്ചു. . മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നു. ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. എന്നെ ഒരിടത്തും ബാധിക്കാത്ത കാര്യങ്ങളാണിതെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. അഹാനയുടെ വിവാഹം ഉടനെയെന്ന അഭ്യൂഹങ്ങൾ വരുന്നത്. സിനിമോട്ടോഗ്രാഫർ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതേസമയം അഹാന ഇതുവരെ സൂചനകളൊന്നും തന്നിട്ടില്ല. കൃഷ്ണകുമാറിന്റെ കുടുംബത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇടയ്ക്ക് ഇവർ വിവാദത്തിലാകാറുമുണ്ട്. ഈയടുത്ത് ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായത് വലിയ വിവാദമായി. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ കൃഷ്ണ പറഞ്ഞതും ചർച്ചയായി.


Click it and Unblock the Notifications

