മുൻ കാമുകനങ്ങനെയായിരുന്നു, ഞാൻ വിഷമിച്ചു, എനിക്കെന്തിന് ഇത്തരക്കാരെ അയക്കുന്നെന്ന് ചോദിച്ചു: അമല പോൾ

സന്തോഷകരമായ വിവാ​ഹ ജീവിതം നയിക്കുകയാണ് നടി അമല പോൾ ഇന്ന്. അമലയെ മനസിലാക്കി ഒപ്പം നിൽക്കുന്ന പങ്കാളിയാണ് ഭർത്താവ് ജ​ഗത്ത് ദേശായി. പ്രണയ ബന്ധങ്ങൾ തകർന്ന് കുറച്ച് നിരാശയിലായ നാളുകളിലാണ് അമല ജ​ഗത്തിനെ പരിചയപ്പെടുന്നതും വെെകാതെ വിവാ​ഹം ചെയ്യുന്നതും. മുൻപ്രണയ ബന്ധത്തെക്കുറിച്ച് അമല പോൾ പറ‍ഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അശ്ലീലത പരിധി വിട്ടു; നോറ ഫത്തേഹിയുടെ ​ഗാനം നീക്കി; സംവിധായകനെ വിമർശിച്ചതിൽ പ്രതികരിച്ച് ഭാര്യ
അശ്ലീലത പരിധി വിട്ടു; നോറ ഫത്തേഹിയുടെ ​ഗാനം നീക്കി; സംവിധായകനെ വിമർശിച്ചതിൽ പ്രതികരിച്ച് ഭാര്യ

എന്നെ ഒരിക്കലും സർപ്രെെസ് ചെയ്യാത്ത ഒരു ബോയ്ഫ്രണ്ടുണ്ടായിരുന്നു. എനിക്ക് സർപ്രെെസുകൾ വളരെ ഇഷ്ടമാണ്. ഞാൻ ഒരുപാട് സർപ്രെെസുകൾ ചെയ്യും. ചെറുപ്പത്തിലേ അങ്ങനെയാണ്. ഈ ബോയ്ഫ്രണ്ട് എന്നെ സർപ്രെെസ് ചെയ്യുകയോ ‍ഡേറ്റിന് കൊണ്ട് പോകുകയോ ഇല്ല. ഞാൻ ആ ബന്ധത്തിൽ ദുഖിതയായിരുന്നു. നീ സെലിബ്രിറ്റിയാണ്, പുറത്ത് പോയാൽ ആളുകൾ കൂടും എന്നെല്ലാം അലസമായ കാരണങ്ങൾ പറയും. ആ ബന്ധം ഇല്ലാതായി. അതിൽ നന്ദിയുണ്ട്.

Actress Amala Paul

എനിക്കെന്തെന്തിനാണ് ഇങ്ങനെയുള്ള കാമുകൻമാരെ അയക്കുന്നത്, ഞാൻ എത്ര സ്വീറ്റായ പെൺകുട്ടിയാണ്, എത്ര നന്നായി സ്നേ​ഹിക്കുന്നു. എന്നിട്ടെന്താണ് എനിക്കിങ്ങനെ എന്ന് ഞാൻ ദെെവത്തോട് പരാതി പറയുമായിരുന്നു. എന്നെ സർപ്രെെസ് ചെയ്യുന്ന, ഡേറ്റിന് കൊണ്ട് പോകുന്ന ഒരു കാമുകൻ വേണമെന്ന് ഞാൻ എഴുതി വെച്ചു. അങ്ങനെ തനിക്ക് ലഭിച്ച പങ്കാളിയാണ് ജ​ഗത്ത് ദേശായി എന്ന് അമല പോൾ പറയുന്നു.

മകളെ കണ്‍നിറയെ കണ്ടു! അസ്ലയ്‌ക്കൊപ്പം തായ്‌ലന്‍ഡിലേക്ക്! ഡിവോഴ്‌സായെന്ന് വിമര്‍ശിച്ചവര്‍ കാണേണ്ട നിമിഷങ്ങള്‍
മകളെ കണ്‍നിറയെ കണ്ടു! അസ്ലയ്‌ക്കൊപ്പം തായ്‌ലന്‍ഡിലേക്ക്! ഡിവോഴ്‌സായെന്ന് വിമര്‍ശിച്ചവര്‍ കാണേണ്ട നിമിഷങ്ങള്‍

വിവാഹത്തെക്കുറിച്ചും മകന്റെ ജനനത്തെക്കുറിച്ചും അമല പോൾ അന്ന് സംസാരിച്ചു. കുഞ്ഞിനെ ഞങ്ങൾക്ക് ദെെവം അയച്ചതാണ്. ഏത് ഡയരക്ഷനിൽ പോകണമെന്ന് അറിയാതെ ഇരിക്കുമ്പോൾ കുഞ്ഞ് ശരിയായ പാത കാണിച്ച് തന്നു. ഞാനും ജ​ഗതും മീറ്റ് ചെയ്ത് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഞാൻ ​ഗർഭിണിയായി. പിന്നീടാണ് വിവാഹം ചെയ്തത്. കുഞ്ഞ് ഞങ്ങളുടെ ബന്ധത്തെ നർച്വർ ചെയ്തു. കുഞ്ഞില്ലായിരുന്നെങ്കിൽ ഏത് ഡയരക്ഷനിൽ പോകുമായിരുന്നെന്ന് അറിയില്ല. എന്നാൽ കുഞ്ഞ് വന്നതോടെ ഈഗോയെ സറണ്ടർ ചെയ്ത് കുഞ്ഞിന് മുൻ​ഗണന കൊടുത്തു. അതിനാൽ ഞങ്ങളുടെ റിലേഷൻഷിപ്പ് വളരെ ആരോ​ഗ്യകരമായി മുന്നോട്ട് പോയെന്നും അമല പോൾ പറഞ്ഞു.

സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് ​ഗോവയിൽ കഴിഞ്ഞ നാളുകളിലാണ് അമല പോൾ ജ​ഗത്തിനെ കാണുന്നത്. ഞാൻ ഒരു വില്ല ബുക്ക് ചെയ്തു. അത് ​ജ​ഗത്തിന്റെ വില്ലയായിരുന്നു. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയമായിരുന്നെന്ന് പറയാൻ പറ്റില്ല. പക്ഷെ തീർച്ചയായും കണക്ഷൻ തോന്നി. ഞങ്ങൾ രണ്ട് പേരും ഒരേ സമയത്ത് കാറിൽ സ്ലോ മോഷനിൽ പരസ്പരം കണ്ടു. എവിടെയോ കണ്ടിട്ടുണ്ടെന്ന് തോന്നിയിരുന്നെന്നും അമല പോൾ ഓർത്തു.

More from Filmibeat

Read more about: amala paul
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X