തിരികെ വരുമെന്നായിരുന്നു പ്രതീക്ഷ! പക്ഷേ, ആളെ കിട്ടിയില്ല! സെന്റിമെന്‍സ് മാര്‍ക്കറ്റ് ചെയ്യാറില്ല: ഇന്ദുലേഖ
ഭര്‍ത്താവിന്റെ വിയോഗത്തെക്കുറിച്ചും, അതിന് ശേഷമുള്ള അവസ്ഥയെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദുലേഖ. അവര്‍ വളരെ ബോള്‍ഡാണ് എന്നാണ് ഇപ്പോഴത്തെ അപ്രോച്ച്. നിയോപ്രൈം എന്റര്‍ടൈന്‍മെന്‍സ് അഭിമുഖത്തിലായിരുന്നു ഇന്ദുലേഖ വിശേഷങ്ങള്‍ പങ്കുവെച്ചത്. ആള്‍ക്കാര്‍ പലതും പല രീതിയിലാണ് എടുക്കാറുള്ളത്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ നെഗറ്റീവായൊക്കെ കൊടുത്തിട്ടുണ്ട്. എന്റെ സെന്റിമെന്‍സ് ഞാനൊരിക്കലും മാര്‍ക്കറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പല ആള്‍ക്കാരും എന്നോട് ചോദിക്കാറുണ്ട്, ഇത്രയും കാര്യങ്ങളിലൂടെ കടന്നുപോയതാണെന്ന് ഞങ്ങളറിഞ്ഞില്ല.
എന്തുകൊണ്ടിത് ആളുകളോട് പറയുന്നില്ല എന്നൊക്കെ ചോദിക്കാറുണ്ട്. അത് പറയുന്നത് കൊണ്ട് കാര്യമില്ലെങ്കില്‍ പറയേണ്ടതില്ലല്ലോ. എപ്പോഴും പോസിറ്റീവായിരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഇവരിതൊക്കെ വിളിച്ച് പറഞ്ഞ് നടക്കുകയാണോ എന്നൊക്കെ ചിന്തിക്കാറുണ്ട്. പോസിറ്റീവായിട്ടുള്ള കമന്റുകളാണ് എനിക്ക് വന്നിട്ടുള്ളൂ. ഇതിനകത്ത് ആള്‍ക്കാര്‍ നല്ല രീതിയിലാണ് എടുക്കുന്നത് എന്നതില്‍ സന്തോഷമുണ്ട്. വെഡ്ഡിംഗ് ആനിവേഴ്‌സറി പോസ്റ്റ് വൈറലാവുമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല.

ഭര്‍ത്താവിന് ലിവര്‍സിറോസിസായിരുന്നു. ആറ് വര്‍ഷത്തോളം ചികിത്സയിലായിരുന്നു. ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ വേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അതിനിടയിലായിരുന്നു ആരോഗ്യം മോശമായത്. റിക്കവറായി വരും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നു. ഞങ്ങള്‍ ട്രിവാന്‍ഡ്രത്തായിരുന്നു. കൊച്ചിയിലായിരുന്നു ട്രീറ്റ്‌മെന്റ്. പുള്ളിക്ക് പെട്ടെന്ന് വീട്ടിലേക്ക് എത്തണമെന്നായിരുന്നു. നാളത്തെ റിസല്‍ട്ട് നോക്കിയിട്ട് വിടാം എന്നായിരുന്നു പറഞ്ഞത്. കുറച്ച്് സ്റ്റേബിളാണ്, വീട്ടിലേക്ക് വിടാം എന്ന് പറഞ്ഞിരുന്നു. അതിനിടയിലാണ് വൈകിട്ട് കണ്ടീഷന്‍ മോശമാവുന്നത്. ഇത് കടന്നുപോവും, തിരിച്ച് വരും എന്ന പ്രതീക്ഷയുണ്ടായിരുന്നു അപ്പോഴും. ഓരോ സ്‌റ്റേജിലും ഇത് കടന്നുപോവും, തിരികെ വരും എന്നായിരുന്നു കരുതിയത്. പക്ഷേ, അദ്ദേഹം പോയി എന്നുമായിരുന്നു ഇന്ദുലേഖ പറഞ്ഞത്.
സെലിബ്രിറ്റി സ്റ്റാറ്റസില്ലാതെയാണ് ഞാന്‍ ജീവിക്കുന്നത്. റോഡില്‍ കാണാറുണ്ട്, സ്‌കൂട്ടര്‍ ഒാടിച്ച് പോവുന്നത് കണ്ടിട്ടുണ്ട്, എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. പുറമെയുള്ള ആളുകള്‍ എങ്ങനെയാണ് ഇതിനെയൊക്കെ കാണുന്നതെന്ന് ചിന്തിക്കാറില്ല. കുറച്ച് സേവിംഗ്‌സൊക്കെയുണ്ടായിരുന്നു. അതൊക്കെ വെച്ചായിരുന്നു ട്രീറ്റ്‌മെന്റ് ചെയ്തത്. അതാണ് പേഴ്‌സ് കാലിയായി എന്ന് പറഞ്ഞത്. അവിടുന്ന് ഒന്നെന്ന് പറഞ്ഞ് തുടങ്ങിയതാണ്. ട്രാന്‍സലേഷന്‍ വര്‍ക്കായിരുന്നു ആദ്യം വന്നത്. ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴി മാറ്റുകയായിരുന്നു ആദ്യം. ആയിരത്തോളം എപ്പിസോഡുകള്‍ പോയിരുന്നു അത്. അത്യാവശ്യം നന്നായി തന്നെ ഫിനാന്‍സ് മാനേജ് ചെയ്യുന്നൊരാളാണ് ഞാന്‍. ഉള്ളത് എങ്ങനെ എഫക്റ്റീവായി മാനേജ് ചെയ്യാം എന്നാണ് ചിന്തിക്കാറുള്ളത്.
ഒത്തിരി ലോണും കാര്യങ്ങളൊക്കെയുണ്ട്. അതൊക്കെ മാനേജ് ചെയ്ത് പോവുന്നുണ്ട്. ആള്‍ക്കാരുമായി അധികം ഫിനാന്‍ഷ്യല്‍ ഇടപാടില്ല. അങ്ങനെ ചെയ്യുമ്പോള്‍ അത് ബന്ധങ്ങളെ ബാധിക്കും. ഫ്രണ്ട്ഷിപ്പിന് അങ്ങേയറ്റത്തെ വാല്യു കൊടുക്കുന്ന ആളാണ് ഞാന്‍. എപ്പോള്‍ വേണമെങ്കിലും അപ്രോച്ച് ചെയ്യാന്‍ കുറച്ചുപേരുണ്ട്. ആളുകളുടെ അടുത്ത് നിന്നും അധികം സാമ്പത്തിക ഇടപാടുകളൊന്നുമില്ല. കിട്ടുന്ന വരുമാനത്തിന് അനുസരിച്ചാണ് ഞാന്‍ എല്ലാം ചെയ്യുന്നതെന്നും ഇന്ദുലേഖ പറഞ്ഞിരുന്നു. എല്ലാം ഒരു ബാലന്‍സില്‍ കൊണ്ടുപോവുന്നതാണ് നല്ലതെന്നാണ് തോന്നിയിട്ടുള്ളത്.
നമുക്കൊരു ജീവിതമേയുള്ളൂ. നമ്മുടെ സന്തോഷത്തിന് വേണ്ടി പൈസ ചെലവാക്കാതെ എല്ലാം കൂട്ടിവെച്ചിട്ട് കാര്യമില്ലെന്ന് മോള്‍ പറയാറുണ്ട്. അതിനകത്ത് പോസിറ്റീവും നെഗറ്റീവുമായ കാര്യമുണ്ട്. അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് വേണ്ടി പണം ചെലവാക്കാം. ആവശ്യവും, അനാവശ്യവും, അത്യാവശ്യവും തിരിച്ചറിയുക എന്നുള്ളതാണ്. മറ്റുള്ളവരെന്ത് ചിന്തിക്കും എന്ന കാര്യത്തില്‍ കോണ്‍ഷ്യസാണ് ഞാന്‍. ഒരു ഡ്രസ് എടുക്കുകയാണെങ്കില്‍ പോലും എനിക്ക് അങ്ങനെയുള്ള ചിന്ത വരും. അമ്മ എന്തിനാണ് അങ്ങനെ ചിന്തിക്കുന്നത്. അതുമാത്രം അമ്മ ചിന്തിക്കല്ലേ എന്ന് മോള്‍ എപ്പോഴും എന്നോട് പറയാറുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല നമ്മള്‍ ജീവിക്കുന്നത്. നമുക്കൊരു ഡ്രസ് കംഫര്‍ട്ടാണെങ്കില്‍ ഇടുക. മറ്റുള്ളവര്‍ക്ക് വേണ്ടിയല്ല നമ്മള്‍ ഇടുന്നത്. നമുക്ക് വേണ്ടിയല്ലേ എന്നാണ് മോള്‍ പറയുക എന്നുമായിരുന്നു ഇന്ദുലേഖ പറഞ്ഞത്.


Click it and Unblock the Notifications

