സർവ ഐശ്വര്യത്തിനും കാരണം, പെൺകുഞ്ഞ് പിറന്ന ദിവസം ഉത്സവം പോലെ കൊണ്ടാടി, അതേ മകൾ ഇന്ന് അനുഭവിക്കുന്നത്!

താരങ്ങളുടെ പ്രൊഫഷണൽ ലൈഫിനേക്കാൾ എന്നും ചർച്ച ചെയ്യാപ്പെടാറുള്ളത് അവരുടെ വ്യക്തി ജീവിതമാണ്. അടുത്ത കാലത്തായി നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ വ്യക്തി ജീവിതത്തിൽ നടന്നതും നടക്കുന്നതുമായ വിഷയങ്ങളാണ് ചർച്ചയാകുന്നത്. ഭാര്യ സം​ഗീതയിൽ നിന്നും വിവാ​ഹമോചനം നേടാനുള്ള ഒരുക്കത്തിലാണ് നടൻ. തൃഷയുമായി വിജയിക്കുള്ള ബന്ധം മനസിലാക്കിയശേഷം സം​ഗീതയും മക്കളും നടനിൽ നിന്നും അകന്നാണ് കഴിയുന്നത്.

മുൻഭർത്താവിന്റെ വീട്ടിൽ ഭാ​ഗ്യലക്ഷ്മി; 'ഇറങ്ങിപ്പോയ ശേഷം വിളിച്ചിരുന്നില്ല, എന്നാൽ അദ്ദേഹം മരിച്ച ശേഷം...'
മുൻഭർത്താവിന്റെ വീട്ടിൽ ഭാ​ഗ്യലക്ഷ്മി; 'ഇറങ്ങിപ്പോയ ശേഷം വിളിച്ചിരുന്നില്ല, എന്നാൽ അദ്ദേഹം മരിച്ച ശേഷം...'

മാസ്റ്റർ സിനിമയുടെ ഓഡിയോ ലോഞ്ച് ഫങ്ഷനിലാണ് അവസാനമായി സം​ഗീത വിജയിക്കൊപ്പം പ്രത്യക്ഷപ്പെട്ടത്. അതിനുശേഷം സം​ഗീതയുടെ അഭാവം കണ്ട് തുടങ്ങിയതോടെ ചർച്ചകളും ആരംഭിച്ചിരുന്നു. ​ഗോസിപ്പുകൾ പലവിധത്തിൽ പ്രചരിക്കുന്നതിന് ഇടയിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സം​ഗീത വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

Vijay Daughter Divya Saasha

മക്കളും സം​ഗീതയ്ക്കൊപ്പമാണ്. ഭാര്യയേയും മക്കളേയും വേദനിപ്പിച്ച് തൃഷയ്ക്കൊപ്പം മുന്നോട്ട് പോകുന്ന വിജയ്ക്ക് വലിയ രീതിയിൽ വിമർശനവും ട്രോളും ലഭിക്കുന്നുണ്ട്. ഇപ്പോഴിതാ നടന് മക്കളോടുണ്ടായിരുന്ന സ്നേഹത്തിന്റെ ആഴം എത്രത്തോളമായിരുന്നുവെന്ന് നടി ലക്ഷണ പറഞ്ഞ വാക്കുകൾ വൈറലാകുന്നത്. ശിവകാശിയിൽ വിജയിക്കൊപ്പം ലക്ഷണ എന്ന് അറിയപ്പെടുന്ന കൃഷ്ണ സജിത്ത് അഭിനയിച്ചിരുന്നു.

ശിവകാശിയുടെ ഷൂട്ട് നടക്കുമ്പോഴായിരുന്നു നടന് മകൾ ദിവ്യ സാഷ പിറന്നത്. ലോകം കീഴടക്കിയ വ്യക്തിയെപ്പോലെ അന്ന് വിജയ് സന്തോഷവാനായിരുന്നുവെന്ന് ലക്ഷണ ഓർത്തെടുത്തു. ഷൂട്ട് നടക്കുന്ന സമയത്താണ് അദ്ദേഹത്തിന് മകൾ പിറന്നത്. അതൊരു വെള്ളിയാഴ്ചയായിരുന്നു. ഷൂട്ടിങ് അവസാനിക്കുന്നതിന് മൂന്ന്, നാല് ദിവസം മുമ്പാണ് ഇത് നടന്നത്.

അസുഖം ഇതാണ്! കൂടിപ്പോയാല്‍ അഞ്ച് വര്‍ഷം! അമ്മയും കേട്ടു! ആ നിമിഷങ്ങളെക്കുറിച്ച് ജ്യോതിര്‍മയി
അസുഖം ഇതാണ്! കൂടിപ്പോയാല്‍ അഞ്ച് വര്‍ഷം! അമ്മയും കേട്ടു! ആ നിമിഷങ്ങളെക്കുറിച്ച് ജ്യോതിര്‍മയി

ലാസ്റ്റ് ഷെഡ്യൂൾ നടക്കുകയാണ്. ഞാൻ ഷോട്ടിലായിരുന്നു. തിരികെ വന്നപ്പോൾ അമ്മയാണ് പറഞ്ഞത് വിജയ് സാർ എന്നെ കാരവാനിലേക്ക് വിളിക്കുന്നുണ്ടെന്ന്. ഞാൻ അവിടെ ചെല്ലുമ്പോൾ ലെഡ്ഡുവൊക്കെയായി അദ്ദേഹം എന്നെ കാത്തിരിക്കുകയാണ്. അതീവ സന്തോഷവാനായിരുന്നു. ലോകം കീഴടക്കിയ സന്തോഷം അ​ദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു. ലക്ഷണ എനിക്ക് പെൺകുഞ്ഞ് പിറന്നു.

വെള്ളിയാഴ്ച പെൺകുഞ്ഞ് പിറക്കുന്നത് ഐശ്വര്യമാണെന്ന വിശ്വാസം ‌തമിഴ്നാട്ടിലുണ്ടത്രെ. അതുകൊണ്ട് തന്നെ വെള്ളിയാഴ്ച തന്നെ എനിക്ക് പെൺകുഞ്ഞ് പിറന്നതിൽ ഞാൻ സന്തോഷവാനാണ്. ഇത്രയും പറ‍ഞ്ഞശേഷം അദ്ദേഹം എനിക്കൊരു ലഡ്ഡു എടുത്ത് തന്നു. അത്രയേറെ സന്തോഷവാനായ വിജയ് സാറിനെയാണ് അന്ന് ഞാൻ അവിടെ കണ്ടത്. ഞാൻ അദ്ദേഹത്തിന് കൺ​ഗ്രാജുലേഷനൊക്കെ പറഞ്ഞു.

Vijay Daughter Divya Saasha

ഇന്നും അന്നത്തെ ആ സംഭവവും സാറിന്റെ സന്തോഷം നിറഞ്ഞ മുഖവും എന്റെ മനസിൽ അതുപോലെയുണ്ട് എന്നാണ് ലക്ഷണ പറഞ്ഞത്. ഇത‍്രയേറെ മകളെ സ്നേഹിച്ചിരുന്ന വ്യക്തിയാണോ ഇന്നലെ കണ്ട സ്ത്രീക്ക് വേണ്ടി കുടുംബത്തിന്റെ സന്തോഷം മുഴുവൻ തല്ലികെടുത്തിയത് എന്ന ചോദ്യങ്ങളാണ് ലക്ഷണയുടെ വീഡിയോ വൈറലായതോടെ സോഷ്യൽമീഡിയയിൽ ഉയരുന്ന ചോദ്യങ്ങ‌ൾ. ദിവ്യ സാഷ അമ്മയ്ക്കും ചേട്ടൻ ജെയ്സൺ സഞ്ജയ്ക്കുമൊപ്പമാണിപ്പോൾ താമസം.

വിജയിയുമായി രണ്ട് മക്കളും യാതൊരു വിധത്തിലുള്ള അടുപ്പവും സൂക്ഷിക്കുന്നില്ല. ദിവ്യയുടെ ​ഗ്രാജുവേഷൻ സമയത്ത് രക്ഷകർത്താവിന്റെയും അച്ഛന്റെയും ചേട്ടന്റെ സ്ഥാനം അലങ്കരിച്ചത് സഞ്ജയ് ആയിരുന്നു. തന്റെ ഭർത്താവുമായി ബന്ധം പുലർത്തുന്ന നടി അടിക്കടി സോഷ്യൽമീഡിയയിൽ ഇടുന്ന പോസ്റ്റുകൾ തന്നേയും മക്കളേയും ബു​ദ്ധിമുട്ടിക്കുന്നതായും മാനസീക സമ്മർദ്ദത്തിലാക്കുന്നതായും സം​ഗീത നൽകിയ വിവാ​​ഹമോചന ഹ​ർജിയിൽ ഉണ്ടായിരുന്നു.

അടിച്ചോണ്ടിരുന്നിടത്ത് നിന്ന് പിടിച്ചോണ്ട് വന്നതാണോ?, ഷർട്ട് കണ്ടാൽ അറിയാം; സത്യാവസ്ഥ വെളിപ്പെടുത്തി ബിബിൻ!
അടിച്ചോണ്ടിരുന്നിടത്ത് നിന്ന് പിടിച്ചോണ്ട് വന്നതാണോ?, ഷർട്ട് കണ്ടാൽ അറിയാം; സത്യാവസ്ഥ വെളിപ്പെടുത്തി ബിബിൻ!

മകളെ സ്നേഹിക്കുന്ന അച്ഛൻ ചെയ്യുന്ന പ്രവൃത്തിയല്ല വിജയ് ചെയ്യുന്നതെന്നും മക്കൾക്ക് അനുഭവിക്കുന്ന അപമാനവും പ്രയാസങ്ങളും മനസിലാക്കാൻ വിജയ് ശ്രമിക്കുന്നില്ലെന്നും ചിലർ കുറിച്ചു. നടൻ മുഖ്യമന്ത്രിയായി സത്യപ്രജ്ഞ ചെയ്യുന്ന ദിവസം സം​ഗീതയും മക്കളും ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്ന് നടനെ സ്നേഹിക്കുന്നവരെല്ലാം പ്രതീക്ഷിച്ചിരുന്നു. എന്നാൽ എത്തിയത് തൃഷയായിരുന്നു.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X