നീയായിട്ട് അടി കൊണ്ട് പഠിച്ചാൽ മതി, ചേച്ചിയൊന്നും പറഞ്ഞില്ല; അഭിനയ രം​ഗത്തേക്ക് വന്നപ്പോൾ: മെർഷീന

സീരിയൽ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഇന്ന് നടി മെർഷീന നീനു. ഹിറ്റ് സീരിയലുകളിൽ നായികയായ മെർഷീന വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. മെർഷീനയുടെ ചേച്ചി രസ്ന ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള സീരിയൽ നായികയായിരുന്നു. പാരിജാതം എന്ന സീരിയിലൂടെ സാക്ഷി കേരളമൊട്ടുക്കും ചർച്ചയായി. ഒരു ഘട്ടത്തിൽ കരിയർ വിട്ട് രസ്ന വിവാഹ ജീവിതത്തിലേക്ക് ക‌ടന്നു. രസ്നയെക്കുറിച്ച് മെർ
ഷീന പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ടൊവിനോയുടെ വില്ലനായി പൃഥ്വി! അവസാനം വരെ ട്വിസ്റ്റ്! 'പള്ളിച്ചട്ടമ്പി'യെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്?
ടൊവിനോയുടെ വില്ലനായി പൃഥ്വി! അവസാനം വരെ ട്വിസ്റ്റ്! 'പള്ളിച്ചട്ടമ്പി'യെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്?

അഭിനയ രം​ഗത്തേക്ക് അപ്രതീക്ഷിതമായി വന്നതല്ല. എന്റെ ചേച്ചിയെ എല്ലാവർക്കും അറിയാം. എനിക്ക് ഓർമ വെച്ച നാൾ മുതൽ എന്റെ ചേച്ചി അഭിനയിക്കുന്നുണ്ട്. അപ്പോൾ എനിക്കും അഭിനയിക്കണമെന്ന് തോന്നി. വലുതാകുമ്പോൾ എന്താണ് ആ​ഗ്രഹമെന്ന് ചോദിച്ചപ്പോൾ സിനിമയിൽ അഭിനയിക്കണം എന്നാണ് ഞാൻ പറഞ്ഞിരുന്നത്. സ്കൂളിൽ പഠിക്കുമ്പോൾ തമിഴ് സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമായിരുന്നു.

Mersheena Neenu  Rasna

അഭിനയ രം​ഗത്തേക്ക് വന്നപ്പോൾ വീട്ടിൽ നിന്നും പ്രത്യേകിച്ച് ഉപദേശമൊന്നും വന്നില്ല. ചേച്ചി കമന്റ് ചെയ്തിട്ടേയില്ല. അവസരം കിട്ടിയോ ചെയ്തോ, നിന്റെ ഇഷ്ടം എന്ന നിലയിലായിരുന്നു. നീയായിട്ട് അടി കൊണ്ട് പഠിച്ചാൽ മതി എന്ന രീതി. അമ്മ നല്ല സപ്പോർട്ടായിരുന്നു. മോശം സമയം വന്നപ്പോഴും കരിയറിൽ എനിക്ക് പിടിച്ച് നിൽക്കാൻ സഹായിച്ചതും അമ്മ തന്നെയാണ്.

സെറ്റിൽ വെച്ച് ആർത്തവം, അമ്മയോട് പറഞ്ഞപ്പോൾ...; കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാലുള്ള മറുപടി: ഹൻസിക
സെറ്റിൽ വെച്ച് ആർത്തവം, അമ്മയോട് പറഞ്ഞപ്പോൾ...; കംഫർട്ടബിൾ അല്ലാത്ത വസ്ത്രം തന്നാലുള്ള മറുപടി: ഹൻസിക

കരിയറിൽ വന്ന കാലത്ത് താൻ മാറ്റേണ്ടിയിരുന്ന ചില ശീലങ്ങളെക്കുറിച്ചും മെർഷീന സംസാരിച്ചു. പ്രതികരിക്കേണ്ട പല സാഹചര്യങ്ങളിലും പ്രതികരിക്കാതെ ഇരുന്ന് അവസാനം അത് എനിക്ക് തന്നെ വലിയൊരു അടിയായി വന്നിട്ടുണ്ട്. അതിലൊക്കെ കൃത്യമായി പ്രതികരിച്ചിരുന്നെങ്കിൽ കുറേ പ്രശ്നങ്ങളും ട്രോമകളും ഒഴിവാക്കാമായിരുന്നെന്നും മെർഷീന പറഞ്ഞു.

Read more about: rasna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X