അവർ പ്രണയിച്ചു, പക്ഷെ മറ്റൊരാളെ വിവാഹം ചെയ്തു; ഒടുവിൽ അമ്പിളി ആദിത്യനെ വിവാഹം ചെയ്തപ്പോൾ: ജീജ
നടി അമ്പിളി ദേവിയും നടൻ ആദിത്യൻ ജയനും വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിച്ച് നടി ജീജ സുരേന്ദ്രൻ. അമ്പിളിയെ ആദിത്യൻ പ്രേമിക്കുന്ന സമയത്ത് ഞങ്ങളൊരുമിച്ച് വർക്ക് ചെയ്യുകയായിരുന്നു. അത് നല്ലതല്ലേ. പെട്ടെന്ന് അമ്പിളി അതിന്റെ ക്യാമറമാനെ കല്യാണം കഴിച്ചു. ആദിത്യൻ വേറൊരു കുട്ടിയെ കല്യാണം കഴിച്ചു. ഇതെല്ലാം കഴിഞ്ഞിട്ട് രണ്ട് പേരും സെപറ്റേറ്റ് ആയെന്ന് പിന്നീട് അറിയുന്നു. അത് കഴിഞ്ഞ് ഞങ്ങൾക്ക് ഷോക്കായി വീണ്ടും അമ്പിളിയും ആദിത്യനും കല്യാണം കഴിക്കുന്നു. കേട്ടപ്പോൾ സന്തോഷമായി. ചേരേണ്ടതേ ചേരുള്ളൂ എന്നൊരു തോന്നൽ അന്ന് തോന്നി.
ആ സമയത്ത് കെെരളി ടിവിയിലെ അവരുടെ ഇന്റർവ്യൂവിന് എന്റെ വോയ്സ് ചോദിച്ചു. ഭംഗിയായി ജീവിക്കണം, രണ്ട് പേരും ഇനി മൂന്നാമത് വിവാഹം ചെയ്യരുത് എന്ന് പറഞ്ഞു. അതങ്ങ് വെെറലായി. മക്കളോട് പറയുന്നത് പോലെ പറഞ്ഞതാണ്. ആദിത്യൻ എന്റെ മകനായി സീരിയലിൽ അഭിനയിച്ചതാണ്. എന്റെ മകനാകേണ്ട പ്രായമേ ആ കുട്ടിക്കുള്ളൂ. വിധിച്ചത് വേറെ എവിടെയോ കിടക്കുന്നു എന്ന് ഇപ്പോഴും ഞാൻ പറയുന്നു. താൽക്കാലികമായ സന്തോഷത്തിന് അവർ കല്യാണം കഴിച്ചെങ്കിലും അവർ എന്തുകൊണ്ട് പിരിയേണ്ടി വന്നു എന്ന സത്യം അവർക്കേ അറിയൂ.

ആദിത്യനെതിരെ എല്ലാവരും നെഗറ്റീവ് കമന്റിടുമ്പോൾ ആദിത്യനെ മനസിലാക്കൻ ശ്രമിക്കണം എല്ലാവരും. ആദിത്യനെ പരിചയപ്പെടുന്ന സമയത്ത് ആ കുട്ടി എന്തായിരുന്നു, അതിന് ശേഷം ആ കുട്ടി എന്തെല്ലാം വേദനകൾ അനുഭവിച്ചു. അത് കഴിഞ്ഞ് ഇപ്പോൾ ഒറ്റപ്പെടുമ്പോഴുള്ള ആദിത്യന്റെ മാനസികാവസ്ഥ മനസിലാക്കേണ്ടതുണ്ടെന്നും ജീജ സുരേന്ദ്രൻ പറഞ്ഞു. സീരിയൽ ടുഡേയോടാണ് പ്രതികരണം.
അമ്പിളി ദേവിക്കും തന്റെ കുഞ്ഞിനും ഇപ്പോഴും ജീവനാംശം നൽകുന്നുണ്ടെന്നാണ് ആദിത്യൻ ജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ഇല്ലാത്ത കാശ് ഉണ്ടാക്കി കൊടുക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്വം. എന്റെ കൂടെയുള്ള സമയത്ത് എന്റെ മകനെയും വേറൊരു കുട്ടിയെയും നന്നായി നോക്കിയ അച്ഛനാണ് ഞാൻ. ഇക്കഴിഞ്ഞ നാളുകളിലും കോടതി പറഞ്ഞത് പോലെ പണം കൊടുക്കുന്നു. ചിലത് പെൻഡിംഗ് ഉണ്ട്. പെെസ കൊടുക്കുന്നു എന്ന് പറയേണ്ടത് ആ കുട്ടിയുടെ അമ്മയാണ്. കള്ളം പറയുന്നതല്ല. എല്ലാം കൂടെ എടുത്ത് എന്റെ തലയിൽ വെക്കേണ്ട. കാരണം അവരുടെ ആദ്യത്തെ ഭർത്താവല്ല ഞാൻ.
അവർ നേരത്തെ കല്യാണം കഴിച്ച് അതിലൊരു കുട്ടിയുണ്ട്. ആ കുട്ടിയെ ഉൾപ്പെടെയാണ് ഞാനെന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത്. രണ്ട് കുട്ടികളെ അനാഥരാക്കി എന്ന് പറഞ്ഞാൽ എനിക്കതിൽ ഉത്തരവാദിത്വമില്ല. ഞാൻ നന്നായി നോക്കിയതാണ്. പിന്നെ ജീവിതത്തിൽ ചില പ്രശ്നങ്ങളുണ്ടായി. അത് കഴിഞ്ഞു. കഴിഞ്ഞിട്ടും അതിന്റെ പേരിൽ കുറ്റപ്പെടുത്തലാണെന്നും ആദിത്യൻ ജയൻ തുറന്നടിച്ചു. വരുടെ ആദ്യത്തെ കുട്ടിക്ക് മുൻ ഭർത്താവ് കൊടുത്തത് നിസാരമായ തുകയാണ്. അവരുടെയും സുഹൃത്തുക്കളുടെയും ഭാഗത്ത് നിന്നാണ് എനിക്ക് ഏറ്റവും മോശം അനുഭവം ഉണ്ടായത്. ലൊക്കേഷനിൽ നിന്നൊക്കെ കോൾ വന്നു. നിങ്ങളെന്താണ് മകന് കാശ് കൊടുക്കാത്തതെന്ന്. നമ്മളെക്കാെണ്ട് ആവുന്നത് ചെയ്യുന്നുണ്ടെന്നും ആദിത്യൻ ജയൻ പറഞ്ഞു.


Click it and Unblock the Notifications