ആരുടെയും ആദ്യ ഭർത്താവുമല്ല ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല, അന്ന് മോനെയും വേറൊരാളുടെ കുട്ടിയേയും നോക്കി!

വളരെ അധികം വർഷങ്ങളായി മലയാള സീരിയൽ ലോകത്ത് സജീവമാണ് ആദിത്യൻ ജയൻ. ഒരിടയ്ക്ക് നിരന്തരം വിവാദങ്ങളിൽ പെട്ടിരുന്ന താരം ഇപ്പോൾ അത്തരം പ്രശ്നങ്ങളിലൊന്നും ചെന്ന് ചാടാതെ കരിയറും വ്യക്തി ജീവിതവും മുന്നോട്ട് കൊണ്ടുപോവുകയാണ്. കഴിഞ്ഞ ദിവസം ആദിത്യന്റെ മുഖത്ത് വന്ന മാറ്റം ചർച്ചയായപ്പോൾ പലരും നടന്റെ ദാമ്പത്യ ജീവിതത്തിൽ മുമ്പ് സംഭവിച്ചിട്ടുള്ള കാര്യങ്ങൾ കുത്തിപൊക്കി കൊണ്ടുവന്ന് ആദിത്യനെ വിമർശിച്ചു.

മുഖത്ത് ചൊറിച്ചിലും പൊള്ളലും, അയാൾക്ക് പറ്റിയ അബദ്ധം, മദ്യപാന ശീലമില്ല; കരൾ രോ​ഗമാണോ?; മറുപടിയുമായി ആദിത്യൻ!
മുഖത്ത് ചൊറിച്ചിലും പൊള്ളലും, അയാൾക്ക് പറ്റിയ അബദ്ധം, മദ്യപാന ശീലമില്ല; കരൾ രോ​ഗമാണോ?; മറുപടിയുമായി ആദിത്യൻ!

നടി അമ്പിളി ദേവിയുമായുള്ള ദാമ്പത്യത്തിൽ സംഭവിച്ച കാര്യങ്ങൾ വീണ്ടും കൊണ്ടുവന്നായിരുന്നു പലരും നടനെ വിമർശിച്ചത്. പലരുടേയും ശാപമാണ് ആദിത്യന്റെ മുഖത്ത് വന്ന മാറ്റത്തിന് പിന്നിലെന്ന് വരെ കമന്റ് കുറിച്ചവരുണ്ട്. ഇപ്പോഴിതാ തന്നെ അത്തരത്തിൽ വിമർശിച്ചവർക്ക് ആദിത്യൻ മറുപടി നൽകിയിരിക്കുന്നു.

Adithyan Jayan

കുഞ്ഞിനെ നോക്കുന്നില്ല എന്ന വിമർശനത്തിനും നടൻ മറുപടി നൽകി. ആദിത്യന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... അ‍ഞ്ച് കുടുംബം എന്നത് മാറി രണ്ടാക്കി ഇളവ് തന്നവർക്ക് നന്ദി. ഇവിടെ നാല് കല്യാണം കഴിക്കുന്നവർ ഇന്നും മണ്ഡപം ബുക്ക്‌ ചെയ്ത് ആട്ടവും പാട്ടുമായി യുട്യൂബ്ഴ്സിനെ വിളിച്ച് വരുത്തി അടിച്ച് പൊളിക്കുന്നു... ആഘോഷിക്കുന്നു.

60 വയസിലും പ്രണയിക്കുന്നവർ ഉള്ളകാലത്ത് ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുകയാണ് ഒരു പരാതിയുമില്ലാതെ. ഞാൻ ഒരു വർക്ക്‌ ചെയ്താൽ, ഞാൻ ഒരാളോട് മിണ്ടിയാൽ, ഒരു ഫോട്ടോ ഇട്ടാൽ, ഉടൻ വന്ന് പഴയ കഥകൾ പറയുന്നു. എന്തിന്? അത് കഴിഞ്ഞു. അവർ അവരുടെ വഴിക്ക് ജീവിക്കുന്നു. ഞാൻ എന്റെ വഴിക്കും. പിന്നെ ഞാൻ ആരുടെയും ആദ്യ ഭർത്താവ് ഒന്നുമല്ല. ആരുടെയും ആദ്യ കുട്ടിയുടെ അച്ഛനുമല്ല.

പെണ്‍കുഞ്ഞ് വിധിച്ചിട്ടില്ലായിരുന്നു! പ്രാര്‍ത്ഥനയിലൂടെ കിട്ടിയത് അതുപോലെ പോയി! മോനിഷയെക്കുറിച്ച് അമ്മ
പെണ്‍കുഞ്ഞ് വിധിച്ചിട്ടില്ലായിരുന്നു! പ്രാര്‍ത്ഥനയിലൂടെ കിട്ടിയത് അതുപോലെ പോയി! മോനിഷയെക്കുറിച്ച് അമ്മ

അതൊക്കെ ഓർത്തുവേണം എന്നെ ഇങ്ങനെ ഉപദ്രവിക്കാൻ. എന്റെ കുട്ടിയെ ഞാൻ നോക്കുന്നില്ല എന്ന് പറയുന്നവരോട് ഞാൻ ഒപ്പം ഉള്ളപ്പോൾ രണ്ട് കുട്ടികളേയും അതായത് എന്റെ മോനെയും വേറെ ഒരാളുടെ കുഞ്ഞിനേയും നന്നായി നോക്കിയ ഒരാളാണ്. ഇന്ന് ഞാൻ മാറി നിൽക്കുമ്പോഴും ഞാൻ എന്നെ കൊണ്ട് ആവും വിധം എന്റെ കുഞ്ഞിന് വേണ്ടത് ചെയ്യുന്നു. അത് പറയേണ്ടത് ആ കുഞ്ഞിന്റെ അമ്മയാണ്.

ആർക്കെങ്കിലും അറിയണമെങ്കിൽ ചവറ കോടതിയിൽ ചെന്നാൽ അറിയാം. വായിൽ തോന്നുന്നത് പറയരുത് ആരും. പിന്നെ എന്റെ ഈ അവസ്ഥ ഇന്റസ്ട്രിയിൽ ഉള്ളവർക്ക് അറിയാം. ഈ അവസ്ഥയിൽ അ‍ഞ്ച് സീരിയൽ ഞാൻ ചെയ്തു. ഇന്ന് ഇന്റസ്ട്രിയിൽ ഏറ്റവും തിരക്കുള്ള ഡയറക്ടർ ഷിജു അരൂർ സംവിധാനം ചെയ്യുന്ന സീരിയലിൽ ഞാൻ ഏറ്റവും പ്രധാനപെട്ട വേഷം ചെയ്യുന്നു.

Adithyan Jayan

ഈശ്വരൻ അനുഗ്രഹിച്ചാൽ അത് ഉടൻ ടെലികാസ്റ് ചെയ്യും. സിത്താര എന്നാണ് പേര്. ജോലി ചെയ്യാൻ സമ്മതിക്കൂ. ആരോടും പരാതി ഇല്ല. ആരോടും ദേഷ്യമില്ല. എനിക്ക് ജീവിക്കണ്ടേ?. ഞാൻ ഒന്ന് ജോലി ചെയ്യട്ടെ. പിന്നെ ഇത് കുറെ ആളുകൾ കോണ്ടെന്റാക്കും. വിരോധമില്ല. കുറെ അധികം പേർ കമന്റ്‌ ചെയ്യും... വിരോധമില്ല. വായിൽ തോന്നുന്നത് എല്ലാം പറയും. എനിക്ക് പരാതിയുമില്ല. എന്റെ ശരീരത്ത് ഏൽക്കാത്ത ഒന്നിനും എതിരെ ഇപ്പോൾ പ്രതികരിക്കാറില്ല.

പ്ലീസ് കുറേ ശിക്ഷിച്ചില്ലേ... ജീവിച്ചോട്ടെ... അപേക്ഷയാണ് എന്നായിരുന്നു ആദിത്യന്റെ കുറിപ്പ്. ‌2019ലാണ് അമ്പിളിയും ആദിത്യനും തമ്മിലുള്ള വിവാഹം നടന്നത്. ഇരുവരുടേതും പുനർവിവാഹമായിരുന്നു. അധികം വൈകാതെ അമ്പിളിക്കും ആദിത്യനും ഒരു മകൻ പിറന്നു. അർജുൻ എന്നാണ് മകന്റെ പേര്.

എങ്ങനെ തോന്നി ആ കുഞ്ഞിനോട് ഇത് ചെയ്യാൻ?; ആദ്യം സ്വന്തം കുഞ്ഞിനെ നോക്കൂ, കിച്ചു അനുഭവിച്ചത് ഓർക്കൂ; വിമർശനം!
എങ്ങനെ തോന്നി ആ കുഞ്ഞിനോട് ഇത് ചെയ്യാൻ?; ആദ്യം സ്വന്തം കുഞ്ഞിനെ നോക്കൂ, കിച്ചു അനുഭവിച്ചത് ഓർക്കൂ; വിമർശനം!

അമർനാഥ് എന്നാണ് അമ്പിളിയുടെ മൂത്ത മകന്റെ പേര്. അമ്പിളിയുടെ ആദ്യത്തെ വിവാ​ഹ​ത്തിലുള്ള മകനാണത്. അമ്പിളിയും ആദിത്യനും ഒരു സീരിയലിൽ ഒന്നിച്ച് അഭിനയിച്ച ശേഷമായിരുന്നു വിവാഹം. കുഞ്ഞ് പിറന്നശേഷം ആദിത്യനുമായി ഒത്തുപോകാൻ പറ്റാത്ത തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായപ്പോൾ അമ്പിളി ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ രണ്ട് മക്കളും അമ്പിളിയുടെ സംരക്ഷണയിലാണ്.

Read more about: malayalam serials ambili devi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X