ഒരു ഹുക്ക് പോലും ഇല്ലാത്ത റൂം, റിഫ ആത്മഹത്യ ചെയ്യില്ല, അവളുടെ ഖബറിന് അരികിൽ പോകാത്ത ഒരു ദിവസം പോലുമില്ല!
നാല് വർഷം മുമ്പ് ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ കേസ് ഇന്നും എവിടേയും എത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് റിഫയുടെ കുടുംബം. ഭർത്താവ് മെഹ്നാസിന് റിഫയുടെ മരണത്തിൽ പങ്കുണ്ടെന്നാണ് കുടുംബം വിശ്വസിക്കുന്നത്. റിഫയുടെ മരണശേഷം സഫ എന്നൊരു പെൺകുട്ടിയെ മെഹ്നാസ് വിവാഹം ചെയ്തു.
അടുത്തിടെ ആ ബന്ധവും തകർന്നു. ഇപ്പോഴിതാ റിഫയുടെ കേസ് വാദിക്കുന്ന അഭിഭാഷകനും മാതാപിതാക്കളും പബ്ലിക്ക് കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മാതാപിതാക്കൾ ആവർത്തിച്ചു. മോള് പോയിട്ട് നാല് കൊല്ലമായിയെങ്കിലും കേസ് എവിടേയും എത്തിയിട്ടില്ല.

ഒരു ദിവസം താമരശ്ശേരി ഡിവൈഎസ്പി ഓഫീസിൽ പോയപ്പോൾ ഇനി ദുബായ് അന്വേഷണം കൊണ്ട് കാര്യമൊന്നും ഇല്ല. അതുകൊണ്ട് ഒപ്പിട്ട് കൊടുക്കാൻ പറഞ്ഞു. പക്ഷെ ഞാൻ അതിന് തയ്യാറായില്ല. അപ്പോൾ അവർ പറഞ്ഞത് ഒരുപാട് സമയം വേണ്ടിവരുമെന്നാണ്. കാത്തിരിക്കാൻ തയ്യാറാണെന്ന് ഞാനും പറഞ്ഞു.
എവിടെ എങ്കിലും പോയിട്ട് രാത്രി വൈകി വന്നാൽ കൂടി ആ സമയത്ത് ഞാൻ എന്റെ മോളുടെ ഖബറിടമുള്ളിടത്തേക്ക് പോകും. അത് രാത്രി പന്ത്രണ്ട് മണിയാണെങ്കിലും മാറ്റമില്ല. എന്റെ മകൾ എനിക്കൊപ്പമുണ്ട്. എന്നോട് അവൾ ഒരോ കാര്യങ്ങൾ പറയുന്നുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ഞാൻ മുന്നോട്ട് പോകുന്നത്. സഫയിലൂടെ സംസാരിക്കുന്നത് എന്റെ മകൾ റിഫ തന്നെയാണ്. എന്റെ മകൾ അനുഭവിച്ചതാണ് സഫയും അനുഭവിച്ചത്.
എന്നേയും ഭാര്യയേയും മകനേയും കുറിച്ച് ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കാൻ പോലും പറ്റാത്ത തരത്തിലുള്ള കഥകൾ പറഞ്ഞ് പ്രചരിപ്പിച്ചവരാണ് സഫയും മെഹ്നാസും. ഞാൻ ഇന്നേ വരെ ആരെയും ദ്രോഹിച്ചിട്ടില്ല. മോളുടെ മരണശേഷം അവളും പള്ളിയും മാത്രമാണ് എന്റെ ലോകം. എന്റെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. അവസാനം വിളിച്ചപ്പോഴും അത്രയേറെ സന്തോഷവതിയായിരുന്നു. മോന് വേണ്ടി പണം അയക്കാമെന്ന് മോള് പറഞ്ഞപ്പോൾ ഞാൻ വിലക്കി.
കോൾ വെച്ചശേഷമുള്ള 20 മിനിറ്റിനുള്ളിൽ ആ റൂമിൽ എന്താണ് സംഭവിച്ചത് എന്നാണ് എനിക്ക് അറിയേണ്ടത്. റിഫയെ മൂന്നാറിൽ വെച്ച് മോശം സാഹചര്യത്തിൽ പിടിച്ചുവെന്നത് മെഹ്നാസിന്റെ നാടകമാണ് റിഫയുടെ പിതാവ് പറഞ്ഞു. അന്നൊരിക്കൽ കോടതിയിൽ വെച്ച് കണ്ടപ്പോൾ സഫയോട് ഞാൻ പറഞ്ഞിരുന്നു എന്റെ മോളുടെ അവസ്ഥ നിനക്കും വരുമെന്ന്. മെഹ്നാസിന്റെ സ്വഭാവം വെച്ച് അങ്ങനെ സംഭവിക്കും.

ഞങ്ങൾ പറഞ്ഞത് തന്നെ സംഭവിച്ചു. ഇപ്പോഴും ഈ വീട്ടിൽ റിഫയുടെ ഓർമകൾ തങ്ങി നിൽക്കുന്നുണ്ട്. ഞങ്ങൾ പണിയെടുത്ത് കൊണ്ടുവന്ന പൈസ കൊണ്ട് ഒരുപാട് ഫുഡ് കഴിച്ചയാളാണ് മെഹ്നാസ് റിഫയുടെ ഉമ്മ പറഞ്ഞു. അഭിഷാകനും റിഫ താമസിച്ചിരുന്ന ദുബായിലെ റൂം സന്ദർശിച്ചപ്പോൾ കണ്ട കാഴ്ചകളും പങ്കുവെച്ചു. പോലീസ് ദുബായിൽ പോയി അന്വേഷണം നടത്താതിരുന്നത് വലിയ വീഴ്ച തന്നെയാണ്.
ഒരു ക്രൈം നടന്നാൽ ആറ് മാസത്തിനുള്ളിൽ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിക്കണം. ഇതുവരെ റിഫയുടെ കേസിൽ ഒരു റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിട്ടില്ല. ഡിവൈഎസ്പി അഷ്റഫ് കേസ് നന്നായി അന്വേഷിച്ചിരുന്നു. പിന്നീട് ആളുകൾ മാറി വന്നശേഷം കേസിന് വേണ്ട ഒരു സപ്പോർട്ടും കിട്ടിയില്ല. പോക്സോ കേസ് മാത്രമല്ല ആത്മഹത്യ പ്രേരണ കുറ്റം കൂടി മെഹനാസിന്റെ പേരിലുണ്ട്.
അതുകൊണ്ടാണ് അയാൾ ജയിലിൽ കിടന്നത്. ദുബായിൽ പോയി സംഭവം നടന്ന റിഫയുടെ റൂം ഞാൻ കണ്ടിരുന്നു. തൂങ്ങി മരിക്കാനുള്ള ഒരു ഹുക്ക് പോലും ആ റൂമിൽ ഇല്ല. അതുപോലെ നല്ല ഹൈറ്റുള്ള റൂഫാണ്. റിഫയെപ്പോലൊരാൾക്ക് ബെഡ്ഡിൽ കയറി നിന്ന് തൂങ്ങി മരിക്കാൻ ആ റൂമിൽ പറ്റില്ല. സ്റ്റൂൾ വെച്ച് കയറിയാലും നോർമൽ ഹൈറ്റുള്ളവർക്ക് അവിടെ തൂങ്ങാൻ ആവില്ല.
കൊലപാതകമാണെന്നോ ആത്മഹത്യയാണെന്നോ തറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ദുബായ് പോലീസ് വ്യക്തമായി പറഞ്ഞു. റിഫയുടെ ബോഡി പോസ്റ്റ്മാർട്ടം ചെയ്തിട്ടില്ല. ഇവിടുത്തെ ലോക്കൽ പോലീസ് അവിടെ പോയി വ്യക്തമായി പരിശോധിക്കണമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം കിട്ടുമായിരുന്നു. കരാമയിലുള്ള പഴയൊരു ഫ്ലാറ്റിലാണ് റിഫ താമസിച്ചിരുന്നത്.
രണ്ട് റൂം ഒന്നുമില്ല. സ്റ്റുഡിയോ പോലൊരു ഹാളാണ്. റിഫ മരിക്കുന്ന സമയത്ത് മെഹ്നാസ് മാത്രമല്ല ജംഷാദും അവിടെ ഉണ്ടായിരുന്നു. അതുപോലെ ഇപ്പോൾ സഫയുടെ കേസും ഞാൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. റിഫ പറഞ്ഞ സ്റ്റേറ്റ്മെന്റുകളും സഫയുടെ സ്റ്റേറ്റ്മെന്റുകളും ഒന്ന് തന്നെയാണ്. മെഹ്നാസിന് ജോലിയും വരുമാനവുമൊന്നുമില്ല. മുമ്പ് റിഫ അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ടായിരുന്നു മെഹ്നാസ് ജീവിച്ചിരുന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.


Click it and Unblock the Notifications

















