പിള്ളേരെ നീ എവിടെ കൊണ്ടുപോകുന്നടാ; വിവാദങ്ങൾക്കുശേഷം ആദ്യ കൂടിക്കാഴ്ച; റിഥപ്പനെ കാണാൻ ചെന്നപ്പോൾ സംഭവിച്ചത്!
രേണുവിനേയും കുടുംബത്തെയും കുറിച്ച് ഇതുവരെ പ്രേക്ഷകർക്ക് അറിയാത്ത പല കാര്യങ്ങളും കിച്ചു അടുത്തിടെ ഒരു വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. അത് വലിയ വിവാദമായിരുന്നു. മാത്രമല്ല രേണുവിന്റെ കുടുംബം വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ട് കിച്ചുവിനെ സമീപിച്ചെങ്കിലും കിച്ചു വിസമ്മതിച്ചു. രേണുവും കുടുംബവും തന്നോട് ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തിയതുകൊണ്ട് ഇനി തന്റെ കുഞ്ഞനിയനെ തനിക്ക് കാണാൻ സാധിക്കുമോയെന്ന ഉൾഭയം കിച്ചുവിന് ഉണ്ടായിരുന്നു.
ഭൂമിയിൽ സ്വന്തമെന്ന് പറയാൻ കിച്ചുവിന് ആകെയുള്ളത് അനിയൻ റിതുൽ മാത്രമാണ്. വിവാദങ്ങൾക്കുശേഷം കോട്ടയത്ത് പോയി കുഞ്ഞനിയനെ കണ്ടപ്പോൾ നടന്ന സംഭവങ്ങളാണ് പുതിയ വ്ലോഗിൽ കിച്ചു ഉൾപ്പെടുത്തിയിരിക്കുന്നത്. റിതപ്പനെ കാണാൻ വേണ്ടി കോട്ടയത്തിന് പോവുകയാണ്.

അവിടെ ചെന്ന് കഴിയുമ്പോൾ അവരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന് അറിയില്ല. എന്തായാലും നോക്കാം. നേരത്തെ വിളിച്ച് പറഞ്ഞിട്ടൊന്നുമില്ല. വിളിക്കാതെയാണ് ചെല്ലുന്നത്. അന്നത്തെ സംഭവത്തിനുശേഷം വിളിച്ചിട്ടില്ല. എല്ലാവരുടേയും ചെരുപ്പ് പുറത്ത് കാണുന്നുണ്ട് എന്ന് പറഞ്ഞാണ് കിച്ചു സുധിലയത്തിലേക്ക് കയറി ചെന്നത്. രേണു വീട്ടിൽ ഉണ്ടായിരുന്നില്ല.
രേണുവിന്റെ മാതാപിതാക്കളും മറ്റുമാണ് ഉണ്ടായിരുന്നത്. തെല്ലൊരു ഭയം കിച്ചുവിന് ഉണ്ടായിരുന്നു. പക്ഷെ പ്രതീക്ഷിച്ചതുപോലെ കാര്യമായ പ്രതികരണമൊന്നും ഉണ്ടായിരുന്നില്ല. റിതപ്പനെ കണ്ടതും കിച്ചു ഓടിപ്പോയി വാരിയെടുത്ത് ഉമ്മകൾ കൊണ്ട് മൂടി. ചേട്ടന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന റിതുലിന്റെ മുഖം കാണുമ്പോൾ എല്ലാവരിലും ഒരു സന്തോഷം നിറയും.
രേണുവിനെ എയർപോട്ടിൽ നിന്നും കൊണ്ടുവരാനായി പോകാൻ തയ്യാറെടുത്ത് നിൽക്കുകയായിരുന്നു എല്ലാവരും. എറണാകുളത്ത് അമ്മയെ വിളിക്കാൻ പോകാനായി നിൽക്കുകയായിരുന്നു ഞങ്ങൾ വന്നപ്പോൾ എല്ലാവരും. അമ്മയോട് വിളിച്ച് സമ്മതം ചോദിച്ചിട്ടുണ്ട്. അതുകൊണ്ട് പിള്ളേരുമായി അവർക്ക് ഇഷ്ടപ്പെട്ട ഗെയിമുകളെല്ലാം ഉള്ള കോട്ടയം ലുലുമാളിൽ പോയി സമയം ചിലവഴിക്കാൻ പോവുകയാണ്.
ലുലു മാളിൽ സമയം കുട്ടികളുമായി ചിലവഴിച്ച് റിതപ്പനും രേണുവിന്റെ ചേച്ചിയുടെ മക്കളായ ലബനോനും ലുധിയയ്ക്കും പ്രിയപ്പെട്ട ചിക്കിങും വാങ്ങി നൽകി കിച്ചുവും കൂട്ടുകാരും. രാത്രിയോടെയാണ് കിച്ചുവും കൂട്ടുകാരും പിള്ളേരുമൊത്തുള്ള ഔട്ടിങ് കഴിഞ്ഞ് തിരികെ വന്നത്. പിള്ളേരെ തിരിച്ച് കൊണ്ടുവിട്ടു. എറണാകുളത്ത് പോവുകയാണ് അവർ എന്നതുകൊണ്ട് പിള്ളേരുമായി കറങ്ങാൻ പോകാൻ പറ്റില്ലെന്നാണ് കരുതിയത്.

ഇവിടെ തന്നെ ഏതെങ്കിലും ഷോപ്പിലൊക്കെ കൊണ്ടുപോയശേഷം തിരികെ കൊണ്ടുവരാമെന്നാണ് കരുതിയത്. റിതപ്പൻ വിഷമിച്ചിരിക്കുന്നത് കണ്ടതുകൊണ്ട് അമ്മയുടെ പപ്പയെ വിളിച്ച് ചോദിച്ചു. ആദ്യം പപ്പ പറഞ്ഞു നടക്കത്തില്ലെന്ന്. ഇപ്പോൾ കണ്ടില്ലേ ആ രീതിയിൽ പൊക്കോളൂവെന്ന് പറഞ്ഞു. പിന്നെ അമ്മയെ വിളിച്ച് ചോദിച്ചു. അമ്മ സമ്മതം പറഞ്ഞു. അതുകൊണ്ട് അവനെ കൊണ്ടുപോയി. ഇപ്പോൾ അവൻ ഹാപ്പിയാണെന്ന് തോന്നുന്നു. രമ്യ ചേച്ചി വിളിച്ച് ചോദിച്ചു.
എന്റെ പിള്ളേരെ നീ എവിടെ കൊണ്ടുപോകുന്നടാ എന്നൊക്കെ. റിതപ്പനെ മാത്രമായി എനിക്ക് ഔട്ടിങിന് കൊണ്ടുപോകാൻ പറ്റില്ല. പണ്ട് മുതൽ മൂന്ന് പിള്ളേർക്കുമായി മാത്രമെ ഞാൻ എന്തെങ്കിലും ചെയ്യാറുള്ളു. ആ രീതിയിൽ കൊണ്ടുപോയതാണ്. അഞ്ച് മിനിറ്റ്, പത്ത് മിനിറ്റ് കൂടുമ്പോൾ വിളിക്കുന്നുണ്ടായിരുന്നു അവർ.
റിതപ്പനെ മാത്രമായി ഞാൻ എങ്ങനെ കൊണ്ടുപോകും?. എന്ത് സാധനം വാങ്ങിയാലും മൂന്ന് പേർക്കും ഞാൻ വാങ്ങാറുണ്ട്. പിള്ളേരെല്ലാം നമ്മുടെ സ്വന്തമല്ലേ. പിള്ളേർക്ക് എന്ത് അറിയാം.... എല്ലാം നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയാണ് വ്ലോഗായി ചെയ്തതെന്നും കിച്ചു പറഞ്ഞു.
റിതപ്പനേയും കിച്ചുവിനേയും ഒരുമിച്ച് കണ്ട സന്തോഷമാണ് കമന്റിലൂടെ ഏറെയും ആളുകൾ കുറിച്ചത്. അതുപോലെ പഴയൊരു സന്തോഷം റിതുലിന്റെ മുഖത്ത് കാണാനില്ലെന്നും അത് എന്താണെന്ന് ചോദിച്ച് മനസിലാക്കാൻ കിച്ചുവിനെ ഉപദേശിച്ചും ചിലർ കമന്റുകൾ കുറിച്ചിരുന്നു.


Click it and Unblock the Notifications