കീമോയ്ക്കുശേഷം എഴുന്നേറ്റ് നിൽക്കാൻ കഴിയുന്നില്ല ഒപ്പം ഛർദ്ദിയും, ശരീരമാസകലം വേദന, രാത്രിയിൽ ഉറക്കമില്ല; രേണു!
കഴിഞ്ഞ ദിവസമായിരുന്നു രേണുവിന്റെ ആദ്യ കീമോ. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. ഇപ്പോഴിതാ ആദ്യ കീമോ അനുഭവം പുതിയ വ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് രേണു. എന്തൊക്കെ വേദനയാണ് അനുഭവിക്കുന്നതെന്ന് അറിയില്ലെന്ന് രേണു പറഞ്ഞു. കാൻസറിനെ പേടിയോ ഭയമോ ഇല്ലെന്നും തന്നെ സ്നേഹിക്കുന്നവരുടെ വേദനയാണ് തനിക്ക് സഹിക്കാൻ കഴിയാത്തതെന്നും താരം പറയുന്നു. ആദ്യ കീമോയ്ക്കുശേഷം കട്ടിലിൽ നിന്ന് എഴുന്നേൽക്കാൽ പോലും കഴിയാത്ത അവസ്ഥയിലാണ് രേണു.
എനിക്ക് നേരെ ഇരിക്കാൻ വയ്യ. ഇരുന്ന് കഴിഞ്ഞാൽ ഞാൻ ഛർദ്ദിക്കും. മാത്രമല്ല തലകറക്കമുണ്ട്. കഴുത്തിന്റെ വശങ്ങളിൽ പൊട്ടിയിട്ടുണ്ട്. തൊണ്ടയും പൊട്ടിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് ഞാൻ എഴുന്നേറ്റ് ഇരുന്ന് സംസാരിക്കാത്തത്. പിക് ലൈനിൽ ബ്ലീഡിങ് വന്നതിനാൽ ഞാൻ ആശുപത്രിയിൽ പോയി ക്ലീൻ ചെയ്ത് തിരികെ വന്നതാണ്.

എന്റെ ആദ്യ കീമോയെ കുറിച്ചാണ് ഞാൻ സംസാരിക്കാൻ പോകുന്നത്. കീമോയെന്ന് കേട്ടിട്ടുള്ളത് അല്ലാതെ അനുഭവിച്ചിട്ടില്ല ഇതുവരെ. ഒരു പേടിയുണ്ടായിരുന്നു. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് ഭയമില്ല. പക്ഷെ ഈ അവസ്ഥ, വേദന, എന്റെ കുഞ്ഞ്, വീട്ടുകാർ..., എനിക്ക് ചുറ്റുമുള്ള കുറച്ച് നല്ല മനുഷ്യർ അവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്.
എനിക്ക് കാൻസറിനെ പേടിയോ ഭയമോ ഇല്ല. സത്യം പറഞ്ഞാൽ എന്റെ കണ്ടീഷൻ എനിക്ക് അറിയില്ല. എത്രാമത്തെ സ്റ്റേജാണെന്നും വലിയ ധാരണയില്ല. ചെറുതായി മാത്രമെ അറിവുള്ളു. സ്റ്റേജ് ഏതുമാകട്ടെ ദൈവം വിടുവിക്കാൻ ശക്തനാണെങ്കിൽ ദൈവം വിടുവിച്ചേ പറ്റത്തുള്ളു. കീമിയ്ക്ക് മുമ്പ് തുടയിൽ എന്തോ ഒരു മരുന്ന് കുത്തിവെച്ചു. ആന്റിബോഡിയാണെന്നാണ് പറഞ്ഞത്. അത് സാധാരണ ചെയ്യുന്നതാണോയെന്നും എനിക്ക് അറിയില്ല.
ലക്ഷങ്ങൾ വിലയുള്ള മരുന്നായിരുന്നു അത്. അത് കുത്തിയാൽ മാത്രമെ ശരിയാകൂ എന്നാണ് ഞാൻ അറിഞ്ഞത്. മെഡിക്കൽ ടേംസ് പറഞ്ഞ് തരാൻ എനിക്ക് അറിയില്ല. ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വെച്ചാണ് ഞാൻ നിങ്ങളോട് സംസാരിക്കുന്നത്. ആന്റി ബോഡി പതിനേഴ് കീമോ ചെയ്യുമ്പോഴും കുത്തിവെയ്ക്കണം. അങ്ങനൊരു കണ്ടീഷനാണ് എന്റേത്.
മയങ്ങാനുള്ള ഇഞ്ചക്ഷൻ തന്നശേഷമാണ് കീമോ തുടങ്ങിയത്. നഴ്സുമാരെയും ഡോക്ടർമാരെയും ദൈവതുല്യമായിട്ടാണ് ഞാൻ ഇപ്പോൾ കാണുന്നത്. അവരെ ഞാനിപ്പോൾ അടുത്ത് അറിയുന്നു. കീമോയ്ക്കുശേഷം എഴുന്നേറ്റ് നിൽക്കാൻ കഴിയുന്നില്ല. തളർന്ന് പോവുകയാണ് ഞാൻ. രണ്ട് മണിക്കൂർ ഇടവിട്ട് ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. വീൽ ചെയറിലാണ് കാറിന് സമീപം വരെ എന്നെ കൊണ്ടുവന്നത്.

വീട്ടിൽ വന്നശേഷവും തളർച്ചയായിരുന്നു. ഒപ്പം ശരീരമാസകലം വേദനയും. എനിക്ക് അറിയില്ല എന്തൊക്കെ വേദനയാണ് അനുഭവിച്ചതെന്ന്. കീമോയ്ക്കുശേഷം ഡബ്ല്യുബിസിയുടെ ഇഞ്ചക്ഷൻ എടുക്കാനായി ആശുപത്രിയിൽ പോയി. അത് എടുത്തതും ഞാൻ തലകറങ്ങി വീണു. ചേച്ചിയുടെ ദേഹത്തൊക്കെ ഛർദ്ദിക്കുകയും ചെയ്തു. ഗ്ലൂക്കോസ് കയറ്റി.
എനിക്ക് രാത്രിയിൽ ഉറക്കമില്ല. വീട്ടുകാരെയും ഞാൻ ഉറക്കുന്നില്ല. അതാണ് എന്റെ സങ്കടം. വല്ലാതെ വേദന അനുഭവിക്കുന്ന നിമിഷങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കാൻസർ വാർഡിൽ ചെന്നാൽ മാത്രമെ എന്താണ് കാൻസർ രോഗമെന്ന് നമുക്ക് മനസിലാകൂ. ഞാൻ അത് കഴിഞ്ഞ ദിവസം മനസിലാക്കി. ആർക്കും ഈ രോഗം വരരുതെന്നാണ് എന്റെ പ്രാർത്ഥന. ഞാൻ തിരിച്ച് വരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും രേണു പറയുന്നു.
കീമോ തുടങ്ങിയതിനാൽ മുടി കൊഴിഞ്ഞ് തുടങ്ങും. അതിന് മുമ്പായി രേണു കഴിഞ്ഞ ദിവസം മുടി മുഴുവൻ മുറിച്ചിരുന്നു. തനിക്ക് കാൻസർ രോഗമാണെന്ന് അറിഞ്ഞിട്ടും കിച്ചു കാണാൻ വരാത്തതിലുള്ള സങ്കടവും രേണു വീഡിയോയിൽ പങ്കുവെച്ചു.


Click it and Unblock the Notifications


