കഷ്ടപ്പാടിൽ നിന്ന് കേറി വന്നു... വീണ്ടും കഷ്ടപ്പാടിലോട്ടാണല്ലോ, എല്ലാം അറിഞ്ഞുകൊണ്ട് സമ്മതിച്ചതല്ലേ; ചർച്ച
അടുത്തിടെയായിരുന്നു ഫാഷൻ-ബ്യൂട്ടി വ്ലോഗറായ ഗ്ലാമി ഗംഗയുടെ വിവാഹം. സുഹൃത്തായ വിഷ്ണുവിനെയാണ് ഗംഗ വിവാഹം ചെയ്തത്. ഗുരുവായൂരിൽ വെച്ച് നടന്ന താലികെട്ടിന്റെയും പിന്നീട് തിരുവനന്തപുരത്ത് നടന്ന റിസപ്ഷന്റെയും വീഡിയോയും ഫോട്ടോകളും വൈറലായിരുന്നു. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. വിഷ്ണുവും തിരുവനന്തപുരം സ്വദേശിയാണ്. വിവാഹം കഴിഞ്ഞിട്ട് മൂന്ന്, നാല് ദിവസമായിയെങ്കിലും കഴിഞ്ഞ ദിവസമാണ് നവവധു വരന്റ വീട്ടിൽ പ്രവേശിപ്പിക്കുന്നത്.
ഗൃഹപ്രവേശനത്തിന്റെ വിശേഷങ്ങളും വ്ലോഗായി ഗംഗ പങ്കിട്ടിരുന്നു. അമ്മയും സഹോദരിയും ബന്ധുക്കളും ഗംഗയെ വിഷ്ണുവിന്റെ വീട്ടിൽ കൊണ്ടുവിടാനായി എത്തിയിരുന്നു. വലിയ ആഢംബരം ഇല്ലാതെ ചെറിയ ചടങ്ങായാണ് ഗൃഹപ്രവേശനം നടത്തിയത്.

ഇന്ന് എന്റെ ഗൃഹപ്രവേശന ചടങ്ങാണ്. ഇന്ന് രാവിലെയാണ് ഞാനും അപ്പുവും ഗുരുവായൂരിൽ നിന്നും എത്തിയത്. അപ്പു തന്ന പുടവയാണ് ഞാൻ ചുറ്റിയിരിക്കുന്നത്. അപ്പുവിന്റെ വീട്ടിലേക്ക് കയറാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റും മറ്റും എനിക്കുണ്ട്. ഞാൻ വീട്ടിലേക്ക് കയറുമ്പോൾ വരലക്ഷ്മിയായി വന്നെത്തുമ്പോൾ എന്ന പാട്ട് പാടണമെന്ന് ഞാൻ അപ്പുവിനോട് പറഞ്ഞിട്ടുണ്ട്. പതിനൊന്നിനും പന്ത്രണ്ടിനും ഇടയിൽ വീട്ടിൽ കയറണം.
സിന്ദൂരം ഇട്ടപ്പോൾ പ്രായമായതുപോലെയും മെച്യൂരിറ്റി വന്നതുപോലെയും ഒരു ഫീലായിരുന്നു. അമ്മയും എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം എനിക്കൊപ്പം അപ്പുവിന്റെ വീട്ടിലേക്ക് വരുന്നുണ്ട്. വിളക്കൊന്നും പിടിക്കാൻ ടെൻഷനില്ല. ഒരുപാട് തവണ അപ്പുവിന്റെ നാടായ ബാലരാമപുരത്ത് വന്നിട്ടുണ്ട്. സിറ്റിയിൽ ഒരു വീടുണ്ടായിരുന്നുവെങ്കിലെന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്.
എന്റെ പ്രദേശത്താണ് പക്ഷെ പച്ചപ്പും ഹരിതാഭയും കൂടുതൽ. സാധാരണ എല്ലാവരും വിവാഹം കഴിഞ്ഞ അന്ന് തന്നെ ഗൃഹപ്രവേശ ചടങ്ങ് നടത്തും. പക്ഷെ ഞങ്ങളുടെ വിവാഹം ഗുരുവായൂരിൽ ആയിരുന്നു. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് എട്ട് മണിക്കൂറുണ്ട്. അതുകൊണ്ടാണ് വിവാഹം കഴിഞ്ഞ് തിരിച്ചെത്തിയ പിറ്റേദിവസം ഗൃഹപ്രവേശന ചടങ്ങ് നടത്തുന്നത്.
വേറെ പരിപാടികളൊന്നും ഈ ചടങ്ങുമായി ബന്ധപ്പെട്ടില്ല. വീട്ടിലേക്ക് വിളക്കുമായി കയറും ഞങ്ങൾ പാലും പഴവും കഴിക്കും. അച്ഛനും അമ്മയും കുറച്ച് ബന്ധുക്കളും അപ്പുവിന്റെ വീട്ടിൽ ചടങ്ങിനായി ഒത്തുകൂടിയിട്ടുണ്ട്. സാരിയെടുക്കാൻ ഒന്നും അപ്പുവിന്റെ മാതാപിതാക്കൾ വന്നിരുന്നില്ല. അതിന് കാരണം അവരെല്ലാം ദിവസവും ജോലിക്ക് പോകുന്ന ആൾക്കാരാണ് എന്നതുകൊണ്ടാണ്. അവർക്ക് ഞായറാഴ്ച മാത്രമെ ലീവുള്ളു.

വന്നില്ലെങ്കിലും എല്ലാ കാര്യവും അവരോട് ഞങ്ങൾ അപ്ഡേറ്റ് ചെയ്തിരുന്നു എന്നാണ് പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഗംഗ പറഞ്ഞത്. നിലവിളക്കുമായി ഗംഗ കയറുന്നത‍് കാണാനാണ് എന്റെ എക്സൈറ്റ്മെന്റെന്ന് വിഷ്ണുവും പറഞ്ഞു. വ്ലോഗ് പുറത്തുവന്നപ്പോൾ വലിയ ചർച്ചയായി. ഗംഗയും കുടുംബവും ഈ കല്യാണം ഭംഗിയായി നടത്താനായി ഇട്ട പരിശ്രമത്തിന്റെ ഒരു ശതമാനം പോലും വിഷ്ണുവിന്റെ വീട്ടുകാർ നടത്തിയതായി തോന്നുന്നില്ലെന്നാണ് വ്ലോഗ് കണ്ട ഗംഗയുടെ ആരാധകർ കുറിച്ചത്.
നവവരനായ വിഷ്ണുവിന്റെ മുറിയിൽ ഒരു ബെഡ്ഷീറ്റ് പോലും വിരിച്ചിരുന്നില്ല. കഷ്ടപ്പാടിൽ നിന്ന് കയറി വന്ന ഗംഗ വീണ്ടും കഷ്ടപ്പാടിലോട്ട് പോവുകയാണോയെന്ന് തോന്നിപ്പോകുന്നുവെന്നാണ് ചിലർ കുറിച്ചത്. അതേസമയം എല്ലാം അറിഞ്ഞുകൊണ്ട് തന്നെയല്ലേ വിഷ്ണുവിനെ പങ്കാളിയായി സ്വീകരിക്കാമെന്ന് ഗംഗ സമ്മതിച്ചത് എന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.
ആഢംബരം അധികമില്ലാത്ത സാധാരണ കുടുംബത്തിലെ അംഗമാണ് വിഷ്ണു. തന്റെ വരുമാനത്തിൽ ഒതുങ്ങിയ രീതിയിലാണ് വിഷ്ണു കല്യാണത്തിന്റെ ഭാഗമായി മോടി പിടിപ്പിച്ചത്. ലക്ഷ്വറിയായി ഒന്നും വിഷ്ണു ചെയ്തില്ലെന്നതാണ് വ്ലോഗ് കണ്ടശേഷം വിഷ്ണുവിനേയും കുടുംബത്തേയും ചിലർ വിമർശിക്കാൻ കാരണമായത്. ഒരു വർഷം മുമ്പാണ് ഗംഗ പുതിയൊരു വീട് പണിതത്.


Click it and Unblock the Notifications


