അങ്ങനെ പടക്ക കട ​ഗുദാ ഹവ; അങ്ങേരെയും കൊണ്ടേ പോവൂല്ലേ...; തൃഷ നൽകിയ ട്വിസ്റ്റിൽ നെഞ്ച് തകർന്ന് വിജയ് ആരാധകർ!

ഇന്നലെ രാവിലെ മുതൽ തൃഷ കൃഷ്ണന്റെ ഇൻസ്റ്റ​ഗ്രാം പേജ് ഇടയ്ക്കിടെ റിഫ്രഷ് ചെയ്ത് നോക്കിയവരായിരിക്കും ഭൂരിഭാ​ഗം സിനിമാപ്രേമികളും. കാരണം കഴിഞ്ഞ മൂന്ന് വർഷമായി വിജയിയു‍ടെ പിറന്നാൾ ദിനമായ ജൂൺ 22ന് തൃഷ മുടങ്ങാതെ ചെയ്യുന്ന ഒന്നാണ് താരത്തിനുള്ള പിറന്നാൾ ആശംസ. കഴിഞ്ഞ മൂന്ന് വർഷമായി അതിനൊരു മുടക്കവും സംഭവിച്ചിട്ടില്ല. ഇരുവരും ഒന്നിച്ചുള്ള എക്സ്ക്ലൂസീവ് ഫോട്ടോകൾ പ്രേക്ഷകരിലേക്ക് എത്തുന്നതും ഈ പോസ്റ്റിലൂടെയാണ്.

ഇന്നലെ രാത്രി പന്ത്രണ്ട് മണിവരെ എല്ലാവരും തൃഷയുടെ ബർത്ത്ഡെ വിഷ് വരാനായി കണ്ണുനട്ട് കാത്തിരുന്നിവെങ്കിലും ഒന്നും സംഭവിച്ചില്ല. മാത്രമല്ല നടിയുടെ ഫോളോയിങ് ലിസ്റ്റിൽ വിജയിയുടെ അക്കൗണ്ടും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ സം​ഗീതയുമായി ഒത്തുചേരുന്നതിന്റെ മുന്നോടിയായി തൃഷയുമായുള്ള എല്ലാ ബന്ധവും വിജയ് അവസാനിപ്പിച്ചുവെന്ന് വരെ പ്രചരിച്ചു.

Trisha Vijay Birthday

പക്ഷെ ട്വിസ്റ്റ് സംഭവിച്ചത് ഇന്നാണ്. വിവാദങ്ങൾക്ക് വിരാമമായിയെന്ന് കരുതിയിരുന്ന വിജയ് ആരാധകരുടെ എല്ലാ സന്തോഷവും തകർത്തുകൊണ്ട് ഇപ്പോഴിതാ തൃഷയുടെ ബെർത്ത് ഡെ വിഷ് പോസ്റ്റ് എത്തിയിരിക്കുന്നു. എല്ലാം മൂല്യവത്താക്കുന്ന വ്യക്തിക്ക് പിറന്നാൾ ആശംസകൾ എന്ന കുറിപ്പോടെയാണ് നടിയുടെ ബെർത്ത് ഡെ സ്പെഷ്യൽ പോസ്റ്റ് എത്തിയത്.

വൈറൽ പോസ്റ്റിൽ പക്ഷെ വിജയിയെ നടി മെൻഷൻ ചെയ്തിട്ടില്ല. പിറന്നാൾ കേക്കിലേക്ക് നോക്കി നിൽക്കുന്ന വിജയിയും താരത്തിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നിൽക്കുന്ന തൃഷയേയുമാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. പിറന്നാൾ ദിവസം അർധരാത്രിയിൽ തന്നെ തൃഷയ്ക്കൊപ്പം വിജയി പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിച്ചുവെന്ന സൂചനയും പോസ്റ്റിലുണ്ട്.

ബെർത്ത് ഡെ വിഷിനൊപ്പം 00.00 എന്ന് നടി എഴുതി ചേർത്തിട്ടുണ്ട്. ഇത് സൂചിപ്പിക്കുന്നത് അർധരാത്രി തന്നെ പിറന്നാൾ ആശംസിച്ചുവെന്നും ആഘോഷം നടന്നുവെന്നുമാണ്. നടിക്കൊപ്പമായിരുന്നു വിജയ്‌യുടെ പിറന്നാൾ ആഘോഷം എന്നുവേണം ഇതിൽ നിന്ന് മനസിലാക്കാൻ. കാഷ്വൽ ഷർട്ടാണ് വിജയിയുടെ വേഷം. വലിയ അലങ്കാരമൊന്നുമില്ലാതെ സിംപിൾ ലുക്കിലാണ് തൃഷ.

ബെർത്ത് ഡെ വിഷിനൊപ്പം ചുവന്ന ഹാർട്ടിന്റെയും ഈവിൾ ഐയുടേയും ഇമോജിയും നടി ചേർത്തിട്ടുണ്ട്. നടിയുടെ പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലായി. തൃഷയുടെ പോസ്റ്റ് കാണാത്തതിനാൽ വിജയ്-സം​ഗീത ജോഡിയുടെ ആരാധകരെല്ലാം ആശ്വാസത്തിലായിരുന്നു. കാരണം നടന്റെ അമ്മ ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും വിജയിയും സം​ഗീതയും ഒന്നിക്കാൻ പോവുകയാണെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

Trisha Vijay Birthday

അതുകൊണ്ടാകും തൃഷ അകലം പാലിക്കുന്നതെന്നായിരുന്നു ഇക്കൂട്ടർ കരുതിയിരുന്നത്. അതുകൊണ്ട് തന്നെ രസകരമായ നിരവധി കമന്റുകളാണ് തൃഷയുടെ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്. ഞങ്ങൾ തമ്മിൽ പിണങ്ങിയെന്ന് കാണിക്കാൻ വേണ്ടി വിജയ്‌യുടെ പിറന്നാളിന് വിഷ് ചെയ്യാതിരിക്കുക. അതുകഴിഞ്ഞ് ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തു എന്ന നാടകം കളിക്കുക.

എന്നിട്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു ഫോട്ടോ അങ്ങ് പുറത്തു വിടുക. നാട്ടിലെ കലിപ്പന്മാർക്കും കാന്താരിമാർക്കും തൃഷയെക്കാളും നിലവാരം ഉണ്ടല്ലോ ഈശ്വരാ, അങ്ങേരെയും കൊണ്ടേ പോവൂല്ലേ? ഞങ്ങളോട് ഈ ചതി വേണ്ടായിരുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിജയിയും ഭാര്യ സംഗീത സ്വർണലിംഗവും തമ്മിലുള്ള വിവാഹമോചന കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.

ഇതിനിടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വിജയിയുടെ അമ്മ ശോഭാ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ശക്തമായി ഇടപെട്ടുവെന്ന് വാർത്തകളുണ്ടായിരുന്നു. ഒരു നടിയുമായി വിജയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഗീത താരത്തിന് എതിരെ വിവാഹമോചന കേസ് നൽകിയത്. കേസ് ആ​ഗസ്റ്റിലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

Read more about: vijay trisha trisha krishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X