മാപ്പ് കുഞ്ഞേ... രേണുവിന്റെ വളർച്ചയിൽ ഞങ്ങൾക്കും പങ്കുണ്ട്, വലിയ അന്യായമാണ് സുധി മകനോട് ചെയ്തത്; കുറിപ്പ്
വിധവയായ സ്ത്രീ രണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്കുള്ള ആഹാരത്തിനും വിദ്യാഭ്യാസത്തിനുമായി പണം കണ്ടെത്താൻ ചെയ്യുന്നതല്ലേ എന്നുള്ള ന്യായീകരണമായിരുന്നു സുധിയുടെ മരണശേഷമുള്ള രേണുവിന്റെ പ്രവൃത്തികൾ ചർച്ചയായപ്പോൾ അവരെ പിന്തുണയ്ക്കുന്നവർ ഏറ്റവും കൂടുതൽ പറയാറുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം സുധിയുടെ മകൻ കിച്ചു ഇതുവരെ അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയതോടെ രേണുവിന് എതിരായി പ്രേക്ഷകരും സുധിയെ സ്നേഹിക്കുന്നവരും.
അക്കൂട്ടത്തിൽ ഫേസ്ബുക്ക് ഉപയോക്താക്കളിൽ ഒരാൾ എഴുതിയ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒരിക്കലും ചെയ്യാൻ പാടില്ലത്ത പ്രവൃത്തിയാണ് മകനോട് സുധി ചെയ്തതെന്ന് കുറിപ്പിൽ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ അന്യായം എന്താണെന്ന് വെച്ചാൽ ഒരു കുഞ്ഞിനെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന് ആ കുട്ടിക്ക് സമാധാനപരമായ ജീവിതം നിഷേധിക്കുന്നതാണ്.

കിച്ചുവിന്റെ തുറന്ന് പറച്ചിൽ കാണുമ്പോൾ ആദ്യം മനസിലേക്ക് കടന്ന് വന്നതും ഈ വരികളാണ്. ഈ പ്രായത്തിനിടയ്ക്ക് ഇത്രയും ദുഖങ്ങൾ ഒരുമിച്ച് സഹിക്കാൻ പറ്റുക.... മനസിന് കുറച്ച് ഒന്നും ഉറപ്പുപോര. സ്വന്തം അമ്മയെ കണ്ട ഓർമ്മ തന്നെ ഇല്ലാത്ത ബാല്യം. അതിനിടക്ക് അച്ഛന്റെ രണ്ടാം വിവാഹം. മോനെ ചൊല്ലിയും അല്ലാതെയുമുള്ള അവരുടെ അടിയും വഴക്കും ചേർന്ന കുട്ടിക്കാലം.
അച്ഛന്റെ അമിത മദ്യപാനം, കടം വാങ്ങൽ, ആത്മഹത്യ ശ്രമം. രണ്ടാം വിവാഹവും അങ്ങനെ ഡിവോഴ്സിൽ എത്തി. പിന്നീട് വീണ്ടും മൂന്നമാതും ഒരു സ്ത്രീ അവരുടെ ലൈഫിലേക്ക് കടന്നുവരുന്നു. മോനോട് ഉള്ള അമിത സ്നേഹം കൊണ്ടാണ് ഈ വിവാഹം എന്ന് ആ സ്ത്രീ ആ മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്നു. ശേഷം മൂന്നാനമ്മ ഭർത്താവിന്റെ വീട്ടിൽ നിന്ന് വഴക്ക് ഇട്ട് ഭർത്താവിനെ മൂടോടെ സ്വന്തം വീട്ടിലേക്ക് പറിച്ച് നട്ടു. കൂടെ കിച്ചുവും.
അവിടേയും ഒറ്റപ്പെടൽ. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന മട്ടിലായി ശേഷം ആ കൊച്ചിന്റെ ജീവിതം. അച്ഛന്റെ സ്നേഹം എന്നത് എപ്പോളേക്കെയോ തരുന്ന കുറച്ച് ക്യാഷ് മാത്രമാണെന്നും ആ കുട്ടി പറയുന്നുണ്ട്. മരിച്ചുപോയ ഒരു മനുഷ്യനെ മോശം പറയുന്നതിൽ സങ്കടമുണ്ട്. പക്ഷെ പറയാതെ ഇരിക്കാൻ വയ്യ ഒരു ഭർത്താവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും വൻ പരാജയം ആയിരുന്നു ആ മനുഷ്യൻ.
ഇതിനിടക്ക് എപ്പോഴോ മനസ് താളം തെറ്റി ആ കൊച്ച് ഡ്രഗ്സിന്റെ പുറകെയും പോയി. ഇന്നിപ്പോൾ അവൻ ആ തെറ്റ് തിരുത്തി തിരിച്ച് വന്നിരിക്കുന്നു. ഇത്രയും ട്രോമ അനുഭവിച്ച ഒരു കുട്ടി ആ ഒരു വഴി തിരഞ്ഞെടുത്തത്തിൽ ആർക്ക് തെറ്റ് പറയാൻ സാധിക്കും?. ഇതിനൊക്കെ ഉത്തരവാദികൾ ആരാണ്? സ്വന്തം അച്ഛനും അമ്മയും മാത്രം. ഇപ്പോൾ ആ കുട്ടി ഇതൊക്കെ തുറന്ന് പറഞ്ഞത് ഒറ്റപ്പെടലിൽപെട്ടത്കൊണ്ടോ ഡിപ്രെഷൻ അടിച്ചത് കൊണ്ടോ അല്ല.

അവന്റെ കൂടെ അവന്റെ അച്ഛന്റെ കുടുംബമുണ്ട്. അവന് എല്ലാ സപ്പോർട്ടും കൊടുത്ത് കൂട്ടുകാരുമുണ്ട്. എന്നിട്ടും അവൻ ഇത് തുറന്ന് പറഞ്ഞത് മൂന്നാനമ്മയുടെ നടിപ്പിന്റെ ഗുണം കൊണ്ടാണ്. ആ കുട്ടി തന്നെ പറയുന്നു കൂട്ടുകാരുടെ അമ്മമാരുടെ മുന്നിൽ തനിക്ക് തലഉയർത്തി നിൽക്കാൻ കഴിയുന്നില്ലെന്ന്. എത്രയായാലും സ്വന്തം അച്ഛന്റെ ഭാര്യ അല്ലേ... അങ്ങനെ അവസാനം കിച്ചു പ്രതികരിച്ച് തുടങ്ങി.
നാളുകളായി സോഷ്യൽ മീഡിയയിൽ ആറാടി കൊണ്ട് ഇരിക്കുന്ന വെറുപ്പിക്കുന്ന ഒരു സ്ത്രീ.... രേണു സുധിയുടെയും കുടുംബത്തിന്റെയും കപട മുഖം പൊളിയുന്നു. കർമ്മ എന്നൊന്നുണ്ട്. അത് ബൂമർങ് പോലെ തിരിച്ച് വരും എന്നായിരുന്നു കുറിപ്പ്. മാപ്പ് കുഞ്ഞേ... നിന്റെ അമ്മയുടെ വളർച്ചയിൽ ഒരു പങ്ക് ഞങ്ങൾക്കുമുണ്ട്. എല്ലാരും വളഞ്ഞിട്ട് ആക്രമിക്കുന്നത് കണ്ടപ്പോൾ പാവം തോന്നി സപ്പോർട്ട് ചെയ്തു.
നിങ്ങളെ നോക്കാനെന്ന് കേട്ടപ്പോൾ ചെയ്തു പോയതാണ് ഇതൊക്കെ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ പിന്തുണയ്ക്കില്ലായിരുന്നു, കിച്ചു സംസാരിക്കുന്നത് കേട്ടിട്ട് സങ്കടം തോന്നി. രേണു സുധിയുടെ നിലവിലെ ജീവിതത്തെ കുറിച്ചൊന്നും അഭിപ്രായം പറയുന്നില്ല. പക്ഷെ ഈ കുട്ടി അർഹിക്കുന്നൊരു ജീവിതം അവന് കൊടുക്കാനുള്ള ഉത്തരവാദിത്തം രേണുവിനുണ്ടായിരുന്നു.
രേണുവിന് മാത്രമല്ല അതിനേക്കാൾ കൂടുതലായി അവന്റെ അച്ഛനുമുണ്ടായിരുന്നു. പക്ഷെ അവരാരും വേണ്ടത്ര രീതിയിൽ ഈ കുഞ്ഞിനോട് ഉത്തരവാദിത്തം കാണിച്ചില്ല എന്നാണ് അവന്റെ പുതിയ വീഡിയോയിൽ നിന്ന് മനസിലാകുന്നത്. പകരം ഒരു ലോഡ് മോശം അനുഭവങ്ങളുള്ള കുട്ടിക്കാലം മാത്രം അവന് സമ്മാനിച്ചുവെന്ന് രേണു സുധിയെ സപ്പോർട്ട് ചെയ്തതിൽ കുറ്റബോധം തോന്നി മറ്റ് ചിലരും സോഷ്യൽമീഡിയയിൽ കുറിച്ചു.


Click it and Unblock the Notifications

















