മുത്തശ്ശന്റെ വിയോ​ഗം താങ്ങാനാകാതെ ഇഷാനിയും ഹൻസികയും, എന്നാൽ ദിയ ചെയ്യുന്നത്...; വിമർശിച്ച് നെറ്റിസൺസ്

By Desk

കഴിഞ്ഞ ദിവസമാണ് സിന്ധു കൃഷ്ണയുടെ പിതാവ് എസ് രം​ഗനാഥൻ മരിച്ചത്. വാർധ്യക സഹജമായ ആരോ​ഗ്യപ്രശ്നങ്ങൾ രം​ഗനാഥനുണ്ടായിരുന്നു. സിന്ധു കൃഷ്ണയുടെ ചില വ്ലോ​ഗുകളിൽ പിതാവിനെ കാണാറുണ്ടായിരുന്നു. അവസാന നാളുകളിൽ എല്ലാ പരിചരണവും നൽകി സിന്ധു കൃഷ്ണ പിതാവിനരികിൽ തന്നെയുണ്ടായിരുന്നു. അച്ഛന്റെ വിയോ​ഗത്തിൽ ദുഖത്തിലാണ് സിന്ധു കൃഷ്ണ. സിന്ധു കൃഷ്ണയുടെ മക്കൾക്ക‍് പ്രിയപ്പെട്ട‌ മുത്തശ്ശനായിരുന്നു രം​ഗനാഥൻ. എന്നാൽ സിന്ധുവിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയ്ക്ക് വലിയ വിഷമമുള്ളതായി തോന്നുന്നില്ലല്ലോ എന്നാണ് ഇപ്പോൾ നെറ്റിസൺസിന്റെ ചോദ്യം.

കാരവാനിന് പുറത്ത് കാവലിന് മറ്റൊരാളെ നിർത്തി, നടന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമം; രഞ്ജിത്ത് അറസ്റ്റിലെ വിവരങ്ങൾ
കാരവാനിന് പുറത്ത് കാവലിന് മറ്റൊരാളെ നിർത്തി, നടന്റെ കാറിൽ രക്ഷപ്പെടാൻ ശ്രമം; രഞ്ജിത്ത് അറസ്റ്റിലെ വിവരങ്ങൾ

മുത്തശ്ശൻ മരിച്ച വിവരം സിന്ധുവിന്റെ മക്കളിൽ ആദ്യം പങ്കുവെച്ചത് ദിയ കൃഷ്ണയാണ്. മുത്തശ്ശന് ആദരാഞ്ജലിയായി ഒരു ഫോട്ടോ പങ്കുവെച്ച ശേഷം ദിയ തന്റെ പതിവ് പോസ്റ്റുകളിലേക്ക് കടന്നു. ബിസിനസുമായി ബന്ധപ്പെട്ടതും അല്ലാത്തതുമാണ് സ്റ്റോറികൾ ദിയ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചു. അശ്വിനൊപ്പമുള്ള പഴയൊരു റീലാണ് ദിയ ഒടുവിൽ പങ്കുവെച്ചത്. സ്വന്തം കുടുംബത്തിലെ ഒരം​ഗം മരിച്ച് അധികം വെെകാതെ എങ്ങനെ ഒരാൾക്ക് ഇങ്ങനെ പോസ്റ്റുകളിടാൻ സാധിക്കുന്നു, മരണപ്പെട്ടവരോടുള്ള അനാദരവല്ലേയിതെന്ന് റെഡിറ്റിൽ ചോദ്യങ്ങൾ വരുന്നുണ്ട്.

Sindhu Krishna  Diya Krishna
Photo Credit: Instagram / Sindhu Krishna, Hansika Krishna Diya Krishna

അതേസമയം ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവർ മുത്തശ്ശന്റെ മരണ ശേഷം ഒരു പോസ്റ്റും പങ്കുവെച്ചിട്ടില്ല. മുത്തശ്ശനും മുത്തശ്ശിയുമായി വലിയ അടുപ്പമുള്ളവരായിരുന്നു ഇവർ. അഹാന സിന്ധു കൃഷ്ണ പങ്കുവെച്ച പിതാവിന്റെ വീഡിയോ റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ദിയയുടെ പ്രവൃത്തിയിൽ പല ചോ​ദ്യങ്ങളും വരുന്നുണ്ട്. കുടുംബ ജീവിതമാണ് തനിക്ക് പ്രധാനമെന്ന് പറഞ്ഞാണ് ദിയ ചേച്ചിയായ അഹാനയ്ക്ക് മുമ്പ് വിവാഹം ചെയ്തത്. എന്നാൽ തന്റെ ഭർത്താവും മകനുമല്ലാതെ മറ്റാെരു കുടുംബാം​ഗത്തോടും ദിയക്കൊരു സ്നേഹവുമില്ലെന്ന് റെഡിറ്റ് യൂസേർസ് പറയുന്നു. അതേസമയം എല്ലാവരും ദുഃഖം പ്രകടിപ്പിക്കുന്നവരായിരിക്കില്ലെന്നും അതിന്റെ പേരിൽ ഒരാളെ വിലയിരുത്താനാകില്ലെന്നും അഭിപ്രായങ്ങളുണ്ട്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X