കാമുകിയും ഭർത്താവിന്റെ ബന്ധുക്കളും ആഘോഷിക്കുന്നു, തളരില്ല, ആരില്ലെങ്കിലും മകനുണ്ട്; സംഗീതയുടെ അഭിമാനം
വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായതിന്റെ സന്തോഷത്തിലാണ് മലയാളികളും. ഈ ചരിത്ര ദിനത്തിൽ വിജയ്ക്കൊപ്പം കുടുംബവും വേണ്ടതായിരുന്നു എന്ന് അഭിപ്രായങ്ങൾ ശക്തമായി വരുന്നുണ്ട്. ഭാര്യ സംഗീത, മക്കളായ ദിവ്യ സാഷ, ജേസൺ സഞ്ജയ് എന്നിവരുടെ അസാന്നിധ്യം ചെറിയ വിടവല്ല. വിജയുടെ ആരാധകർക്കുൾപ്പെടെ ഇതിൽ വലിയ നിരാശയുണ്ട്. സംഗീതയില്ലെങ്കിലും മക്കളുടെ സാന്നിധ്യം ഇവർ ആഗ്രഹിച്ചിരുന്നു. പ്രബലനായ അച്ഛന്റെ കാെള്ളരുതായ്മകൾ കണ്ടില്ലെന്ന് നടിക്കുന്ന മക്കൾക്ക് അപവാദമാണ് സംഗീതയുടെ മക്കൾ. തമിഴ്നാടിന്റെ മുഖ്യമന്ത്രിയായിട്ട് പോലും വിജയുമായി സമവായത്തിന് മകൻ ജേസൺ സഞ്ജയ് തയ്യാറല്ല.
തന്നെ വഞ്ചിച്ച ഭർത്താവിന്റെ വിശേഷ ദിവസത്തിൽ ഒപ്പം കാമുകി, കാമുകിയെ സ്വീകരിക്കുന്ന ഭർത്താവിന്റെ അമ്മയും ബന്ധുക്കളും എന്നിങ്ങനെയുള്ള കാഴ്ചകൾ ഇന്ന് സംഗീതയുടെ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചിരിക്കാം. എന്നാൽ ആ മുറിവിലും ആശ്വാസമാണ് സംഗീതയ്ക്ക് മകൻ കാണിച്ച ആത്മധെെര്യം. പ്രത്യേകിച്ചും മാതൃദിനത്തിൽ അമ്മയ്ക്ക് ഇതിൽ വലിയൊരു സമ്മാനം ഒരു മകന് നൽകാനാകില്ലെന്ന് നെറ്റിസൺസ് പറയുന്നു.

അച്ഛനൊപ്പം നിന്നാൽ ജേസൺ സഞ്ജയ്ക്ക് നേട്ടങ്ങളേറെയാണ്. ബുദ്ധിമുട്ടില്ലാതെ സംവിധാന കരിയർ മുന്നോട്ട് കൊണ്ട് പോകാം. ശത്രുക്കൾ കുറയും. എല്ലാത്തിനും പുറമെ ആരാധകരുടെ വാഴ്ത്തലും. എന്നാൽ ഇതിന് വേണ്ടിയൊന്നും തന്റെ അമ്മയുടെ വേദന കണ്ടില്ലെന്ന് നടിക്കാൻ ജേസൺ സഞ്ജയ് തയ്യാറല്ല. തമിഴ് ഫിലിം ജേർണലിസ്റ്റുകൾ പറയുന്നത് പ്രകാരം ജേസൺ അച്ഛനോട് സംസാരിക്കാറ് പോലുമില്ല. ഒരു വീട്ടിലല്ല ഇവർ താമസിക്കുന്നത്.
സോഷ്യൽ മീഡിയയിൽ നിന്നും വിജയ്നെ ജേസൺ അൺഫോളോ ചെയ്തിട്ടുണ്ട്. പേരിൽ നിന്നും അച്ഛന്റെ പേര് നീക്കുകയും ചെയ്തു. അച്ഛന്റെ പിന്തുണയില്ലെങ്കിലും ജേസണിന് ബുദ്ധിമുട്ടുണ്ടാകില്ല. ലണ്ടനിലെ ധനിക കുടുംബമാണ് സംഗീതയുടേത്. വിജയുടെ ചരിത്രപരമായ ദിവസത്തിലും മങ്ങലായി സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.
ഇതിനിടെ നടി തൃഷ വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ എത്തിയത് വാർത്തയാകുന്നുണ്ട്. അമ്മ ഉമ കൃഷ്ണനൊപ്പമാണ് തൃഷ എത്തിയത്. വിജയുടെ അമ്മയുടെ സഹോദരങ്ങളുടെ മക്കൾ തൃഷയെ കെട്ടിപ്പിടിച്ച് സ്വീകരിച്ചു. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ തൃഷ വന്നപ്പോൾ നടിയെ കെട്ടിപ്പിടിച്ചു. എന്നാൽ പിതാവ് എസ്എ ചന്ദ്രശേഖർ സീറ്റിൽ നിന്ന് എഴുന്നേറ്റില്ല. തൃഷ എത്തിയതിനെ അനുകൂലിച്ചും വിമർശിച്ചും വാദങ്ങൾ വരുന്നുണ്ട്.
അതേസമയം തൃഷയെ കുറ്റപ്പെടുത്തതിൽ സ്ത്രീ വിരുദ്ധതയുണ്ടെന്ന് അഭിപ്രായങ്ങളുണ്ട്. സംഗീത പറയുന്നത് ശരിയാണെങ്കിൽ ഭാര്യയെയും മക്കളെയും വഞ്ചിച്ചത് വിജയ് ആണ്. വിജയ്നെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയാക്കിയവർ തന്നെ തൃഷ പുറത്തിറങ്ങിയാൽ അപ്പോൾ തന്നെ കുറ്റപ്പെടുത്തുന്നു. വിജയ് ഈ ബന്ധം രഹസ്യമാക്കി വെക്കണമെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇതിൽ സ്ത്രീ വിരുദ്ധത പ്രകടമാണെന്നാണ് വിമർശനം. വിജയ് വിവാഹേതര ബന്ധത്തിലേക്ക് പോയത് തെറ്റാണ് എന്ന് പറയുന്നതിന് പകരം വിജയ് ഈ ബന്ധം രഹസ്യമാക്കി വെക്കണമായിരുന്നു എന്നാണ് ചിലരുടെ വാദമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications

