മതം മാറാൻ നൂറ് കോടി വാഗ്ദാനം മഞ്ജുവിനോ? വിവാദമായി ചർച്ചകളും; ഒപ്പമുള്ളവർക്ക് രാജയോഗം നൽകുന്ന സ്ത്രീജന്മം
മലയാളത്തിലെ പ്രമുഖ നടിക്ക് ഇസ്ലാമിലേക്ക് മതം മാറാൻ 100 കോടി രൂപ വാഗ്ദാനം ചെയ്തെന്ന സംവിധായകൻ വിജി തമ്പിയുടെ വെളിപ്പെടുത്തൽ വലിയ ചർച്ചയായിട്ടുണ്ട്. ഒരു ചാനൽ ചർച്ചയ്ക്കിടെയാണ് വിഎച്ച്പി നേതാവ് കൂടിയായ വിജി തമ്പിയുടെ ആരോപണം. കുടുംബമില്ലാതെ ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീക്കാണ് ഇത്തരത്തിലുള്ള ഓഫർ ലഭിച്ചതെന്നും വിജി തമ്പി പറഞ്ഞിരുന്നു. നടി മഞ്ജു വാര്യരെയാണ് മതം മാറ്റാൻ ശ്രമിക്കുന്നതെന്നും നൂറ് കോടിയുടെ ഓഫറുമായി ഒരു സംഘം അവരുടെ പിറകെയുണ്ടെന്നും സോഷ്യൽ മീഡിയയിൽ വാദമുണ്ട്. ഇതേക്കുറിച്ച് പല ചർച്ചകളാണ് നടക്കുന്നത്.
വിവാഹമോചിതയായ മഞ്ജു ഇന്ന് ഒറ്റയ്ക്കാണ് ജീവിക്കുന്നത്. ഇതാണ് വിജി തമ്പിയുടെ വാക്കുകളുമായി പലരും കൂട്ടിവായിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസ്വാധീനമുള്ള നടിയാണ് മഞ്ജു വാര്യർ. വ്യക്തി ജീവിതം സംഭവ ബഹുലം. മഞ്ജുവിനെയാണ് മതം മാറ്റാൻ ശ്രമിക്കുന്നതെന്ന വാദം സോഷ്യൽ മീഡിയയിൽ ശക്തിപ്പെടുന്നുണ്ട്. എന്നാൽ ഇതേക്കുറിച്ച് മഞ്ജുവോ വിജി തമ്പിയോ പ്രതികരിച്ചിട്ടില്ല. തെറ്റായ പ്രചരണങ്ങൾ നടത്തി മഞ്ജുവിനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്ന് അഭിപ്രായങ്ങൾ വരുന്നുണ്ട്.

ഹിന്ദു മതസ്ഥയായ മഞ്ജു വാര്യർ വലിയ ദെെവ ഭക്തയാണ്. രാശി പ്രകാരം ഭാഗ്യം തേടിയെത്തുന്ന ജന്മമാണ് മഞ്ജുവിന്റേതെന്ന് ജോത്സ്യരുൾപ്പെടെ പറയാറുണ്ട്. മഞ്ജുവിന്റെ ഒപ്പമുള്ളവർക്ക് രാജയോഗമാണ്. കരിയറിൽ ഒന്നുമല്ലാതിരുന്ന കാലത്താണ് നടൻ ദിലീപ് മഞ്ജുവിനെ വിവാഹം ചെയ്യുന്നത്. പിന്നീടങ്ങോട്ട് ദിലീപിന് വെച്ചടി വെച്ചടി കയറ്റമായിരുന്നു. പണവും പ്രശസ്തിയും ദിലീപിനെ തേടി വന്നു. മഞ്ജു കണ്ണീരോടെ ദിലീപിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയതോടെ ദിലീപിന്റെ ജീവിതത്തിൽ തകർച്ചകളാണുണ്ടായത്.
നാലാം വയസ് മുതൽ നൃത്തം പഠിക്കുന്ന മഞ്ജു വാര്യർ കലാരംഗത്തേക്ക് തിരിച്ച് വരുന്നത് ക്ഷേത്രങ്ങളിൽ നൃത്തം ചെയ്താണ്. താൻ ജനിച്ച് വളർന്ന സംസ്കാരത്തിൽ അടിയുറച്ച് നിൽക്കുന്നയാളാണ് മഞ്ജുവെന്നും അനാവശ്യ വിവാദങ്ങളിലേക്ക് നടിയുടെ പേര് വലിച്ചിഴയ്ക്കരുതെന്നും വാദമുണ്ട്.


Click it and Unblock the Notifications