വർഷങ്ങൾക്കുശേഷമുള്ള കൂടിക്കാഴ്ച, അവർ സ്നേഹിച്ചിട്ടേയുള്ളു, മിണ്ടാതിരുന്നത് യോജി കാരണം, അമ്മൂമ്മ ഹാപ്പി; തൻവി

സ്വീകരിക്കും സ്നേഹിക്കുമെന്ന് കരുതിയവർ ഒറ്റപ്പെടുത്തിയപ്പോൾ തൻവി സുധീർ ഘോഷിനും അമ്മൂമ്മയ്ക്കും മറ്റൊരു നല്ല ഫാമിലിയേയും ഒരു കൂട്ടം നിഷ്കളങ്കരായ മനുഷ്യരേയും ലഭിച്ചു. അതേ... വർഷങ്ങൾക്കുശേഷം തൻവിയും അമ്മൂമ്മയും യോജിയുടെ കുടുംബത്തെ സന്ദർശിച്ചിരിക്കുന്നു. കൊല്ലത്താണ് യോജിയുടെ കുടുംബം താമസിക്കുന്നത്. കാനഡയിൽ നിന്നും വന്നശേഷമുള്ള കൂടിക്കാഴ്ച ആയതുകൊണ്ട് അമ്മൂമ്മയും ഇരുവർക്കും ഒപ്പം യോജിയുടെ കുടുംബത്തെ കാണാൻ വരികയായിരുന്നു.

ബാബുരാജിനെ പ്രകോപിപ്പിച്ചതോടെ പ്രശ്നം വഷളായി, എന്തൊക്കെയോ ചീഞ്ഞുനാറുന്നു, ലാൽജി, മമ്മൂക്ക മൗനം വെടിയൂ..!
ബാബുരാജിനെ പ്രകോപിപ്പിച്ചതോടെ പ്രശ്നം വഷളായി, എന്തൊക്കെയോ ചീഞ്ഞുനാറുന്നു, ലാൽജി, മമ്മൂക്ക മൗനം വെടിയൂ..!

ഇന്നത്തെ ഞങ്ങളുടെ വ്ലോ​ഗ് യോജിയുടെ കുടുംബത്തെ കാണാൻ പോകുന്നതാണ്. ലിയാൻ ആദ്യമായാണ് യോജിയുടെ ഫാമിലിയെ കാണുന്നത്. യോജിയുടെ പപ്പയേയും ചേച്ചിയേയും കസിൻസിനേയും എല്ലാം കാണാനായാണ് പോകുന്നത്. അമ്മൂമ്മയും ഞങ്ങൾക്കൊപ്പം വരുന്നുണ്ട്. കുട്ടികളുടെ ഉറക്കമൊന്നും ശരിയായിട്ടില്ല.

Tanvi Sudheer

ടൈമിങ് മാറിയതുകൊണ്ട് തന്നെ അവർ വെളുപ്പിനെ എഴുന്നേൽക്കുന്ന അവസ്ഥയുണ്ട്. ബോഡി ഡീഹൈഡ്രേറ്റ് ആകുന്ന അവസ്ഥയുമുണ്ട്. കുഞ്ഞിന് പാല് പോലും മര്യാദയ്ക്ക് കൊടുക്കാൻ പറ്റുന്നില്ല. അത്രയ്ക്കും ചൂടാണ്. കാനഡയിൽ നല്ല കാർ ഉപയോ​ഗിച്ചതുകൊണ്ട് തന്നെ നാട്ടിൽ‌ വന്ന് ചെറിയ കാർ ഉപയോ​ഗിക്കുമ്പോൾ ഏസിയും ആവശ്യത്തിന് ലഭ്യമാകാത്തതുപോലെ തോന്നുന്നു. ചൂട് ഒട്ടും സ​ഹിക്കാൻ പറ്റുന്നില്ല തൻവി പറഞ്ഞു.

നാട്ടിലെ ട്രാഫിക് റൂൾസിനെ കുറിച്ചുള്ള പരാതികളും പരിഭവങ്ങളും യോജി വ്ലോ​ഗിൽ പങ്കിടുന്നുണ്ട്. നാട്ടിൽ എല്ലാവരും അവരുടെ ഇഷ്ടത്തിന് അനുസരിച്ചാണ് വണ്ടി ഓടിക്കുന്നത്. നിയമങ്ങൾ ഒന്നും പാലിക്കുന്നില്ല. വെറുതെ ഹോൺ അടിക്കുന്ന പ്രവണത വരെയുണ്ട്. എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല യോജി പറഞ്ഞു.

കാത്തിരിപ്പിനൊടുവിൽ നിരാശ, 72ാമത് ദേശീയ പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; വിവരങ്ങൾ
കാത്തിരിപ്പിനൊടുവിൽ നിരാശ, 72ാമത് ദേശീയ പുരസ്കാര പ്രഖ്യാപനം ഇന്നുണ്ടാകില്ല; വിവരങ്ങൾ

എല്ലാവരും യോജിയേയും കുടുംബത്തെയും കാത്തിരിക്കുകയായിരുന്നു. കിടിലൻ വിരുന്നും ഇവർക്കായി ഒരുക്കിയിരുന്നു. കാന‍ഡയിൽ നിന്നും കുടുംബത്തിന് വേണ്ടി കൊണ്ടുവന്ന സമ്മാനങ്ങളും യോജിയും തൻവിയും കൈമാറി. മൂന്നര വർഷത്തിനുശേഷമാണ് ഞാൻ എന്റെ ഫാമിലിയെ കാണുന്നത്. ചേച്ചിയുണ്ടാക്കിയ ഫുഡ് കഴിക്കാൻ പറ്റി. അതായിരുന്നു പ്രധാന കാര്യം. എന്റേത് സിംപിൾ ഫാമിലിയാണ് യോജി പറഞ്ഞു.

ഞങ്ങൾ യോജിയുടെ ഫാമിലിക്കൊപ്പം കുറച്ച് വ്ലോ​ഗ് മാത്രമെ എടുത്തുള്ളു. കാരണം ഞങ്ങൾ അവരുമായി സംസാരിക്കുകയായിരുന്നു കൂടുതൽ സമയം. ലിയാനേയും മോളേയും അവർ ആദ്യമായാണ് കാണുന്നത്. കഴിഞ്ഞ പ്രാവശ്യം വന്നപ്പോൾ അവരെ കാണാൻ ഞാൻ പോയിരുന്നില്ല. ഞാനും യോജിയും തമ്മിൽ പിണക്കത്തിലായതുകൊണ്ടാണ് പോകാതിരുന്നത്. കസിൻസിനെ കണ്ടശേഷം ലിയാൻ വളരെ ഹാപ്പിയായിരുന്നു. അവന് തിരിച്ച് വരാൻ തന്നെ മടിയായിരുന്നു.

Tanvi Sudheer

എല്ലാ കസിൻസിനേയും ഞങ്ങൾ കണ്ട് തീർത്തില്ല. അമ്മൂമ്മയ്ക്ക് കാലിന് പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ​ദൂരയാത്രകൾ ബുദ്ധിമുട്ടാണ്. ആ​ദ്യം യോജിയുടെ വീട്ടിൽ പോയത് അമ്മൂമ്മയ്ക്കൊപ്പം ഒരാളെ സഹായത്തിന് നിർത്തിയശേഷമാണ്. അമ്മൂമ്മയും വളരെ ഹാപ്പിയായിരുന്നു. യോജിയുടെ അമ്മച്ചിയുമായി പെട്ടന്ന് കൂട്ടായി. അവർ ഇരുവരും ഒരുപാട് നേരം കത്തിയടിച്ചു. യോജിയുടെ അമ്മയുടെ അമ്മയാണ് അത്.

അമ്മൂമ്മ അവരെ വീട്ടിലേക്കൊക്കെ ക്ഷണിച്ചിട്ടുമുണ്ട്. പക്ഷെ അമ്മച്ചിക്കും അധികം യാത്ര ചെയ്യാൻ കഴിയില്ല. ഞാനും കുറേ വർഷങ്ങൾക്കുശേഷമാണ് യോജിയുടെ പപ്പയേയും ചേച്ചിയേയുമൊക്കെ കാണുന്നത്. അവരുമായി മിണ്ടാതിരുന്നത് യോജിയുമായി മിണ്ടാത്തതിനാലാണ്. എന്നെ എന്നും അവർ നന്നായി മാത്രമെ പെരുമാറിയിട്ടുള്ളു. മുമ്പ് ആഴ്ചയിൽ രണ്ട് വട്ടമെങ്കിലും ഞാൻ യോജിയുടെ വീട്ടിൽ പോകുമായിരുന്നു.

അമ്മയ്ക്ക് വൃത്തിപ്രാന്ത് കൊടുത്തത് അമ്മൂമ്മ! ഒസിഡി ആണെന്നറിഞ്ഞിട്ടും! അഹാനയെ വിടാതെ വിമര്‍ശകര്‍
അമ്മയ്ക്ക് വൃത്തിപ്രാന്ത് കൊടുത്തത് അമ്മൂമ്മ! ഒസിഡി ആണെന്നറിഞ്ഞിട്ടും! അഹാനയെ വിടാതെ വിമര്‍ശകര്‍

ഞങ്ങൾ വരുന്ന കാര്യം അമ്മൂമ്മയ്ക്ക് മാത്രമെ അറിയുമായിരുന്നുള്ളു എന്നും തൻവി പറഞ്ഞു. അമ്മൂമ്മ നിങ്ങൾക്കൊപ്പം ഹാപ്പിയാണെന്ന് മനസിലാകുന്നുവെന്നാണ് വ്ലോ​ഗിന് ലഭിച്ച കമന്റുകൾ. വ്ലോ​ഗുകൾ ചെയ്യുന്നത് തുടരുമെന്നും അമ്മൂമ്മയ്ക്ക് വേണ്ടത് താനും യോജിയും ചെയ്ത് കൊടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും തൻവി ഫോളോവേഴ്സിന്റെ കമന്റുകളോട് പ്രതികരിച്ച് പറഞ്ഞു.

Read more about: diya krishna ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X