അമ്മയ്ക്ക് വൃത്തിപ്രാന്ത് കൊടുത്തത് അമ്മൂമ്മ! ഒസിഡി ആണെന്നറിഞ്ഞിട്ടും! അഹാനയെ വിടാതെ വിമര്‍ശകര്‍
അമ്മുവില്‍ നിന്നും നേരിട്ട് കൊണ്ടിരിക്കുന്ന മോശം അനുഭവത്തെക്കുറിച്ച് അമ്മൂമ്മ കഴിഞ്ഞ ദിവസം തുറന്നുപറഞ്ഞിരുന്നു. തന്‍വിയായിരുന്നു വ്‌ളോഗിലൂടെയായി അമ്മൂമ്മയോട് കാര്യങ്ങളെക്കുറിച്ച് ചോദിച്ചത്. നാട്ടിലെത്തിയതിന്റെ കാരണമായി അമ്മൂമ്മയുടെ നിര്‍ബന്ധമാണെന്ന് തന്‍വി പറഞ്ഞിരുന്നു. അപ്പൂപ്പന്‍ പോയതോടെ ഒറ്റപ്പെട്ടുവെന്നും, വിളിക്കാനോ, കാണാന്‍ വരാനോ പോലും ആരും ഇല്ലെന്നായിരുന്നു അമ്മൂമ്മ തന്‍വി പറഞ്ഞത്. സിന്ധു കൃഷ്ണയും, മക്കളും അമ്മൂമ്മയെ തിരിഞ്ഞ് നോക്കാത്തതിനെക്കുറിച്ചായിരുന്നു പിന്നീട് നടന്ന ചര്‍ച്ചകള്‍. അപ്പൂപ്പന്റെ കാര്യങ്ങളെല്ലാം ചെയ്ത ഇവര്‍ എന്താണ് അമ്മൂമ്മയെ അവഗണിക്കുന്നതെന്നായിരുന്നു എല്ലാവരും ചോദിച്ചത്.
സിന്ധു അമ്മയേയും മക്കളെയും ടാര്‍ഗറ്റ് ചെയ്തതല്ല ഞാന്‍. ഇത്തരം ചോദ്യങ്ങളും, വിമര്‍ശനങ്ങളും നേരത്തെ നടക്കുന്നുണ്ടായിരുന്നുവെന്ന് തന്‍വി പറഞ്ഞിരുന്നു. തന്‍വിക്കെതിരെയും, അമ്മൂമ്മയ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു അഹാന ഉന്നയിച്ചത്. അമ്മൂമ്മ വല്ലാത്തൊരു സ്ത്രീയാണെന്നും, അവരെ ആര്‍ക്കും സഹിക്കാന്‍ കഴിയില്ലെന്നും അഹാന പറഞ്ഞിരുന്നു. അപ്പൂപ്പന്‍ മരിച്ചപ്പോള്‍ വീട് ക്ലീനാക്കാന്‍ പോലും അവര്‍ സമ്മതിച്ചില്ലെന്നും അഹാന ആരോപിച്ചിരുന്നു. ഹോംനഴ്‌സായും, ജോലിക്കാരായി വന്നവരെയുമെല്ലാം അവര്‍ വഴക്കുണ്ടാക്കി ഓടിച്ച് വിടുകയായിരുന്നു. ആരുമായും അഡ്ജസ്റ്റ് ചെയ്യുന്ന പ്രകൃതമല്ല അവരുടേത്. ഇഷാനിയുടെ പിറന്നാളിന്റെ തലേന്നാണ് താന്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും അഹാന പറഞ്ഞിരുന്നു.

പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അവര്‍ തന്നോട് പറഞ്ഞതെന്നായിരുന്നു അഹാന പറഞ്ഞത്. ആദ്യം തെറി വിളിച്ചത് അമ്മുവാണ്. എന്നെ എടീ എന്നും വസന്തേ എന്നുമൊക്കെയാണ് അമ്മു വിളിക്കുന്നത്. മറ്റുള്ള കൊച്ചുമക്കളൊന്നും പ്രശ്‌നക്കാരല്ല. ഇവിടേക്ക് ഹോംനഴ്‌സിനെ വിടുമ്പോള്‍ തന്നെ മാനസിക പ്രശ്‌നമുള്ളൊരാള്‍ അവിടെയുണ്ടെന്നും, വഴക്കിന് വന്നാല്‍ വിട്ട് കൊടുക്കരുതെന്നും അഹാന പറഞ്ഞ് വിടാറുണ്ട്. അപ്പൂപ്പന് കഴിക്കാന്‍ ഫ്രൂട്ട്‌സൊക്കെ കൊടുത്ത് വിടുമ്പോള്‍ അമ്മൂമ്മയ്ക്ക് കൊടുക്കരുതെന്ന് ഹോംനഴ്‌സിനോട് പറഞ്ഞ് വിടാറുണ്ട്. അപ്പൂപ്പന്‍ എന്തിനാണ് അവര്‍ക്ക് പൈസ കൊടുക്കുന്നത്. വീട് എന്തിനാണ് അവരുടെ പേരില്‍ എഴുതി വെച്ചത് എന്നൊക്കെ ചോദിച്ചിരുന്നു.
ഞങ്ങള്‍ ഭാര്യയും, ഭര്‍ത്താവും തമ്മിലുള്ള പ്രശ്‌നങ്ങളില്‍ അവളെന്തിനാണ് ഇടപെട്ടിരുന്നത്. അദ്ദേഹത്തിന് എന്നെ പറ്റില്ലായിരുന്നുവെങ്കില്‍ ഡിവോഴ്‌സ് ചെയ്‌തേനെയല്ലോ. മരിക്കുന്നത്വരെ എന്നെ നന്നായി തന്നെയാണ് നോക്കിയത്. കയറി കിടക്കാന്‍ നല്ലൊരു വീടും വെച്ച് തന്നാണ് അദ്ദേഹം പോയത്. ഇത്രയും വഞ്ചകിയായൊരു സ്ത്രീയെ കണ്ടിട്ടില്ലെന്നായിരുന്നു മകളെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ആ സ്ത്രീക്ക് വല്ലതും സംഭവിച്ചിരുന്നുവെങ്കില്‍ ഡാഡിയെ വീട്ടിലേക്ക് കൊണ്ടുവരാമായിരുന്നു എന്ന് അവരൊക്കെ പറഞ്ഞിരുന്നു. പ്രായം പോലും പരിഗണിക്കാതെയാണ് അമ്മയും മകളും ഇങ്ങനെയൊക്കെ പെരുമാറിയത്. തന്‍വിയൊഴികെ മറ്റാരും തന്നെ നോക്കാനായി ഇല്ലെന്നും അമ്മൂമ്മ പറഞ്ഞിരുന്നു.
അമ്മൂമ്മയുടെ വൃത്തി പ്രാന്തിനെ കളിയാക്കുന്ന അഹാനയുടെ വീഡിയോ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. അമ്മയ്ക്ക് വൃത്തിപ്രാന്ത് കൊടുത്ത പ്രാന്തിയാണ് ഇത്. പുറത്ത് പോയി വന്നാല്‍ കാല്‍ കഴുകിയേ അകത്ത് കയറാന്‍ സമ്മതിക്കാറുള്ളൂ എന്നും പറഞ്ഞ് അമ്മയും, മകളും അമ്മൂമ്മയെ കളിയാക്കുകയായിരുന്നു. അവര്‍ പറഞ്ഞതിലെന്താണ് തെറ്റ്, പുറത്ത് പോയി വന്നാല്‍ കൈയ്യും, കാലും, മുഖവും കഴുകുന്നത് നല്ലതാണ്. അമ്മൂമ്മയുടെ ഒസിഡിയെക്കുറിച്ച് വ്യക്തമായി അറിയാമായിരുന്നു. എന്നിട്ടാണ് പ്രായം പോലും പരിഗണിക്കാതെ തെറി വിളിച്ചത്. മകളുടെ ചെയ്തികളെല്ലാം അമ്മയും ന്യായീകരിച്ചു, അമ്മയെങ്കിലും പറഞ്ഞ് തിരുത്തേണ്ടതായിരുന്നു, തുടങ്ങിയ പ്രതികരണങ്ങളായിരുന്നു വീഡിയോയുടെ താഴെ വന്നത്.


Click it and Unblock the Notifications