നല്ല ഡ്രസിട്ടാലും ചിരിച്ചാലും കുറ്റം! അപ്പൂപ്പന്റെ സഞ്ചയനത്തിലും ആഡംബരം! ഇതെന്തൊരു ഫാമിലി! വിമർശനങ്ങൾ

ജീവിതത്തില്‍ എല്ലാമെല്ലാമായി കൂടെയുണ്ടായിരുന്ന അച്ഛനെ നഷ്ടമായതിന്റെ വേദനയിലാണ് സിന്ധു കൃഷ്ണ. അപ്പൂപ്പന് ആരോഗ്യ പ്രശ്‌നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും മരിക്കുമെന്ന് കരുതിയതല്ല. ഓരോ പ്രാവശ്യം വയ്യാതെ വരുമ്പോഴും ശക്തനായി തിരികെ വരുമായിരുന്നു. വീണു എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ അതുപോലെ തന്നെയായിരിക്കും എന്നായിരുന്നു കരുതിയത്. മാര്‍ച്ച് 29 വൈകുന്നേരും നാല് മണിയോടെയായിരുന്നു അപ്പൂപ്പന്‍ മരിച്ചത്. വൈകുന്നേരത്തെ ചായ കുടിച്ച്, ടിവി ഒക്കെ കണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ബാത്ത്‌റൂമില്‍ പോവണമെന്ന് പറഞ്ഞിരുന്നു. ഹോംനഴ്‌സ് കൈപിടിച്ച് കൊണ്ടുപോവുന്നതിനിടെ അമ്മൂമ്മയോട് ഞാന്‍ പോകുവാ എന്ന് പറഞ്ഞിരുന്നു. അത് യാത്ര ചോദിച്ചതാണെന്ന് അമ്മൂമ്മയ്ക്ക് മനസിലായിരുന്നില്ല. കാര്‍ഡിയാക് അറസ്റ്റായിരുന്നു അപ്പൂപ്പന്. വ്‌ളോഗിലും, പോസ്റ്റുകളിലൂടെയുമായി എല്ലാവരും അപ്പൂപ്പനെക്കുറിച്ച് വാചാലരായിരുന്നു.

പൊതുവെ പരിപാടികളും, ആഘോഷങ്ങളുമൊക്കെ നടത്താറുള്ള ഹാള്‍ തന്നെയായിരുന്നു അപ്പൂപ്പന്റെ സഞ്ചയന ചടങ്ങിനും വേദിയായത്. ബന്ധുക്കളും, സുഹൃത്തുക്കളുമായി അത്രയും അടുപ്പമുള്ളവരായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. രംഗനാഥന്റെ ഫോട്ടോകളും, വീഡിയോകളും, അദ്ദേഹത്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങളെക്കുറിച്ചുമൊക്കെ എല്ലാവരും വാചാലരായിരുന്നു. സങ്കടമാണെങ്കിലും സ്ഥിരം കാണുന്നത് പോലെ ചിരിച്ച് കളിച്ചായിരുന്നു എല്ലാവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അതുവരെ അച്ഛനെക്കുറിച്ച് പറഞ്ഞ് കരഞ്ഞ സിന്ധു പോലും ക്യാമറ കണ്ടപ്പോള്‍ നിറപുഞ്ചിരിയോടെ, ചിരിച്ച് പോസ് ചെയ്തുവെന്നായിരുന്നു വിമര്‍ശനങ്ങള്‍. സഞ്ചയന ചടങ്ങില്‍ താരപുത്രികള്‍ ധരിച്ച ഡ്രസും, മേക്കപ്പുമെല്ലാം ഇതിനകം ചര്‍ച്ചയായി മാറിയതാണ്.

Ahaana Krishna facing Criticism
Photo Credit: Ishaani Krishna / Instagram

ദിയ കൃഷ്ണ വെസ്റ്റ് സൈഡ് ബ്രാന്‍ഡാണ് തിരഞ്ഞെടുത്തത്. 4999 രൂപയാണ് വില എന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. ഇഷാനി കൃഷ്ണയും ബ്രാന്റഡ് കോസ്റ്റിയൂമാണ് ധരിച്ചത്. 18,500 രൂപയാണ് ചുരിദാറിന്റെ വില. 7950 രൂപ വരുന്ന മള്‍മള്‍ കോട്ടണ്‍ ഓഫ് വൈറ്റ് ചുരിദാറാണ് അഹാന ധരിച്ചത്. ഈ ചടങ്ങിന് വേണ്ടി വാങ്ങിയതൊന്നുമല്ല ഇത്, വീഡിയോകളില്‍ ഇതെല്ലാം നേരത്തെ കണ്ടിട്ടുണ്ട്. അപ്പൂപ്പന്റെ ഓര്‍മ്മ ദിനമല്ലേ, എല്ലാവരും ചിരിച്ച് കളിക്കുന്നു, സിന്ധു കൃഷ്ണയടക്കം, ഇവരെന്തൊരു മനുഷ്യരാണ് എന്ന ചോദ്യങ്ങളുമുണ്ടായിരുന്നു വീഡിയോയുടെ താഴെ. അവരെന്താണ് പഴയ തുണി ധരിച്ച് വരണമായിരുന്നോ, അവരുടേതായൊരു സ്റ്റാറ്റസുണ്ട്, അതനുസരിച്ചേ അവര്‍ നടക്കൂ. ഇതെന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്നായിരുന്നു വേറെ ചിലരുടെ ചോദ്യം.

മുത്തച്ഛന്റെ മരണത്തില്‍ സന്തോഷിക്കുന്ന മക്കളും, മരുമക്കളും. അതും 18000 രൂപയുടെ ചുരിദാറും, വല്ലാത്ത ജാതി. പുഞ്ചിരിച്ച് നില്‍ക്കുന്നത് കണ്ടാലറിയാം ഒരു തരിമ്പ് പോലും വിഷമമില്ലെന്ന്. അപ്പൂപ്പന്റെ ശവമടക്ക് പോലും ആഘോഷമാക്കുന്ന കൊച്ചുമക്കള്‍. ഇനി ഇതിനും കൊളാബുണ്ടോ, തുടങ്ങിയ നിരവധി പേരാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയത്. എല്ലാം പബ്ലിക്കായി കാണിക്കണമെന്നാണോ, അത് അവരുടെ സ്വകാര്യതയല്ലേ. നല്ല ഡ്രസ് ഇടുന്നതും, വരുന്നവരോട് നന്നായി പെരുമാറുന്നതും മര്യാദയല്ലേയെന്നായിരുന്നു ചിലരുടെ ചോദ്യം.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X