അപ്പൂപ്പൻ അമ്മൂമ്മയ്ക്ക് സ്വത്ത് കൊടുത്തതിലും അഹാനയ്ക്ക് പ്രശ്നം? ഒരു വിഹിതം അഹാനയ്ക്ക് കൊടുക്കാമെന്ന്...?
സോഷ്യൽ മീഡിയയിൽ അഹാന കൃഷ്ണ കെട്ടിപ്പടുത്ത ഇമേജ് തകരുന്ന സാഹചര്യമാണിപ്പോൾ. കസിൻ തൻവിയും അമ്മൂമ്മയും ഉന്നയിച്ച ആരോപണങ്ങൾ അഹാനയുടെ ആരാധകരെ പോലും അമ്പരപ്പിക്കുന്നു. സ്വന്തം അമ്മൂമ്മയെക്കുറിച്ച് ഇത്രയും മോശം ഭാഷയിൽ സംസാരിക്കുന്ന കൊച്ചുമകളോ എന്ന ചോദ്യമാണ് പലർക്കും. അമ്മൂമ്മയെ അടിക്കാൻ നോക്കി, വീട്ടിലേക്ക് വാങ്ങിക്കൊടുക്കുന്ന ഭക്ഷണ സാധനങ്ങൾ അമ്മൂമ്മയ്ക്ക് കൊടുക്കരുതെന്ന് അഹാന പറഞ്ഞു എന്നിങ്ങനെ പല ആരോപണങ്ങൾ ഉണ്ട്. അഹാനയുടെ അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരെ അമ്മൂമ്മ കുറ്റപ്പെടുത്തുന്നില്ല. അവരൊക്കെ മാന്യരായ പിള്ളേരാണ് എന്നാണ് അമ്മൂമ്മ പറയുന്നത്.
ഇപ്പോഴൊന്നും തുടങ്ങിയ പ്രശ്നമല്ല ഇവർ തമ്മിൽ എന്ന് വ്യക്തമാണ്. ഇവരുടെ വഴക്കിന് പിന്നിൽ സാമ്പത്തിക കാരണങ്ങളുണ്ടോ എന്ന ചോദ്യവുമുണ്ട്. അമ്മൂമ്മയ്ക്കെതിരെ അഹാന അധിക്ഷേപം നടത്തുന്ന മെസെജ് തൻവി പുറത്ത് വിട്ടിട്ടുണ്ട്. ഇതിൽ ഒരു കാര്യം പറയുന്നുണ്ട്. നിന്റെ അമ്മൂമ്മ വളരെ മോശം സ്ത്രീയാണ്, 30 ലക്ഷം രൂപ കൊണ്ട് അവളെന്ത് ചെയ്യാനാണ് എന്നാണ് അഹാന തൻവിക്കയച്ച മെസേജ്. ഈ 30 ലക്ഷം രൂപ ആദ്യമായല്ല പരാമർശിക്കപ്പെടുന്നത്. അപ്പൂപ്പൻ മരിച്ച ശേഷം അഹാന അപ്പൂപ്പനെ സ്മരിച്ച് കൊണ്ട് ഒരു വീഡിയോ ചെയ്തിരുന്നു. ഇതിലും 30 ലക്ഷത്തിന്റെ കാര്യം പറയുന്നുണ്ട്.

നിനക്ക് സിനിമയൊക്കെ കുറവാണോ. ചെന്നെെയിൽ പോയി സ്ഥലം വിൽക്കുമ്പോൾ 30-35 ലക്ഷം രൂപ കിട്ടും. അതിൽ നിന്നും 10 ലക്ഷം ഞാൻ മോൾക്ക് തരാം. അത് വെച്ച് സിനിമയെടുക്കാനാകുമോ എന്ന് നിമിഷിനോട് ചോദിക്ക് എന്ന് പറഞ്ഞു. പുള്ളി വളരെ നിഷ്കളങ്കമായാണത് പറഞ്ഞതെന്നും അഹാന വളരെ വെെകാരികമായി വ്ലോഗിൽ പറഞ്ഞിരുന്നു. അപ്പൂപ്പൻ അമ്മൂമ്മയ്ക്ക് സ്വത്തുക്കൾ എഴുതി നൽകിയതിൽ അഹാനയ്ക്ക് എതിർപ്പുണ്ടായിരുന്നോ എന്ന ചോദ്യവും വരുന്നുണ്ട്.
അമ്മൂമ്മ പറഞ്ഞ വാക്കുകളാണിതിന് കാരണം.58 വർഷമായി ഒരുമിച്ച് ജീവിച്ചവരാണ് ഞാനും ഭർത്താവും. അവസാനം വരെ നോക്കി. എനിക്ക് ജീവിക്കാനുള്ളതെല്ലാം തന്നിട്ടാണ് അദ്ദേഹം പോയത്. എന്തിന് അപ്പൂപ്പ ആ വീട് അപ്പൂപ്പന്റെ പേരിൽ കൊടുത്തത്, ആ സ്ത്രീയുടെ പേരിൽ എന്തിന് പെെസ ഇട്ട് കൊടുത്തു അപ്പൂപ്പ എന്നെല്ലാം അഹാന ചോദിച്ചെന്നാണ് അമ്മൂമ്മ പറഞ്ഞത്. പ്രോപ്പർട്ടി വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് തന്നോട് നാട്ടിലേക്ക് വരാൻ നേരത്തെ തന്നെ അപ്പൂപ്പൻ നിർബന്ധിക്കുണ്ടായിരുന്നു എന്ന് തൻവിയും ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതെല്ലാം പ്രശ്നങ്ങൾക്ക് പിന്നിൽ സ്വത്ത് തർക്കമുണ്ടോ എന്ന ചോദ്യം ഉയർത്തുന്നുണ്ട്.


Click it and Unblock the Notifications

