എനിക്ക് പറ്റാത്തത് അമ്മു ചെയ്തു! ഡാഡിക്ക് വേണ്ടി ചെയ്തതില്‍ മികച്ച കാര്യത്തെക്കുറിച്ച് സിന്ധു കൃഷ്ണ
ഡാഡി പോയിട്ട് ഒരുപാട് ദിവസമായി. തുടക്കത്തിലൊന്നും എനിക്ക് അത് ഉള്‍ക്കൊള്ളാനെ പറ്റുന്നുണ്ടായിരുന്നില്ല. എന്ത് ടെസ്റ്റ് ചെയ്താലും എല്ലാം ഓക്കെയായിരുന്നു. ഏതൊക്കെ പരിശോധന പറഞ്ഞാലും അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ ഹോംനഴ്‌സ് വന്ന സമയത്ത് എല്ലാം പക്കാ ആയിരുന്നു. മരുന്നും ഭക്ഷണവുമൊക്കെ കൃത്യമായി കഴിക്കുന്നുണ്ടായിരുന്നു. ഡാഡിക്ക് എങ്ങനെയുണ്ട്, ഓക്കെയാണോ എന്നൊക്കെ ചോദിക്കുമ്പോള്‍ പുതിയ പയ്യന്‍ വന്നത് മുതല്‍ ഓക്കെയാണ്. സെപ്റ്റംബറില്‍ സര്‍ജറി കഴിഞ്ഞത് മുതലാണ് ഹോംനഴ്‌സ് വന്ന് തുടങ്ങിയത്. ഫെബ്രുവരിയിലായിരുന്നു ഇപ്പോഴത്തെ ആള്‍ വന്നത്. അതേ സമയം തന്നെ മെയ്ഡിന്റെ പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഡാഡിക്ക് കാണാനുള്ള പാട്ടുകളും, വീഡിയോകളുമൊക്കെ ഞാന്‍ പറഞ്ഞ് കൊടുത്തിരുന്നു. കാറില്‍ പോവുമ്പോള്‍ രാമലീലയിലെ പാട്ട് ഇടാന്‍ പറയുമായിരുന്നുവത്രേ. അത് അഖില്‍ പറഞ്ഞപ്പോഴാണ് ഞാന്‍ അറിയുന്നത്.
ഡാഡിയുടെ എല്ലാ കാര്യങ്ങളും അങ്ങനെ എനിക്കറിയില്ല. എപ്പോഴേ ഇങ്ങനെ പറഞ്ഞ് പോയെന്ന് മാത്രം. കാഷ്വലായി സംസാരിക്കുന്നതിനിടയില്‍ പറഞ്ഞതൊക്കെയേ എനിക്ക് ഓര്‍മ്മയുള്ളൂ. ഡാഡി ചെറുപ്പത്തില്‍ തന്നെ ബന്ധുവിനോടൊപ്പം വിജയവാഡയിലേക്ക് പോയിരുന്നു. അതുകഴിഞ്ഞാണ് മസ്‌ക്കറ്റിലേക്ക് പോയത്. കുറച്ച് ബുദ്ധിമുട്ടൊക്കെയുണ്ടായിരുന്നുവെങ്കിലും പിന്നീട് എല്ലാം സെറ്റായി. നാട്ടിലുള്ള ഒത്തിരിപേരെ ഡാഡി വിദേശത്തേക്ക് കൊണ്ടുപോയി ജോലി വാങ്ങിച്ച് കൊടുത്തിട്ടുണ്ട്. ടിക്കറ്റൊക്കെ ഡാഡി തന്നെയാണ് എടുത്ത് കൊടുത്തത്. ഒരുപാട് കുടുംബങ്ങള്‍ ഡാഡിയിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. അവരുടെയൊക്കെ അനുഗ്രഹം കാണും എന്തായാലും. എന്റെ കല്യാണം കഴിഞ്ഞ ടൈമിലാണ് ഡാഡി ദുബായിലേക്കും ബിസിനസ് തുടങ്ങിയത്. വിചാരിച്ച പോലെയായിരുന്നില്ല അത്. നാട്ടിലെ കുറെ പ്രോപ്പര്‍ട്ടിയൊക്കെ വിറ്റത് അതിന് വേണ്ടിയായിരുന്നു.

മസ്‌ക്കറ്റില്‍ നിന്നും വന്നപ്പോള്‍ ചെന്നൈയിലായിരുന്നു. അവിടെയും പ്രോപ്പര്‍ട്ടി വാങ്ങിച്ചിരുന്നു. നാട്ടില്‍ സെറ്റിലായത് 2020 ല്‍ ആയിരുന്നു. അന്നേരമാണ് എനിക്ക് ഡാഡിയോട് കൂടുതല്‍ അടുത്തിടപഴകാന്‍ കഴിഞ്ഞത്. നേരത്തെയൊക്കെ നാട്ടില്‍ വന്നാലും അധികം നില്‍ക്കാറില്ലായിരുന്നു. യൂട്യൂബ് ചാനലൊക്കെ തുടങ്ങിയ സമയത്ത് എല്ലാ വീഡിയോയിലും ഡാഡിയും അമ്മയും ഉണ്ടാവാറുണ്ട്. ഇവിടെ നൂറുകൂട്ടം കാര്യങ്ങളുണ്ടെങ്കിലും ഡാഡിയുടെ ഹെല്‍ത്ത് കാര്യങ്ങളെക്കുറിച്ചായിരിക്കും ഞാന്‍ ചിന്തിക്കുന്നത്. ഡാഡിയുടെ കാര്യങ്ങളില്‍ ഒരു വീഴ്ചയും വരാന്‍ പാടില്ലെന്നുണ്ടായിരുന്നു.
മസ്‌ക്കറ്റിലേക്ക് ഇനി പോവാന്‍ പറ്റുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. അതാണ് അമ്മു സാധ്യമാക്കി കൊടുത്തത്. നമ്മുടെ വീട്, സ്‌കൂള്‍, പാര്‍ക്കുകള്‍, നമ്മള്‍ പോയിരുന്ന കടകള്‍, അങ്ങനെ ഞങ്ങള്‍ പോവാറുണ്ടായിരുന്ന സ്ഥലത്തൊക്കെ അന്ന് പോയി. ഇവിടെയൊക്കെയാണെങ്കില്‍ പുള്ളി നമ്മുടെ കൂടെയേ നടക്കുള്ളൂ. അവിടെ പോയപ്പോള്‍ തന്നെ നടക്കുകയായിരുന്നു. ആ ട്രിപ്പ് യാഥാര്‍ത്ഥ്യമാക്കി തന്നതില്‍ അമ്മുവിനോട് എത്ര നന്ദി പറഞ്ഞാലും. എനിക്കെന്തായാലും അങ്ങനെ പ്ലാന്‍ ചെയ്ത് ട്രിപ്പ് നടപ്പിലാക്കാനാവില്ല. അപ്പൂപ്പന് എവിടെ പോവാനാണ് ആഗ്രഹമെന്ന് ചോദിച്ച് അമ്മുവാണ് എല്ലാത്തിനും ഇനീഷ്യേറ്റീവ് എടുത്തത്.
ഞങ്ങളെയും കൂട്ടി സിംഗപ്പൂരിലേക്ക് പോവണമെന്ന് ഡാഡി ആഗ്രഹിച്ചിരുന്നു. കുട്ടിക്കാലത്ത് ഞങ്ങളെ കൊണ്ടുപോവുമെന്ന് വാക്ക് തന്നതാണ്. കുറേ നടന്ന് കാണാനൊക്കെയുണ്ടായിരുന്നു. അതുകൊണ്ട് അമ്മ അത്ര എന്‍ജോയ് ചെയ്തിരുന്നില്ല. കാലിന് വയ്യെന്ന് പറഞ്ഞതിനാല്‍ അമ്മയ്ക്ക് വീല്‍ചെയറൊക്കെ എടുക്കേണ്ടി വന്നിരുന്നു. ഇതിലും നല്ല കാഴ്ചകളൊക്കെ അവിടെ അമ്പലപ്പറമ്പില്‍ കാണാമെന്നൊക്കെ അമ്മ കോമഡി പറഞ്ഞിരുന്നു. അപ്പൂപ്പനെ ദുബായില്‍ കൊണ്ടുപോവണമെന്ന് ആഗ്രഹിച്ചിരുന്നു അമ്മു. അത് നടന്നില്ല. കാലില്‍ ചെറിയൊരു മുറിവ് വന്നതാണ്, അത് ഉണങ്ങാന്‍ കാലങ്ങളെടുത്തു.
സ്‌കിന്‍ ഭയങ്കര സോഫ്റ്റായിരുന്നു ഡാഡിയുടേത്. എവിടെയെങ്കിലും മുട്ടിയാല്‍ പെട്ടെന്ന് മുറിവ് വരും. ഷുഗറുള്ളത് കൊണ്ട് ഉണങ്ങാനും പാടാണ്. ഇടയ്‌ക്കൊന്ന് ലുലു മാളില്‍ പോവണമെന്ന് പറഞ്ഞിരുന്നു. ലുലു മാളിലൊക്കെ പോയി കറങ്ങി നടക്കാനിഷ്ടമാണ്. ആദിക്ക് കുറച്ച് ഡ്രസൊക്കെ വാങ്ങിക്കൊടുക്കാനും പറഞ്ഞിരുന്നു. അതുപോലെ നാട്ടിലെ ക്ഷേത്രത്തില്‍ പോവണമെന്നും പറഞ്ഞിരുന്നു. ഏപ്രിലില്‍ പോയാല്‍ മതിയെന്നായിരുന്നു പറഞ്ഞത്. ചെടിക്കൊക്കെ വളമിടണം എന്ന് ഡാഡി പറഞ്ഞിരുന്നു. അതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.
ഡെയ്‌ലി വ്‌ളോഗ് എടുക്കുന്നത് കൊണ്ടാണ് ഡാഡിയുടെ വിഷ്വലുകള്‍ കിട്ടുന്നത്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നോര്‍ത്ത് എടുത്തതൊന്നുമല്ല. ഇനി ഫോണും, പഴയ വീഡിയോകളുമൊക്കെ തപ്പി നോക്കണം എനിക്ക്. ഈയൊരു അഞ്ചാറ് മാസത്തില്‍ ആശുപത്രിയിലും, വീട്ടിലും, ബ്യൂട്ടിപാര്‍ലറിലുമല്ലാതെ മറ്റൊരു സ്ഥലത്തും ഡാഡിയെ കൊണ്ടുപോയിരുന്നില്ല. അതോര്‍ക്കുമ്പോള്‍ വലിയ സങ്കടമാണ്. ഡാഡിയെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുവരുമ്പോഴും ഞാന്‍ കൂളായിരുന്നു. എല്ലായ്‌പ്പോഴത്തെയും പോലെ ഡാഡി അവിടെ ചിരിച്ച് തമാശ പറഞ്ഞ് ഇരിക്കുന്നത് കാണാമെന്നായിരുന്നു കരുതിയത്. ഞാന്‍ അങ്ങോട്ടേക്ക് പോവുകയാണെന്ന് അമ്മുവിനോടും, ഓസിയോടും പറഞ്ഞിരുന്നു. ഡോക്ടര്‍ക്ക് കൊടുക്കാമെന്നായിരുന്നു ആദി പറഞ്ഞത്. എനിക്ക് അവര്‍ പറയുന്നതൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. അതുകഴിഞ്ഞ് കിച്ചു വിളിച്ചാണ് ഡാഡി പോയെന്ന് പറഞ്ഞത്. അവിടെ ചെന്നപ്പോള്‍ ഡാഡി ഇങ്ങനെ കിടക്കുകയായിരുന്നു. എഴുന്നേല്‍ക്ക് ഡാഡി എന്ന് പറഞ്ഞ് ഞാന്‍ വിളിച്ചിരുന്നു. നല്ലൊരു യാത്ര പോലും പറയാന്‍ പറ്റിയില്ല.


Click it and Unblock the Notifications