അപ്പച്ചിയോട് പറഞ്ഞതില്‍ തെറ്റില്ല! അശ്വിനെ അവഗണിച്ചിട്ടുമില്ല! അഹാനയെ പിന്തുണച്ച് സായ് കൃഷ്ണ
അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും വ്‌ളോഗിലൂടെ പങ്കുവെച്ച കാര്യങ്ങള്‍ വന്‍ചര്‍ച്ചയായിരുന്നു. അടുത്തിടെയായിരുന്നു ദിയ കൃഷ്ണയുടെ മകന്‍ ഓമിയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചത്. സര്‍പ്രൈസായൊരു ബര്‍ത്ത് ഡേ പാര്‍ട്ടിയായിരുന്നു അഹാനയും സഹോദരിമാരും പ്ലാന്‍ ചെയ്തത്. അപ്പച്ചിയേയും പരിപാടിയില്‍ കൂട്ടിയിരുന്നു. കേക്ക് മുറിക്കുന്നതിനിടയിലും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴും അപ്പച്ചിയെ മാറ്റിനിര്‍ത്തിയിരുന്നു. അപ്പച്ചീ, അവിടെ ഇരുന്നോളൂ എന്ന് അഹാന പറയുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. സംഭവം വിവാദമായതോടെയായിരുന്നു വീഡിയോയില്‍ നിന്നും ഈ ഭാഗം ദിയ മാറ്റിയത്. സായ് കൃഷ്ണയും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. അപ്പച്ചി അവിടെ നിന്നും ഓമിയെ നോക്ക് എന്നാണ് അഹാന പറഞ്ഞത്. ദിയ കേക്ക് മുറിക്കുമ്പോള്‍ ഓമി നോക്കുന്നില്ല. ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും ഓമിയെ നോക്കണമായിരുന്നു. അവനെയൊന്ന് വിളിച്ചാല്‍ അവന്‍ നോക്കുമായിരുന്നു.
കുഞ്ഞിന്റെ ശ്രദ്ധ മുന്നോട്ടേക്ക് മാറ്റാനും, ഫോട്ടോയില്‍ മുഖം കിട്ടാനും വേണ്ടിയായിരിക്കും അഹാന പറഞ്ഞത്. അല്ലാതെ ഫ്രെയിമില്‍ നിന്നും മാറാനാണെങ്കിലും അപ്പച്ചി അവിടെ ഇരുന്നോ എന്നല്ലേ പറഞ്ഞത്. അല്ലാതെ എടീ അവിടെ പോയിരിക്ക് എന്നല്ലല്ലോ. കൃഷ്ണകുമാര്‍ ഫാമിലി മാത്രമാണ് ആ പാര്‍ട്ടിയില്‍ ഉണ്ടായിരുന്നത്. ഇതൊക്കെ ഇവര്‍ക്ക് കണ്ടന്റാണ്. അതിനുവേണ്ടിയാണ് ഈയൊരു ഇവന്റ് വെച്ചത്. ഇനി അശ്വിന്റെ വീട്ടുകാരുമായി ബര്‍ത്ത് ഡേ പാര്‍ട്ടി. അത് വേറെ കണ്ടന്റ്. നമ്മളൊക്കെ ചെയ്യുന്ന പോലെ എല്ലാവരെയും വിളിച്ചുകൂട്ടിയുള്ള പാര്‍ട്ടിയായിരുന്നില്ല അത്. ദിയ കൃത്യമായി കണ്ടന്റ് പ്ലാന്‍ ചെയ്തതാണ്. അഹാനയെ വെളുപ്പിക്കാനല്ല എനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞത്.

ഓമി മുന്നോട്ട് നോക്കാത്തത് കൊണ്ടാണ് അപ്പച്ചി അവിടെ പോയി ഓമിയെ വിളിക്കുമോ എന്ന് അഹാന ചോദിച്ചത്. അതിന് ശേഷമുള്ള വിഷ്വലുകളിലെല്ലാം അപ്പച്ചിയുണ്ട്. കുട്ടിയും അപ്പച്ചിയും മാത്രമുള്ള ഫ്രെയിമും ഉണ്ട്. സന്തോഷത്തോടെ ഓമി അപ്പച്ചിയുടെ കൈയ്യില്‍ നില്‍ക്കുന്നതും കാണിച്ചിട്ടുണ്ട്. ഇതൊന്നും ആരും കണ്ടില്ലേ. ഇതിന്റെ കംപ്ലീറ്റ് വ്‌ളോഗ് കണ്ടപ്പോഴാണ് കൃത്യമായി മനസിലാക്കിയത്. കേക്ക് മുറിക്കുന്ന ടൈമില്‍ മാറ്റിനിര്‍ത്താനായിരുന്നെങ്കില്‍ അപ്പച്ചി വരണ്ട എന്ന് മുഖത്ത് നോക്കി തന്നെ അവര്‍ പറയും. അതിന് ദിയയ്ക്കും, അഹാനയ്ക്കും മറുപടിയൊന്നുമില്ല. ഇഷാനി കൈതട്ടിയതിന് കാരണം അപ്പച്ചിയുടെ കൈ കേക്കിന്റെ അടുത്തേക്ക് പോയപ്പോഴാണ്. ആ ഡെക്കറേഷന്‍ പോവാതെയിരിക്കാനാണ്. ഡ്രസ് മാറിയിരിക്കുന്നത് ശരിയാക്കാനാണ് സിന്ധു കൃഷ്ണ പറഞ്ഞത്.
പിറന്നാളിന് ദിയ കേക്ക് മുറിച്ചതും വിഷയമായിട്ടുണ്ട്. അമ്മയല്ലേ കേക്ക് മുറിച്ചത്. വഴിയെ പോയവരൊന്നുമല്ലല്ലോ. ഓമിക്ക് ഏറ്റവും ഇഷ്ടം കൃഷ്ണകുമാറിനെയാണ്. ബര്‍ത്ത്‌ഡേയ്ക്ക് അച്ഛനും അമ്മയും കുട്ടിയെ കൈപിടിച്ച് കേക്ക് മുറിപ്പിക്കുകയാണ് ചെയ്യാറുള്ളത് എന്ന കമന്റുകള്‍ കണ്ടിരുന്നു. കൃഷ്ണകുമാറിന്റെ അടുത്ത് നിന്നും വേറെ ആരുടേയും കൈയ്യിലേക്ക് ഓമി പോവുന്നില്ല. അമ്മയും അച്ഛനും എടുക്കുവാണെങ്കില്‍ അവന്‍ കരയും. അതുകൊണ്ടാണ് അവര്‍ ഓമിയെ കരയിപ്പിക്കാതെയിരുന്നത്. അശ്വിന്റെ ക്യാരക്ടര്‍ കുറച്ച് പതുങ്ങിയതാണ്. മറ്റുള്ളവരെല്ലാം എക്‌സ്ട്രാ ആക്ടീവാണ്. അതുകൊണ്ടാണ് അങ്ങനെ തോന്നുന്നത്. അമ്മച്ചന്റെ കൈയ്യില്‍ കുട്ടി ഹാപ്പിയാണ്. തിരിച്ചെടുത്താല്‍ കരഞ്ഞ് ബഹളമാവും. അവനെ അവന്റെ കംഫര്‍ട്ട് സോണില്‍ വിടുകയായിരുന്നു അശ്വിനും ദിയയും.
അഹാന നേരത്തെ മുതല്‍ എയറിലാണ്. അതിനിടയിലാണ് ഇതും കാണുന്നത്. എന്ത് ചെയ്താലും വിവാദമാണ്. ആ വീഡിയോ എഡിറ്റ് ചെയ്തതിന് കാരണം അതുകണ്ട് അപ്പച്ചിക്കോ, അപ്പച്ചിയുടെ ബന്ധുക്കള്‍ക്കോ വിഷമം വരേണ്ടെന്ന് കരുതിയാവും. സോഷ്യല്‍മീഡിയയില്‍ ഭയങ്കരമായി ഓഡിറ്റിംഗ് നടക്കുന്ന ടൈമാണ്. അതുകൊണ്ടാവാം മാറ്റിയത്. അശ്വിന്റെ വീട്ടുകാരെ വിളിക്കാതിരുന്നതിന് കാരണമുണ്ടാവാം. അല്ലാതെ മന:പൂര്‍വ്വം ഒഴിവാക്കിയതാവാന്‍ സാധ്യതയില്ലെന്നുമായിരുന്നു സായ് കൃഷ്ണ പറഞ്ഞത്. പൈസ മേടിച്ച് വൈറ്റ് വാഷ് ചെയ്തതാണോ എന്നായിരുന്നു കമന്റുകള്‍. അങ്ങനെയല്ല, എനിക്ക് മനസില്‍ തോന്നിയ കാര്യമാണ് പറഞ്ഞതെന്നായിരുന്നു സായിയുടെ വിശദീകരണം.


Click it and Unblock the Notifications