ഒരു റംബൂട്ടാൻ കഴിക്കുന്നതിന് ഇത്രയും ഭാവങ്ങളോ, അമിതാഭിനയം ഒഴിവാക്കൂ; അഹാന കൃഷ്ണയ്ക്ക് ട്രോൾ

അഹാന കൃഷ്ണയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അഹാനയും കു‌ടുംബവും ചർച്ചയാകാത്ത ദിവസങ്ങൾ കുറവാണ്. അടുത്ത കാലത്തായി കെകെ കുടുംബത്തിന് നേരെയുള്ള ഹേറ്റ് കമന്റുകൾ കൂടിയിട്ടുണ്ട്. ദിയ കൃഷ്ണയുടെയും ഹൻസിക കൃഷ്ണയുടെയും വിവാദങ്ങളാണ് ഇതിന് കാരണമായത്. ​സബ്സ്ക്രിപ്ഷൻ വീഡിയോ വിവാദത്തിൽ മാപ്പ് പറഞ്ഞ് പ്രസ്താവന പുറത്ത് വിട്ടിട്ടും ഹൻസിക കൃഷ്ണയെ ആളുകൾ കുറ്റപ്പെ‌ടുന്നു. മറുവശത്ത് ദിയ കൃഷ്ണയ്ക്ക് ഇതിന്റെ ഇരട്ടി ഹേറ്റ് കമന്റ്സ് ആണ്. അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കില്ലെന്നും വഴിയിൽ നിൽക്കുന്നവരെയാെന്നും അമ്മയെന്ന് വിളിക്കേണ്ട ആവശ്യം തനിക്കില്ലെന്നും പറഞ്ഞതാണ് ദിയയെ വിവാ​ദത്തിലാക്കിയത്.

ഇപ്പോൾ അഹാന കൃഷ്ണയ്ക്ക് നേരെയും പരിഹാസ കമന്റുകൾ വരുന്നു. വീട്ടിൽ റമ്പൂട്ടാൻ പഴങ്ങൽ കായ്ച്ചതിന്റെ വീഡിയോ പങ്കുവെച്ചതായിരുന്നു അഹാന. ഒരു റംബൂട്ടൻ അഹാന കഴിക്കുന്നുമുണ്ട്. ഒരു ചെറിയ വീഡിയോയിൽ എത്ര മാത്രം അനാവശ്യ ഭാവങ്ങളാണ് അഹാന കൃഷ്ണ വാരിക്കോരിയിട്ടതെന്ന് നെറ്റിസൺസ് ചോദിക്കുന്നു.

Ahaana Krishna

ഒരു ചെറിയ പഴം കഴിക്കുന്നതിന് ഇത്രയും ഭാവം വേണോ, ആദ്യമായി കഴിക്കുന്നതല്ലല്ലോ, സിനിമകളിൽ അവസരം ഇല്ലാത്തത് ഇത്രയധികം ഭാവങ്ങൾ കാണിക്കുന്നത് കൊണ്ടാണ് എന്നൊക്കെ കമന്റുകൾ വരുന്നുണ്ട്. അതേസമയം അഹാനയെ അനുകൂലിച്ചും കമന്റുകൾ വരുന്നുണ്ട്. ആളുകൾക്കെന്താണ് പ്രശ്നം. ഒരാൾ സന്തോഷിക്കുന്നത് സഹിക്കാൻ പറ്റുന്നില്ലേ. ഇത് അഹാന ‍ഇമോഷനുകൾ പ്രകടിപ്പിക്കുന്ന രീതിയാണ്. വർഷങ്ങളായി അഹാനയെ കാണുന്നതാണെന്നാണ് ഒരാളുടെ കമന്റ്. അതേസമയം അമിതമായി ഭാവങ്ങൾ എന്ന കമന്റുകളാണ് കൂടുതലും.

നേരത്തെ നാൻസി റാണി എന്ന സിനിമയിലെ അഹാനയുടെ ആക്ടിം​ഗും ട്രോളുകൾ നേരിട്ടിരുന്നു. വർഷങ്ങളായി സിനിമാ രം​ഗത്തുണ്ടെങ്കിലും വളരെ കുറച്ച് സിനിമകളേ അഹാന ചെയ്തിട്ടുള്ളൂ. അവസരങ്ങൾ കുറവാണെന്ന് അഹാന തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ പേരിന് ഏതെങ്കിലും സിനിമകൾ ചെയ്യാൻ അഹാന തയ്യാറല്ല. അടി എന്ന സിനിമയിലാണ് അഹാന അവസാനമായി ശ്രദ്ധേയ വേഷം ചെയ്തത്. ഷെെൻ ടോം ചാക്കോയാണ് ചിത്രത്തിൽ നായകനായെത്തിയത്.

സോഷ്യൽ മീഡിയ വഴിയാണ് അ​ഹാന പ്രശസ്തിയും പണവും നേടുന്നത്. എന്നാൽ ഇൻഫ്ലുവൻസർ എന്ന പേരിൽ മാത്രം അറിയപ്പെടാൻ അഹാന ഇഷ്ടപ്പെടുന്നില്ല. ഈയടുത്ത് അഹാന നടിയിൽ നിന്നും ഇൻഫ്ലുവൻസറായി കരിയർ സ്വിച്ച് എന്ന് പറഞ്ഞ് ഒരു വീഡിയോ വന്നപ്പോൾ അഹാന ഇതിന് മറുപടി നൽകി. നന്ദി, പക്ഷെ ഞാനൊരിക്കലും കരിയർ സ്വിച്ച് നടത്തിയിട്ടില്ല. എന്റെ കഴിവുകൾ എക്സ്പ്ലോർ ചെയ്യുകയും ഞാനാസ്വദിക്കുന്ന കാര്യങ്ങളിലേക്ക് കഴിവ് കാണിച്ചു. ഞാൻ ചെയ്യുന്ന എല്ലാത്തിലും ഉപരിയായി ഒരു ആക്ടർ എന്നാണ് ഞാൻ എന്നെ വിളിക്കുന്നത് എന്നാണ് അഹാന കൃഷ്ണ നൽകിയ മറുപടി. അഹാനയുടെ അനിയത്തിമാരായ ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും സിനിമ കരിയറാക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ റിലീസ് ചെയ്ത ആശകൾ ആയിരം എന്ന സിനിമയിൽ ഇഷാനി ഒരു വേഷം ചെയ്തു. അമൽ നീരദിന്റെ ബാച്ചിലർ പാർട്ടി 2 എന്ന സിനിമയിൽ ഹൻസികയും ഒരു വേഷം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X