അന്ന് ദിയയുടെ വിവാഹത്തിന് ഒരുങ്ങിയപ്പോള്‍! ഇത്രയും നാളും ഒളിപ്പിച്ച നിമിഷങ്ങള്‍! കല്യാണത്തിന്റെ സൂചന തന്നെ?
കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ അടുത്ത വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്ന് വരികയാണ്. ദിയയുടെ കല്യാണം കഴിഞ്ഞത് മുതല്‍ ഉയര്‍ന്ന ചോദ്യങ്ങളായിരുന്നു ഇത്. അടുത്തത് ആരാണെന്നൊന്നും തീരുമാനിച്ചില്ല. നറുക്ക് നമുക്കാണോ എന്ന് ചോദിച്ചപ്പോള്‍ അഹാന കൃത്യമായൊന്നും പ്രതികരിച്ചിരുന്നില്ല. അടുത്തിടെയായി വ്‌ളോഗൊന്നും ചെയ്യാന്‍ ടൈം കിട്ടുന്നില്ലെന്ന് അഹാന പറഞ്ഞിരുന്നു. കുറച്ച് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും, വൈകാതെ തന്നെ അത് എല്ലാവരെയും അറിയിക്കുമെന്നുമായിരുന്നു താരപുത്രി പറഞ്ഞത്.
വിവാഹമാണോയെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോഴും കൃത്യമായ പ്രതികരണമില്ലായിരുന്നു. എല്ലാത്തിലും നിഗൂഢത പുലര്‍ത്തുന്നത് ഇക്കാര്യത്തിലും ആവര്‍ത്തിക്കുകയായിരുന്നു അഹാന. എന്നാല്‍ അച്ഛനായിട്ട് തന്നെ അത് പുറംലോകത്തെ അറിയിക്കുകയായിരുന്നു. പുതിയ അഭിമുഖത്തിലായിരുന്നു ഇതേക്കുറിച്ച് പറഞ്ഞത്. കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് അഹാന എനിക്ക് മെ ജ് ഇട്ടിരുന്നു. ദിയയുടെ കല്യാണത്തിന്റെ ടൈമില്‍ എല്ലാവരോടും പറഞ്ഞ കാര്യം തന്നെയായിരുന്നു അപ്പോഴും പറഞ്ഞത്.

എല്ലാവരും ഇത് കേട്ടല്ലോയെന്ന് മറ്റുള്ളവരോടും പറഞ്ഞിരുന്നു. കല്യാണ ചെലവുകളെല്ലാം നോക്കിയത് ദിയ ആയിരുന്നു. ഞങ്ങള്‍ എല്ലാത്തിലും ആക്ടീവായി പങ്കെടുത്തു. എത്രപേരെ ക്ഷണിക്കാം എന്നതിന് അവളൊരു കണക്ക് തന്നിരുന്നു. അത് പ്രകാരമായാണ് ആളുകളെ വിളിച്ചത്. മോളുടെ കല്യാണമായല്ലേ, എന്താണ് പറയാതിരുന്നതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. കൊവിഡ് കാലത്ത് ആളുകളെ കുറയ്ക്കുകയായിരുന്നു എല്ലാവരും. എന്നെ വിളിക്കല്ലേയെന്നാണ് എല്ലാവരും ചിന്തിച്ചിരുന്നത്. ആര്‍ഭാടമായി കല്യാണം നടത്തി ബാധ്യതകള്‍ വരുത്തുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
വര്‍ഷങ്ങള്‍ നീണ്ട ഫ്രണ്ട്ഷിപ്പിനൊടുവിലായാണ് അഹാനയും നിമിഷും വിവാഹത്തിന് തയ്യാറെടുക്കുന്നത്. എന്റെ അടുത്ത കൂട്ടുകാരനാണ്, എനിക്ക് വീഡിയോ എടുത്ത് തരുന്ന ആള്‍, അവനെ കല്യാണം കഴിക്കാനോ, അങ്ങനെയൊന്നും ഞാന്‍ പറഞ്ഞില്ലല്ലോ എന്നൊക്കെയായിരുന്നു അഹാന മുന്‍പ് പറഞ്ഞിരുന്നത്. കൃഷ്ണകുമാറാണ് അഹാനയുടെ വരന്‍ നിമിഷാണെന്ന് ഉറപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിമുഖ വീഡിയോ വൈറലായിരുന്നു. അവരൊന്നിച്ച് ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്തിട്ടുണ്ട്. ലൂക്കയിലും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിമിഷ് ലോകമറിയുന്ന ആളായി മാറുമെന്ന് നേരത്തെ തന്നെ എനിക്ക് അറിയാമായിരുന്നു. അവനെ ലോകം അംഗീകരിക്കുന്ന ദിനം വരുമെന്ന് അന്നേ ഞാന്‍ പറഞ്ഞില്ലേയെന്നായിരുന്നു നിമിഷിനോട് അഹാന ചോദിച്ചത്. വീട്ടിലെ ചടങ്ങുകളിലെല്ലാം നിമിഷും ജീവമാണ്. അഹാനയാവട്ടെ, വ്‌ളോഗിലൊന്നും നിമിഷിനെക്കുറിച്ച് പറയാറുമില്ല. ഹോദരങ്ങളും, അപ്പൂപ്പനും, അമ്മൂമ്മയുമെല്ലാം ഇവരോടൊപ്പമുള്ള ചിത്രങ്ങള്‍ പകര്‍ത്താറുണ്ട്. അടുത്തിടെ കല്യാണം കഴിഞ്ഞ ദമ്പതികളെപ്പോലെയുണ്ടല്ലോയെന്നായിരുന്നു അന്ന് ആരാധകര്‍ പറഞ്ഞത്.
മക്കളുടെ ഭര്‍ത്താക്കന്‍മാരായി വരുന്നവരെയെല്ലാം നേരത്തെ അറിയാം. നിമിഷ് അങ്ങനെ ചെയ്യാം, അര്‍ജുന്‍ ഇങ്ങനെ എന്നൊക്കെ പറയാനുള്ള ഫ്രീഡമുണ്ട്. അവര്‍ വീട്ടിലൊക്കെ വരുന്നത് കൊണ്ട് ഇനി കാര്യമായി ഒന്നും അന്വേഷിക്കാനുമില്ല. അക്കാര്യത്തില്‍ താന്‍ ഭാഗ്യവാനാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ കമന്റ്. ഞങ്ങള്‍ പ്രണയിച്ചിരുന്ന കാലത്തും ഇതുപോലെയായിരുന്നു. വിവാഹത്തിന് മുന്നേ അവള്‍ വീട്ടിലൊക്കെ വന്നിട്ടുണ്ട്. നമ്മുടെ വീട്ടില്‍ ലഭിക്കുന്ന കംഫര്‍ട്ട് മറ്റൊരിടത്തും ലഭിക്കില്ല. എന്തിനാണ് അവിടെയും. ഇവിടെയുമൊക്കെ പോയിരിക്കുന്നതെന്ന ചിന്താഗതിക്കാരാണ് ഞങ്ങളെന്നും ഇവര്‍ പറഞ്ഞിരുന്നു. മക്കളുടെ വിവാഹമോര്‍ത്ത് യാതൊരു ടെന്‍ഷനുമില്ലായിരുന്നു. പെണ്‍കുട്ടികളാണെന്ന് കരുതി, ഒരു പ്രായമെത്തുമ്പോള്‍ വിവാഹം കഴിപ്പിച്ച് വിടുക എന്നതിലൊന്നും കാര്യമില്ല എന്ന നയമാണ് ഇവരുടേത്.


Click it and Unblock the Notifications











