തൻവിയനുഭവിച്ചത് മാതാപിതാക്കളുടെ സംരക്ഷണത്തിൽ കഴിഞ്ഞ അഹാനയ്ക്ക് മനസിലാകില്ല; ചർച്ചയായി കുറിപ്പ്

അമ്മൂമ്മയെയും കസിൻ തൻവിയെയും തള്ളിപ്പറയുന്ന അഹാന കൃഷ്ണയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് അഹാന സംസാരിക്കുന്നതെങ്കിലും പറഞ്ഞതിൽ പല പ്രശ്നങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി റെഡിറ്റിൽ വന്ന കുറിപ്പാണിപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മൂമ്മയ്ക്ക് തീർച്ചയായും മാനസിക ബുദ്ധിമുട്ടുകളുണ്ട്. മെന്റൽ ഹെൽത്ത് പ്രശ്നങ്ങളുടെ ഭാ​ഗമായിരിക്കാം അവരുടെ പെരുമാറ്റം. കുടുംബം അവരെ സഹായിക്കുന്നതിന് പകരം പ്രശ്നങ്ങൾ ഓൺലെെനിൽ വന്ന് പറഞ്ഞു. ചിലപ്പോൾ സെെക്യാട്രിക് അഭിപ്രായം അവർ തേടിയിരിക്കാം, ഇല്ലായിരിക്കാം, പക്ഷെ അതേക്കുറിച്ച് അറിയില്ല. തൻവി യൂട്യൂബിലൂടെ പ്രശസ്തി നേടിയത് തങ്ങളുടെ ബന്ധു ആയത് കൊണ്ടാണെന്ന് അഹാന പറഞ്ഞത് പീക്ക് മീൻ ​ഗേൾ എനർജിയാണ്. അഹാന മനസിലാക്കേണ്ടത് നിങ്ങളുടെ കുടുംബം മൊത്തവും പ്രശസ്തരായത് നിങ്ങളുടെ അച്ഛന് നടൻ എന്ന ഐഡന്റിറ്റി ഉള്ളത് കൊണ്ടാണ്.

'പട്ടിയെ തല്ലും പോലെ ഭർത്താവ് തല്ലി, എന്നെ വിളിച്ച് പറഞ്ഞത്, ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചിക്കാനാകില്ല'
'പട്ടിയെ തല്ലും പോലെ ഭർത്താവ് തല്ലി, എന്നെ വിളിച്ച് പറഞ്ഞത്, ലക്ഷ്മിപ്രിയയുടെ സ്വഭാവം പ്രവചിക്കാനാകില്ല'

നിങ്ങൾക്കോ ദിയ കൃഷ്ണയ്ക്കോ ഇഷാനി കൃഷ്ണയ്ക്കോ ഹൻസിക കൃഷ്ണയ്ക്കോ അദ്ദേഹത്തിന്റെ മക്കളായിരുന്നില്ലെങ്കിൽ ഈ പ്രശസ്തിയും എളുപ്പത്തിൽ പണവും ലഭിക്കുമായിരുന്നെന്ന് തോന്നുന്നണ്ടോ? ഒരാൾക്കെതിരെ വിരൽ ചൂണ്ടുമ്പോൾ സ്വയം ഒരു റിയാലിറ്റി ചെക്ക് നടത്തണം. ആവറേജ് സ്കില്ലിന് മുകളിൽ ഒന്നുമുള്ളത് കൊണ്ടല്ല നിങ്ങളാരും അറിയപ്പെടുന്നത്. അഹാന കൃഷ്ണയുടെ ഏസ്തെറ്റിക് വീഡിയോകൾ ഒഴിച്ച്. സത്യം ഇന്നല്ലെങ്കിൽ നാളെ പുറത്ത് വരുമെന്ന് വീഡിയോയുടെ തുടക്കത്തിൽ അഹാന പറഞ്ഞത് ചിരിപ്പിച്ചു. ദിയയുടെ ബിസിനസ് പ്രശ്നത്തിലും അഹാനയ്ക്കെതിരെയുള്ള ലഹരി ഉപയോ​ഗ ആരോപണത്തിലും സത്യം പുറത്ത് വന്നു.

Ahaana Krishna

ബാക്കി നിങ്ങളെക്കുറിച്ച് വന്ന ആരോപണങ്ങൾ സത്യമായിരുന്നെന്ന് നിങ്ങളുടെ കണ്ടന്റുകളിലൂടെ തന്നെ തെളിയിക്കപ്പെട്ടതാണ്. ഈ കുടുംബം ബുള്ളി ചെയ്യുന്നവരാണെന്നതുൾപ്പെടെ. നിങ്ങൾ ഒരു ബുള്ളിയാണെന്ന് മറ്റൊരാൾ പ്രേക്ഷകർക്ക് പറഞ്ഞ് കൊടുക്കണമെന്ന് തോന്നുന്നില്ല. ഈ വീഡിയോ നിങ്ങൾ തന്നെ കണ്ടുനോക്കൂ. പീക്ക് മീൻ ​ഗേൾ എനർജി!!! അഹാന തൻവിയുടെ അമ്മയ്ക്ക് വേണ്ടി സംസാരിക്കുന്നത് തമാശയാണ്. ഡീൻ അങ്കിൾ വളരെ നല്ല ഭർത്താവാണെന്ന് പറയുന്നു. തൻവിക്ക് തന്റെ ​ഗ്രാന്റ് പാരന്റ്സിനൊപ്പമാണ് വളരേണ്ടി വന്നത്. എനിക്കിതിൽ കൂടുതൽ കൂട്ടിച്ചേർക്കാൻ ഇല്ല. ഈ കുടുംബം എത്ര ഇൻസെൻസിറ്റീവാണെന്ന് നമ്മൾക്കറിയാം. തൻവിക്കുണ്ടായിരിക്കാവുന്ന മെന്റൽ ട്രോമ അവ​ഗണിച്ചു. അത് വളരെ മോശം പ്രവ‍ൃത്തിയാണ്.

അഹാനയ്ക്കൊപ്പമോ തൻവിക്കൊപ്പമോ നിൽക്കുന്നില്ല. തൻവിക്ക് എന്താണ് പറയാനുള്ളതെന്ന് അറിയാൻ കാത്തിരിക്കുന്നു. വളരെ നല്ല വ്യക്തികൾ പ്രായമാകുമ്പോൾ മോശം സ്വഭാവമുള്ളവരാകുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അവർ നമ്മു‌ടെ ജീവിതത്തിന്റെ പ്രധാന ഘടകമാണ്. അവരെ പൂർണമായും ഉപേക്ഷിക്കുകയോ അവരുമായുള്ള കോൺടാക്ട് ഒഴിവാക്കുകയോ ഇല്ല. അമ്മൂമ്മ പറഞ്ഞ കാര്യങ്ങൾ അഹാനയെ വേദനിപ്പിച്ചിരിക്കാം. അപ്പൂപ്പൻ ആരോ​ഗ്യവാനായിരുന്നപ്പോൾ അമ്മൂമ്മ ഇത്രയും മോശമായിരുന്നില്ലെന്ന് അമ്മൂമ്മ തന്നെ പറയുന്നുണ്ട്. മെന്റൽ ഹെൽത്ത് പ്രശ്നങ്ങൾ പല തരത്തിൽ ആളുകളിൽ പ്രകടമാകും. അത് മനസിലാക്കാൻ കുറച്ച് സെൻസിറ്റീവാകുകയും നന്നായി അറിവും വേണം എന്നാണ് കുറിപ്പ്.

പലരും ഈ അഭിപ്രായത്തോട് യോജിച്ചു. തൻവിയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. അച്ഛനൊപ്പമായിരുന്നു തൻവി. എന്നാൽ അച്ഛന്റെ മരണ ശേഷം തിരിച്ച് വരേണ്ടി വന്നു. അമ്മ മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നതിനാൽ അമ്മൂമ്മയും അപ്പൂപ്പനുമാണ് തൻവിയെ വളർത്തിയത്. ചെറിയ പ്രായത്തിലേ തൻവി അനുഭവിച്ച മാനസിക പ്രയാസങ്ങൾ അഹാനയ്ക്ക് മനസിലാകില്ല. കാരണം അഹാന അച്ഛന്റെയും അമ്മയുടെയും സംരക്ഷണയിലാണ് കഴിഞ്ഞതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X