അമ്മുവിനൊപ്പം കിടക്കാന്‍ ഞങ്ങള്‍ക്കിഷ്ടമില്ല! വഴക്കുണ്ടാവുന്നതിന് കാരണങ്ങള്‍ പറഞ്ഞ് ഇഷാനി
സിന്ധു കൃഷ്ണയും മക്കളും യൂട്യൂബ് ചാനലുമായി സജീവമാണ്. സ്വന്തം ചാനല്‍ അത്ര ആക്ടീവല്ലെങ്കിലും ഇവരോടൊപ്പമായി കൃഷ്ണകുമാറും എത്താറുണ്ട്. മക്കളും മരുമകനും, കൊച്ചുമകനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കാറുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ മക്കളും ഞങ്ങളും ഒരു റൂമിലായിരുന്നു കിടന്നിരുന്നത്. അന്ന് സാമ്പത്തികം പരിഗണിച്ചായിരുന്നു അങ്ങനെയൊരു തീരുമാനം. അതാവുമ്പോള്‍ എസിയും, ഫാനുമൊക്കെ അധികം വേണ്ടല്ലോ എന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്.
ഇഷാനിയും ഓസിയും പൊതുവെ ഒറ്റയ്ക്ക് കിടക്കുന്നവരല്ല. അതുകൊണ്ടാണ് എവിടെ പോവുമ്പോഴും അമ്മയെ കൂട്ടിന് വിളിക്കുന്നതെന്ന് ഇഷാനി പറഞ്ഞിരുന്നു. വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തിലായിരുന്നു കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇത്രയും വലുതായില്ലേ, ഇനി ഒറ്റയ്ക്ക് പോയിക്കൂടേയെന്ന് അഹാനയൊക്കെ ചോദിക്കാറുണ്ട്. എന്നാല്‍ ഞാനിപ്പോഴും പല കാര്യങ്ങളിലും ഡിപ്പെന്‍ഡാണെന്നാണ് ഇഷാനി പറഞ്ഞത്.

അമ്മയ്ക്ക് നമ്മളെല്ലാവരും ഒന്നിച്ച് കിടക്കണമെന്നാണ്. ഓസി പോയപ്പോള്‍ ബെഡില്‍ ഞാനും ഹന്‍സുവും മാത്രമേയുള്ളൂ. അമ്മുവും അമ്മയും താഴെ മെത്ത ഇട്ടാണ് കിടക്കുന്നത്. അമ്മുവിനെ വേണമെങ്കില്‍ ബെഡില്‍ കിടത്താം. പക്ഷേ, ഞങ്ങള്‍ക്കാര്‍ക്കും അമ്മുവിന്റെ കൂടെ ബെഡില്‍ കിടക്കാന്‍ ഇഷ്ടമല്ല. രണ്ട് സൈഡിലായി പില്ലോയും, വലിയൊരു ഡോളുമൊക്കെ വെച്ച് സിംഹാസനത്തില്‍ കിടക്കുന്നത് പോലെയാണ് അമ്മു കിടക്കുക. അപ്പോള്‍ അപ്പുറത്ത് കിടക്കുന്ന ആള്‍ക്ക് സ്ഥലം കിട്ടില്ല. അയ്യോ, അമ്മു താഴെ കിടക്കണേ എന്ന് പറയും. ഹോട്ടലില്‍ പോയാലും അമ്മുവിന്റെ കൂടെ കിടക്കുന്നില്ല എന്ന് ഞങ്ങള്‍ പറയും. അവിടെ ഡോളുണ്ടാവില്ല. പക്ഷേ, മൂന്നാല് പില്ലോ വെക്കും. സൈഡില്‍ കിടക്കുന്ന ആള്‍ക്ക് തീരെ സ്ഥലമുണ്ടാവില്ല.
ഹോട്ടലില്‍ പോവുമ്പോള്‍ അമ്മ അമ്മുവുമായി അഡജ്‌സറ്റ് ചെയ്യും. അമ്മ പൊതുവെ എല്ലാം അഡ്ജസ്റ്റ് ചെയ്യുന്ന ആളാണ്. ഞാനും ഹന്‍സുവുമാണ് പുറത്ത് പോവുമ്പോള്‍ ഒരു ടീം. ഹന്‍സിക അത്ര ഓര്‍ഗൈനസ്ഡല്ല, അമ്മുവിന് അത് സഹിക്കില്ല. ഞാന്‍ അത്യാവശ്യം ഓര്‍ഗൈന്‌സ്ഡാണ്. ഒരാള്‍ ഓര്‍ഗനൈസല്ലെങ്കില്‍ കുഴപ്പമില്ല. അഡ്ജസ്റ്റ് ചെയ്യും. എന്നെപ്പോലെ പെര്‍ഫെക്ഷനിസ്റ്റ് ഇഷാനിയേ ഉള്ളൂവെന്ന് അമ്മു പറയാറുണ്ട്. എപ്പോഴും പെര്‍ഫെക്റ്റാവണം എന്നൊന്നില്ല. അങ്ങനെയാവാന്‍ ശ്രമിക്കാറുണ്ട്. എന്തെങ്കിലും മാറിയിരിക്കുന്നത് കണ്ടാല്‍ അമ്മുവിന് തീരെ പറ്റില്ല. എന്റെ കബോര്‍ഡൊക്കെ ഞാന്‍ അടുക്കി കൃത്യമായി വെക്കാറുണ്ട്. ഹന്‍സു ഇക്കാര്യത്തില്‍ അത്ര പെര്‍ഫെക്റ്റല്ല, എന്നാലും ഞാനത് അഡ്ജസ്റ്റ് ചെയ്യും. അമ്മു ആണേല്‍ അത് സെറ്റാക്ക് എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. അവളാണെങ്കില്‍ ചെയ്യാം എന്നും പറയും. പിന്നെ അത് നീണ്ടുപോവും.


Click it and Unblock the Notifications











