കാണാന്‍ ഒരു ചേര്‍ച്ചയുമില്ല! ഇവനെയേ കിട്ടിയുള്ളോ പ്രേമിക്കാന്‍! നിമിഷിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി അഹാന
അടുത്തിടെയായിരുന്നു അഹാന കൃഷ്ണയുടെ വിവാഹ വാര്‍ത്ത കൃഷ്ണകുമാര്‍ സ്ഥിരീകരിച്ചത്. ബെസ്റ്റ് ഫ്രണ്ടായ നിമിഷ് രവിയാണ് അഹാനയെ ജീവിതപങ്കാളിയാക്കുന്നത്. വര്‍ഷങ്ങളായി അറിയാവുന്നവരാണ് ഇരുവരും. ഷോര്‍ട്ട് ഫിലിം ചെയ്യുന്ന സമയത്ത് നിമിഷിനെ അഹാന തനിക്ക് പരിചയപ്പെടുത്തിയതാണെന്നും, അന്ന് മുതലുള്ള ബന്ധമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിമിഷിനെ മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനുമായും അടുപ്പമുണ്ട്. 33 വര്‍ഷത്തോളമായുള്ള ബന്ധമാണ്.
സിനിമയിലൊക്കെ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അദ്ദേഹം. വളരെ ഡൗണ്‍ റ്റു എര്‍ത്തായ പെരുമാറ്റമാണ്. അച്ഛന്റെയും അമ്മയുടെയും നല്ല ഗുണങ്ങളാണ് മകനും ലഭിച്ചത്. അച്ഛന് ലഭിക്കാതെ പോയ അംഗീകാരങ്ങളും, അവസരങ്ങളുമാണ് നിമിഷിനെ തേടിയെത്തുന്നത്. നിമിഷും നല്ല കൂള്‍ പേഴ്‌സണാണെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം കല്യാണം കഴിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് അഹാന മെസേജ് അയച്ചുവെന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു ഭാവി മരുമകനെക്കുറിച്ചും വാചാലനായത്.

വ്‌ളോഗിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെക്കുമ്പോഴും പേഴ്‌സണലായി വെച്ച കാര്യമായിരുന്നു ഇത്. അതാണ് കൃഷ്ണകുമാര്‍ പരസ്യമാക്കിയത്. അഹാനയുടെ പ്ലാനെല്ലാം അച്ഛന്‍ നശിപ്പിച്ചു എന്നായിരുന്നു അഭിമുഖത്തിന് താഴെ വന്ന കമന്റുകള്‍. പൊതുവെ എല്ലാത്തിലുമൊരു നാടകീയത സൂക്ഷിക്കാറുള്ളതാണ് അഹാന. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന പതിവുമാണ്.
നിമിഷിനെക്കുറിച്ചുള്ള ചോദ്യം വരുമ്പോള്‍ മുഖത്തെ ഭാവം മാറിയാലും ഒന്നും വിട്ട് പറയാറില്ല അഹാന. ഇവരുടെ യാത്രകളും, പോസ്റ്റുകളുമൊക്കെ വന്ന് തുടങ്ങിയ കാലം മുതല്‍ പ്രണയത്തിലാണോ, വിവാഹം എന്നാണ് എന്ന ചോദ്യങ്ങളും ഉയര്‍ന്നതാണ്. നിമിഷോ, അവനെന്റെ അടുത്ത കൂട്ടുകാരനാണ്, എനിക്ക് വീഡിയോ ഒക്കെ എടുത്ത് തരുന്ന ആള്‍ എന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ നിമിഷിനെക്കുറിച്ച് അഹാന പറഞ്ഞത്.
വിവാഹ വാര്‍ത്ത പുറത്തുവന്നത് മുതല്‍ നിമിഷിനെ രൂക്ഷമായി വിമര്‍ശിച്ചും, മോശം പറഞ്ഞുമുള്ള പ്രതികരണങ്ങളും ഉയര്‍ന്നിരുന്നു. ഇവനെയാണോ കെട്ടാന്‍ പോവുന്നത്, നിങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ല, അഹാന എന്ത് സുന്ദരിയാണ്, ഇവനോ, നിറത്തിന്റെ പേരില്‍ നിമിഷിനെ പരിഹസിച്ചിരുന്നു ചിലര്‍. ഇതെന്തിനാണ് അദ്ദേഹത്തെ ബോഡി ഷെയ്മിംഗ് ചെയ്യുന്നത്. ഇതാണോ മലയാളിയുടെ സമ്പൂര്‍ണ സാക്ഷരത, പ്രബുദ്ധ മലയാളി എന്നൊക്കെ കൊട്ടിഘോഷിക്കപ്പെടാറുണ്ടല്ലോ പൊതുവെ. ഇതെന്തായാലും മോശമാണ്. തൊലി വെളുപ്പിന്റെ അടിസ്ഥാനത്തിലല്ല ഒരാളെ വിലയിരുത്തേണ്ടത്. അവരുടെ ജീവിതം, അവര്‍ ആഗ്രഹിച്ചത് പോലെ ജീവിക്കട്ടെ. അതിലെന്തിനാണ് ഇത്ര അസ്വസ്ഥരാവുന്നതെന്ന് ചോദിച്ചവരുമുണ്ടായിരുന്നു.
ദിയയുടെ വിവാഹ സമയത്ത് മാച്ചിംഗ് ഡ്രസിലായിരുന്നു അഹാനയും നിമിഷും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞോയെന്നായിരുന്നു ചോദ്യങ്ങള്‍. സുഹൃത്തിന്റെ ഹോദരിയുടെ വിവാഹമാണെന്നായിരുന്നു അന്ന് നിമിഷ് പറഞ്ഞത്. അഹാനയുടെ കുടുംബത്തിലെ ഒട്ടുമിക്ക പരിപാടികളിലേക്കും നിമിഷും കുടുംബവും എത്താറുണ്ട്. ഇടയിലെപ്പോഴോ നിമിഷിന് അൗകര്യമായപ്പോള്‍ അച്ഛന്‍ വന്നിട്ടുണ്ടെന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു. ഒന്നിച്ച് ഫോട്ടോയെടുക്കുമ്പോളെല്ലാം അഹാനയുടെ മുഖത്ത് ചമ്മലായിരുന്നു. വ്‌ളോഗില്‍ നിമിഷിനെ അങ്ങനെ കാണിച്ചിരുന്നില്ല. ഇവര്‍ എന്താണ് ഇങ്ങനെ, പ്രണയത്തിലാണ്, അതാണ് ഈ ഭാവം എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞുള്ള നെഗറ്റീവ് കമന്റുകള്‍ക്ക് നേരത്തെ അഹാന നല്‍കിയ മറുപടിയും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. എന്നെയും, എന്റെ വീട്ടുകാരെയും പച്ചത്തെറി വിളിച്ചാല്‍ മോശം തോന്നേണ്ടത് നിങ്ങള്‍ക്കാണ്. എന്നെക്കുറിച്ച് പറയാന്‍ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചാല്‍ ആ വാക്കുകള്‍ അവിടെ വിവരിക്കുന്നത് നിങ്ങളുടെ വ്യക്തിത്വത്തെയാണ്, എന്റെയല്ല. ഞാന്‍ ഈ പറഞ്ഞതൊന്നും കേള്‍ക്കാതെ, ആ ഇവള്‍ക്ക് മലയാളം പറയാന്‍ അറിയാം എന്നാണോ, ആ അതേടാ മലയാളം നന്നായി പറയാന്‍ അറിയാം എന്നായിരുന്നു അഹാന പറഞ്ഞത്. ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും ഇതിലുണ്ടെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications











