പുറമേക്ക് കാണുന്നത് പോലെയല്ല, ഞങ്ങൾ കട്ട ലോക്കൽ; ഇത്രയും പ്രതീക്ഷിച്ചില്ലെന്ന് കമന്റ്; അഹാനയ്ക്ക് പരിഹാസം

എല്ലാ വീട്ടിലും ഒരു അഹാന എന്ന പദ്ധതി താൽക്കാലികമായി നിർത്തി വെച്ചിരിക്കുന്നു സോഷ്യൽ മീഡിയിയിൽ വ്യപാകമായി കാണുന്ന കമന്റാണ് ഇത്. അമ്മൂമ്മയെ അസഭ്യം പറഞ്ഞ അഹാന കൃഷ്ണ അക്ഷരാർത്ഥത്തിൽ ആരാധകരെ അമ്പരപ്പിച്ചു. എടീ വസന്തേ എന്ന് തുടങ്ങി വളരെ മോശം വാക്കുകൾ അമ്മൂമ്മയ്ക്കെതിരെ അഹാന പറയുന്നുണ്ട്. ഇതായിരുന്നില്ല പലർക്കും അഹാനയെക്കുറിച്ചുള്ള ഇമേജ്. കസിൻ തൻവിയുടെ വ്യക്തിപരമായ കാര്യങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചതും അഹാനയോടുള്ള മതിപ്പ് ഇല്ലാതാക്കി.

നാല് മക്കളുടെ പിതാവും വിവാഹിതനും, കുറ്റംബോധം അലട്ടി; ഹെലൻ സലീം ഖാനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണം!
നാല് മക്കളുടെ പിതാവും വിവാഹിതനും, കുറ്റംബോധം അലട്ടി; ഹെലൻ സലീം ഖാനെ വിവാഹം ചെയ്തതിന് പിന്നിലെ കാരണം!

അഹാനയോ കുടുംബമോ പുറമേക്ക് കാണുന്നത് പോലെയല്ലെന്ന് നാളുകളായി വാദിക്കുന്ന ഒരു കൂട്ടം ആളുകൾ സോഷ്യൽ മീഡിയയിലുണ്ട്. ഇവർ ശരിയായിരുന്നോ എന്ന ചോദ്യം ഇന്ന് പലരുടെയും ഉള്ളിൽ തോന്നുന്നു. ഇതിനിടെ അഹാന മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പുറത്ത് നിന്ന് നോക്കുമ്പോഴാണല്ലോ നമ്മൾ ഹാഷ് പൂഷും സെറ്റപ്പും. നമുക്കറിയാമല്ലോ നമ്മൾ വെറും ലോക്കൽ ആണെന്ന്. ഉള്ളിന്റെ ഉള്ളിൽ കട്ട ലോക്കൽ എന്നാണ് അഹാന പറഞ്ഞത്.

Ahaana Krishna
Photo Credit: Ahaana Krishna / Instagram

അഹാന പറഞ്ഞത് എത്രമാത്രം സത്യമാണെന്ന് ഇപ്പോൾ മനസിലായി എന്നാണ് ആളുകൾ പറയുന്നത്. ഇതെല്ലാം കാണുന്ന അഹാന ഇപ്പോൾ ചിന്തിക്കുന്നത് എനിക്കെന്തിന്റെ കേടായിരുന്നു എന്നായിരിക്കുമെന്നും കമന്റുകളുണ്ട്. അമ്മൂമ്മയെയും കസിൻ തൻവിയെയും പൊതുമധ്യത്തിൽ അപഹാസ്യരാക്കുന്ന പരാമർശമാണ് കഴിഞ്ഞ ദിവസം അഹാന നടത്തിയത്. അമ്മൂമ്മ എന്നും പ്രശ്നക്കാരിയാണെന്നും ആ സ്ത്രീ വളരെ മോശമായി സംസാരിക്കാറുണ്ടെന്നും അഹാന പറഞ്ഞു. തൻവി ഓരോ ഘട്ടത്തിലും തനിക്കാെപ്പമുള്ളവരെ കുറ്റം പറയുന്നയാളാണെന്നും അഹാന പറഞ്ഞു. തൻവി പറയുന്നത് പോലെ തൻവിയുടെ അമ്മ വില്ലത്തിയല്ലെന്നും അഹാന പറഞ്ഞു. ഇതോടെ അഹാനയ്ക്ക് നേരെ വ്യാപക വിമർശനം വന്നു.

തൻവി പങ്കുവെച്ച വ്ലോ​ഗ് ആണ് പ്രശ്നങ്ങളുടെ തുടക്കമെങ്കിലും തൻവിയുടെ വ്ലോ​ഗിൽ സിന്ധു കൃഷ്ണയെയോ കുടുംബത്തെയോ നേരിട്ട് കുറ്റപ്പെടുത്തിയിരുന്നില്ല. എന്നാൽ തൻവിക്ക് മറുപടിയുമായെത്തിയ അഹാന വളരെ സ്വകാര്യമായ കാര്യങ്ങൾ പോലും പറഞ്ഞ് രണ്ട് പേരെയും അപമാനിക്കാൻ ശ്രമിച്ചു. തൻവിയുടെ കുട്ടിക്കാലത്ത് അച്ഛനും അമ്മയും വേർപിരിഞ്ഞതാണ്. അച്ഛനൊപ്പമായിരുന്നു തൻവി. എന്നാൽ അച്ഛന്റെ മരണ ശേഷം തിരിച്ച് വരേണ്ടി വന്നു. അമ്മ മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നതിനാൽ അമ്മൂമ്മയും അപ്പൂപ്പനുമാണ് തൻവിയെ വളർത്തിയത്. ചെറിയ പ്രായത്തിലേ തൻവി അനുഭവിച്ച മാനസിക പ്രയാസങ്ങൾ അഹാന പൂർണമായും തള്ളിക്കളഞ്ഞു. തൻവിയുടെ അമ്മ വളരെ നല്ലയാളാണെന്നും വില്ലത്തിയായി ചിത്രീകരിക്കാൻ തൻവി ശ്രമിക്കുകയാണെന്നും കമന്റുകൾ വന്നു. പിന്നാലെ തൻവി അമ്മൂമ്മയെ അഹാന അസഭ്യം പറയുന്ന മെസേജുകൾ പുറത്ത് വിട്ടു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X