ബിടിഎസ്സിനോട് ആരാധന; കൊറിയൻ ബോയ്ഫ്രണ്ട് വേണം, ഹൻസു കാരണം അമ്മയും കൊറിയൻ മരുമകനെ ആഗ്രഹിച്ചിരുന്നു!
കൃഷ്ണാ സിസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരാൾ ഇളയവളായ ഹൻസിക കൃഷ്ണയാണ്. കൂട്ടത്തിൽ പഠനത്തിന്റെ കാര്യത്തിലും ടാലന്റിന്റെ കാര്യത്തിലും മുന്നിലുമാണ്. ജെൻസി കിഡ്സിന്റെ വൈബ് അറിഞ്ഞാണ് ഇൻസ്റ്റഗ്രാമിൽ ഹൻസിക പങ്കുവെയ്ക്കുന്ന റീലുകൾ പോലും. ലൂക്ക എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച് സിനിമയിലേക്ക് ചുവടുവെച്ച ഹൻസിക നസ്ലിന്റെ നായികയായി അമൽ നീരദിന്റെ സിനിമ ബാച്ച്‌ലർ പാര്‍ട്ടി 2വിൽ അഭിനയിക്കുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.
റിപ്പോർട്ടുകൾ ശരിയാണെങ്കിൽ അഭിനയ ജീവിതത്തിൽ ഹൻസികയ്ക്ക് ലഭിക്കാൻ പോകുന്ന ആദ്യത്തെ മുഴുനീള വേഷമാകും ബാച്ച്‌ലർ പാര്‍ട്ടി 2വിലേത്. കഴിഞ്ഞ ദിവസം വീണ മുകുന്ദന് നൽകിയ അഭിമുഖത്തിൽ ഇതേ കുറിച്ച് ചോദ്യം വന്നപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടി.

ഡാൻസ്, ജിംനാസ്റ്റിക്ക്, അഭിനയം, മോഡലിങ് എല്ലാം വഴങ്ങുന്ന ഹൻസിക ലോക പ്രശസ്തമായ കൊറിയൻ ബോയ് ബാന്റ് ബിടിഎസ്സിന്റെയും കടുത്ത ആരാധികയാണ്. ഒരിടയ്ക്ക് കൊറിയയിൽ നിന്നും ബോയ്ഫ്രണ്ട് വേണമെന്ന് വരെ ഹൻസിക പറയുമായിരുന്നുവെന്ന് ഒറിജിനൽസ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അഹാന കൃഷ്ണ പറഞ്ഞു.
ബിടിഎസ്സിന്റെ ആരാധികയാണ് ഹൻസികയും ഇഷാനിയും അമ്മയും. ഇവർ കാരണമാണ് അമ്മയും അവരുടെ വീഡിയോകൾ കണ്ട് തുടങ്ങിയത്. എനിക്ക് അവരെ എല്ലാം ഒരുപോലെയാണ് തോന്നാറുള്ളത്. പക്ഷെ ഹൻസുവിനേയും ഇഷാനിയേയും പോലെ അമ്മയ്ക്കും ബിടിഎസ്സിലെ എല്ലാ മെമ്പേഴ്സിനേയും കൃത്യമായി അറിയാം. ഹൻസുവിന് മുമ്പ് കൊറിയയിൽ നിന്ന് ഒരു ലൈഫ് പാട്നറെ കണ്ടുപിടിക്കണമെന്നായിരുന്നു ആഗ്രഹം.
ഒരിടയ്ക്ക് അവൾ തീരുമാനിച്ചിരുന്നു തനിക്ക് ബിടിഎസിലെ ഒരു കൊറിയൻ ബോയ്ഫ്രണ്ട് മതിയെന്ന്. എന്തിന് എന്റെ അമ്മയ്ക്ക് പോലും ഒരു കൊറിയൻ മരുമകൻ വേണമെന്ന് ആഗ്രഹം വരെ വന്ന് തുടങ്ങി. ഹൻസുവിനോട് അമ്മ പറയുമായിരുന്നു കൊറിയയിലൊക്കെ പോകാൻ അഹാന പറഞ്ഞു. ഇതൊക്കെ പണ്ടുള്ള തന്റെ ആഗ്രഹങ്ങളായിരുന്നു എന്നായിരുന്നു ഹൻസികയുടെ മറുപടി.
ഇപ്പോൾ അങ്ങനൊന്നുമില്ല. പിന്നെ നമുക്ക് ചേർന്ന ജീവിത പങ്കാളി ആരാണെന്ന് നമുക്ക് ഇപ്പോൾ അറിയില്ലല്ലോ. തീരുമാനിക്കാനും പറ്റില്ലല്ലോ. എന്നെങ്കിലും ആരെങ്കിലും വരുമായിരിക്കും. നല്ല വ്യക്തിത്വവും ഹൃദയവും ഉള്ള നല്ലൊരാൾ പങ്കാളിയായി വരണമെന്ന് മാത്രമെ ആഗ്രഹമുള്ളു എന്നും ഹൻസിക പറഞ്ഞു. സൗന്ദര്യത്തിന് പിന്നിലെ രഹസ്യം ചോദിച്ചപ്പോൾ രഹസ്യമെന്താ എന്നൊന്നും ചോദിക്കല്ലേ.

അങ്ങനെയൊന്നുമില്ല എന്നായിരുന്നു മറുപടി. ഹൻസിക വളരെ ഇൻസെക്വയറായ ഒരാളാണ്. അവൾ അവളെ സ്വയം ഒരു സുന്ദരിയായിട്ടല്ല കാണുന്നത്. കുറവുകളാണ് അവൾ പറയാറ്. അതുകൊണ്ടാകും അവളിൽ നമുക്ക് സൗന്ദര്യം തോന്നുന്നത്. ചിലർ സ്വയം സുന്ദരിയാണെന്ന് വിചാരിച്ച് നടക്കുന്നത് കാണുമ്പോൾ നമുക്ക് അതിൽ ഒരു ഭംഗി കുറവ് തോന്നും. അങ്ങനെ ചിന്തിക്കാത്തവർ നാച്വറലായി ഇരിക്കുമ്പോൾ നമുക്കും അത് ക്യൂട്ടായി തോന്നും അഹാന പറഞ്ഞു.
ഒരുപാട് പോസിറ്റീവ് സൈഡുള്ളയാളാണ് ഹൻസിക. ചില സമയങ്ങളിൽ ഭയങ്കര പാവമാണ്. ഭയങ്കര ഫണ്ണിയാണ്. നമ്മളെ ഒരുപാട് ചിരിപ്പിക്കുന്ന കോമഡി കാണിക്കുന്ന ഒരാളാണ്. സിനിമകളിൽ ചില കോമേഡിയൻസ് നമ്മളെ പലതും കാണിച്ച് ചിരിപ്പിക്കാറില്ലേ. അതുപോലെ ഹൻസുവും ഒരുപാട് കോപ്രായവും കോമഡിയും കാണിച്ച് നമ്മളെ ഒരുപാട് ചിരിപ്പിക്കാറുണ്ട്.
ഹൻസിക മൂഡോഫാണെങ്കിൽ വീട്ടിലും ഒരു മൂഡോഫ് ഉണ്ടാകും. ഹൻസിക ഗുഡ് മൂഡിലാണെങ്കിൽ വീട്ടിൽ മൊത്തത്തിൽ ഒരു ചിരിയും കളിയുമുണ്ടാകും എന്നും അഹാന കൃഷ്ണ പറഞ്ഞു. അടുത്തിടെ റിലീസ് ചെയ്ത അഹാനയുടെ മ്യൂസിക്ക് വീഡിയോ പൂക്കളിൽ ഹൻസികയും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications


