എന്തിനീ കരച്ചിൽ, എല്ലാം അഭിനയം! ഒടുവിൽ മറുപടി നൽകി അഹാന; തൻവിയുമായി പ്രശ്നത്തിൽ? സംഭവങ്ങളിങ്ങനെ
സിന്ധു കൃഷ്ണയുടെ കുടുംബം വീണ്ടും വിവാദത്തിലായിരിക്കുകയാണ്. സിന്ധുവിന്റെ സഹോദരിയുടെ മകൾ തൻവി സുധീർ ഘോഷ് മുത്തശ്ശിയെ നോക്കാൻ കാനഡയിൽ നിന്ന് എത്തിയതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച തുടങ്ങിയത്. സിന്ധുവിന്റെ അമ്മ സിന്ധുവിനൊപ്പം സന്തോഷത്തോടെ കഴിയുകയാണെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ അതായിരുന്നില്ല യാഥാർത്ഥ്യം. താൻ ഒറ്റപ്പെട്ട് കഴിയുകയാണെന്ന് ഇവർ തൻവിയോട് തുറന്ന് പറഞ്ഞു. അമ്മൂമ്മ വിഷാദത്തിലായിരുന്നെന്നും വീട് ആകെ മോശം അവസ്ഥയിലായിരുന്നെന്നും തൻവി തന്റെ വ്ലോഗിൽ തുറന്ന് പറഞ്ഞു.
ഇതോടെ സിന്ധു കൃഷ്ണയ്ക്കും മക്കൾക്കും നേരെ ചോദ്യങ്ങൾ വന്നു. അഭിപ്രായങ്ങൾ വ്യാപകമായി വന്നതോടെ തൻവി കമന്റ് ബോക്സ് ഓഫ് ചെയ്തു. ഇതോടെ വിമർശകർ സിന്ധു കൃഷ്ണയുടെ കമന്റ് ബോക്സിലെത്തി. വ്യാപകമായി വിമർശനങ്ങളും പരിഹാസങ്ങളും സിന്ധു കൃഷ്ണയ്ക്ക് വരുന്നുണ്ട്. അഹാന കൃഷ്ണ അപ്പൂപ്പന്റെ മരണ ശേഷം വളരെ ഇമോഷണലായി സംസാരിച്ച് ഒരു വ്ലോഗ് പങ്കുവെച്ചിരുന്നു. ഇതിന് നേരെയും ഇപ്പോൾ വിമർശനം വന്നു.

കമന്റുകളിലൊന്നിന് അഹാന മറുപടി നൽകി. സത്യമറിയാതെ ആളുകൾ പെട്ടെന്ന് ജഡ്ജ് ചെയ്യുന്നത് നിരാശജനകമാണെന്നാണ് അഹാന പറയുന്നത്. ഇതിനിടെ അഹാനയും സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ തൻവിയെ അൺഫോളോ ചെയ്തെന്ന വാദം റെഡിറ്റിൽ വരുന്നുണ്ട്. പാവം അമ്മയെ അവിടെ ഒറ്റക്ക് ആക്കി ഇവർ അടിച്ചു പൊളിക്കുകയാണ് എങ്ങനെ തോന്നുന്നു നിങ്ങൾക്ക് ഇങ്ങനെ ചെയ്യാൻ കഷ്ടം പാവം അമ്മൂമ്മ, കർമ തിരിച്ചു അടിക്കും, എല്ലാരും മത്സരിച്ചു വീഡിയോ ഇടുന്ന സമയം വേണ്ടല്ലോ അമ്മയെ ഒന്ന് പോയി കാണാൻ. പാവം തൻവി കാനഡയിൽ നിന്ന് വരേണ്ടി വന്നു എന്നിങ്ങനെ പല കമന്റുകൾ വരുന്നുണ്ട്.
അതേസമയം വിവാദങ്ങൾ രൂക്ഷമായതോടെ അഹാന കൃഷ്ണ വിഷയത്തിൽ വീഡിയോയിലൂടെ പ്രതികരിച്ചിട്ടുണ്ട്. അമ്മൂമ്മയുടെ സ്വഭാവം കാരണമാണ് താനും കുടുംബവും അവരുമായുള്ള കോൺടാക്ട് ഒഴിവാക്കിയതെന്ന് അഹാന പറയുന്നു. ഞങ്ങളും അമ്മൂമ്മയും തമ്മിൽ കോൺടാക്ടില്ലാത്തതും അപ്പൂപ്പൻ മരിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല. 2025 ഒക്ടോബർ 31 നാണ് വലിയ വഴക്കുണ്ടായത്. ഇഷാനിയുടെ ബർത്ത‍്ഡേയ്ക്ക് ഒരു ദിവസം മുമ്പ്. അമ്മൂമ്മയുമായി വലിയ പ്രശ്നം ഉണ്ടായത് കൊണ്ടാണ് ബർത്ത്ഡേയ്ക്ക് അമ്മൂമ്മയും അപ്പൂപ്പനും വരാതിരുന്നത്. പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല.
കൊച്ചിലേ തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം. പോട്ടെ, അമ്മൂമ്മയല്ലേ എന്ന് ഞങ്ങൾ വിചാരിക്കും. കുട്ടിക്കാലത്ത് ഗൾഫിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളല്ലാതെ മുതിർന്നപ്പോൾ ഞങ്ങൾക്കൊന്നും ഗ്രാന്റ് പാരന്റ്സ് തന്നിട്ടില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പൻ നല്ലയാളായിരുന്നു. അമ്മൂമ്മ എപ്പോഴും പ്രശ്നക്കാരി. അടി നടക്കും. പിന്നെ വീണ്ടും ശരിയാകും. അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി. അപ്പൂപ്പന്ന് ഹോം നഴ്സില്ലാതെ പറ്റില്ലായിരുന്നു. ഹോം നഴ്സിനെ ഏർപ്പാടാക്കിയത് ഞങ്ങളാണ്. വൃത്തിഭ്രാന്താണ് അമ്മൂമ്മയ്ക്ക്. പ്രശ്നങ്ങൾ കാരണം ഹോം നഴ്സുകൾ മാറിക്കൊണ്ടിരുന്നു. അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നതെന്നും അഹാന കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications