ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ചു, അവരാണെന്ന് അറിഞ്ഞിട്ടും ഹോട്ടലുകാർ ഒന്നും ചെയ്തില്ല; അഹാന കൃഷ്ണ
വിദേശ യാത്രകൾ ഒരുപാട് നടത്തുന്ന കുടുംബമാണ് അഹാന കൃഷ്ണയുടേത്. ഇവരുടെ കുടുംബ സമേതമുള്ള യാത്രകളുടെ വ്ലോഗുകൾക്ക് ലക്ഷക്കണക്കിനാണ് കാഴ്ചക്കാർ. യൂറോപ്പിലെ യാത്രയിൽ തന്റെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ട അനുഭവം പങ്കുവെക്കുകയാണിപ്പോൾ അഹാന കൃഷ്ണ. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
യൂറോപ്പിൽ മോഷണം പൊതുവെ വളരെ കോമൺ ആണ്. അവിടത്തെ നിയമങ്ങൾ ഒട്ടും കർക്കശമല്ല. യൂറോപ്പിൽ വല്ലതും കളഞ്ഞ് പോയാൽ അത് പോയെന്ന് വിചാരിക്കണം. ആംസ്റ്റർഡാമിൽ ഒരു ഹോട്ടലിൽ താമസിച്ചപ്പോൾ ഡയമണ്ട് മോഷ്ടിക്കപ്പെട്ടു. എന്റെ ഭാഗത്തും പിഴവുണ്ട്. ഒരു ആവശ്യവുമില്ലാതെ ആ സമയത്ത് ഞാൻ വാങ്ങിച്ചിരുന്ന എല്ലാ ഡയമണ്ട് ആഭരണങ്ങളും അങ്ങോട്ട് കൊണ്ട് പോയി. ഒരു ആവശ്യവും ഉണ്ടായിരുന്നില്ല. തണുപ്പാണ്. ഗ്ലൗസ് ഇടുന്നതിനാൽ ഡയമണ്ട് ഇട്ടാലും കാണില്ല. പക്ഷെ ഞാൻ കൊണ്ട് പോയി.

പുറത്ത് പോയപ്പോൾ ഞാൻ ആർട്ടിഫിഷ്യൽ ജ്വല്ലറി ആണ് ധരിച്ചത്. ഒന്നോ രണ്ടോ മാലയും കമ്മലുമിട്ട് ബാക്കി ബോക്സിലിട്ട് റൂമിൽ വെച്ചു. എനിക്കന്ന് ലോക്കറിൽ വെക്കാനും പേടിയാണ്. രാത്രി തിരിച്ച് വന്നപ്പോൾ പൗച്ച് തപ്പിയിട്ട് കാണുന്നില്ല. റൂം ക്ലീൻ ചെയ്യാൻ കൊണ്ട് വന്ന ലിക്വിഡ് ബാത്ത് റൂമിലുണ്ട്. ഹൗസ് കീപ്പിംഗുകാർ തന്നെ മോഷ്ടിച്ചതാണ്. ഇന്ത്യയിലായിരുന്നെങ്കിൽ പുട്ട് പോലെ പിടിക്കാവുന്ന വിഷയമാണ്.
ആരാണ് മുറി ക്ലീൻ ചെയ്യാൻ വന്നതെന്ന് നോക്കി അവരെ വിളിച്ച് സാധനം ഒപ്പിക്കുക. പക്ഷെ അവിടെ ഹോട്ടലുകാർ ഒട്ടും സപ്പോർട്ടീവ് ആയിരുന്നില്ല. സിസിടിവി ഫൂട്ടേജുകൾ കാണിക്കാൻ പറ്റില്ലെന്ന് അവർ പറഞ്ഞു. ഒന്നും ചെയ്തില്ല. പൊലീസിൽ കേസ് കൊടുത്തു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഞങ്ങളുടെ അവിടത്തെ അവസാന ദിവസമായിരുന്നു അത്. അതുകൊണ്ടാണ് ഞങ്ങൾക്ക് ആ ഹോട്ടലിനെയും സംശയം. കാരണം നാളെ രാവിലെ ഞങ്ങൾ പോകുമെന്ന് അവർക്കറിയാം. ഒരു രാത്രി കൊണ്ട് എന്ത് ചെയ്യാൻ പറ്റും. ഒന്നും ചെയ്യാൻ പറ്റിയില്ലെന്നും അഹാന കൃഷ്ണ പറയുന്നു.
അതേ ട്രിപ്പിൽ സ്വിറ്റ്സർലന്റിൽ വെച്ച് അമ്മയുടെ വാലെറ്റ് മോഷ്ടിക്കപ്പെട്ടു. അതുകൊണ്ട് ലണ്ടനിൽ പോയപ്പോൾ ഞാനും അമ്മയും എല്ലാവരെയും കള്ളനും കള്ളിയുമായാണ് കണ്ടത്. ഞങ്ങൾ അത്രയും ജാഗ്രത കാണിച്ചു. പക്ഷെ ഇഷാനിയുടെ ഫോൺ പോക്കറ്റടിച്ചെന്നും അഹാന കൃഷ്ണ ഓർത്തു.
വിദേശ യാത്രകൾക്ക് പോകുമ്പോൾ ആഭരണങ്ങൾ കൊണ്ട് പോകരുതെന്നും നഷ്ടപ്പെട്ടാൽ പിന്നെ ലഭിക്കില്ലെന്നും അഹാന കൃഷ്ണ ഉപദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുടുംബ സമേതം സന്ദർശിച്ച അനുഭവവും അഹാന പങ്കുവെക്കുന്നുണ്ട്. വളരെ റെസ്പെക്ട്ഫുൾ മീറ്റിംഗ് ആയിരുന്നു. അദ്ദേഹത്തിന് ഞങ്ങളെ അറിയാമായിരുന്നു. ഞങ്ങൾ സോഷ്യൽ മീഡിയയിൽ പോപ്പുലറാണ് എന്ന് അദ്ദേഹത്തിന് അറിയാം. മീറ്റ് ചെയ്യുന്നതിന് മുമ്പ് ഞങ്ങളെക്കുറിച്ച് ഒരു സ്റ്റഡി നടത്തിയിരുന്നു എന്ന് അഹാന കൃഷ്ണ പറയുന്നു. അഹാന കൃഷ്ണയുടെ പുതിയ മ്യൂസിക് ആൽബം പൂക്കൾ ഈയടുത്താണ് റിലീസ് ചെയ്തത്. അടുത്ത കാലത്തായി അഹാന കൃഷ്ണയുടെ കുടുംബത്തിന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വീഡിയോ ലീക്കായത് വിവാദമായി. പിന്നാലെ ദിയ കൃഷ്ണ ഭർതൃമാതാവിനെക്കുറിച്ച് പറഞ്ഞതും വിവാദമായി.


Click it and Unblock the Notifications