ഞാനൊരു 10 ലക്ഷം തരാം! അത് വെച്ച് സിനിമ ചെയ്യൂ! നിമിഷിനെക്കുറിച്ച് അപ്പൂപ്പന്‍ പറഞ്ഞതിനെക്കുറിച്ച് അഹാന

അപ്പൂപ്പനെക്കുറിച്ച് വാചാലയായുള്ള അഹാന കൃഷ്ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് അഹാന എന്ന വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും, ഇത്ര പെട്ടെന്ന് അദ്ദേഹം പോവുമെന്ന് കരുതിയില്ല എന്ന് എല്ലാവരും പറഞ്ഞിരുന്നു. കുട്ടിക്കാലം മുതലെയുള്ള ഫോട്ടോകളും, വീഡിയോകളുമൊക്കെയായി അപ്പൂപ്പനെക്കുറിച്ച് ഓര്‍മ്മകളേറെയാണ്. രണ്ട് വയസുള്ളപ്പോഴാണ് പ്ലെയ്‌നില്‍ കയറിയത്. അപ്പൂപ്പനാണ് ടിക്കറ്റൊക്കെ ബുക്ക് ചെയ്ത് തന്നതെന്ന് അമ്മ പറഞ്ഞിരുന്നു. അപ്പൂപ്പന്‍ മസ്‌ക്കറ്റിലും, ദുബായിലുമൊക്കെയായിരുന്നു. കുഞ്ഞിലേ എനിക്കുള്ള നല്ല ഉടുപ്പുകളെല്ലാം അപ്പൂപ്പന്‍ കൊണ്ട് തന്നതാണ്. ഓമി വരെ ഇട്ട ഉടുപ്പും അപ്പൂപ്പന്‍ വാങ്ങിത്തന്നതാണ്. ഓരോന്ന് കാണിക്കുമ്പോഴും അമ്മ പറയാറുണ്ട്. അപ്പൂപ്പന്‍ വാങ്ങിത്തന്നതാണ് ഇതെന്ന്.

ടിവിയൊക്കെ കാണാന്‍ അപ്പൂപ്പന് ഭയങ്കര ഇഷ്ടമാണ്. അസര്‍ബൈജാനിലെ ഒരു ലേഡി ചെയ്യുന്ന കുക്കിംഗ് വളോഗുണ്ട്. അത് വിടാതെ കാണാറുണ്ട്. എപ്പോള്‍ വെച്ച് കൊടുത്താലും അതിങ്ങനെ ഇരുന്ന് കാണാം. എനിക്കും ഇഷ്ടമാണ് ഇങ്ങനെയുള്ള വീഡിയോ കാണാന്‍. പൊതുവെ ഞാനങ്ങനെ ടിവി കാണാറില്ല. പക്ഷേ, അപ്പൂപ്പനും, അമ്മൂമ്മയുമോടൊപ്പമിരുന്ന് കാണാറുണ്ട്. അതൊക്കെ ഇനി മിസ് ചെയ്യും. എനിക്ക് കാലൊക്കെ മസാജ് ചെയ്ത് തരുമായിരുന്നു നേരത്തെ. ഇന്ന് അതേ സ്ഥലത്തിരുന്നാണ് ടിവി കാണാറുള്ളത്. കുഞ്ഞായിരുന്ന സമയത്ത് എനിക്ക് പേടിയായിരുന്നു അപ്പൂപ്പനെ. വീട്ടിലെ മൂത്ത കുട്ടിയായതിനാല്‍ എല്ലാവരും വലിയതായാണ് എന്നെ ട്രീറ്റ് ചെയ്തിരുന്നത്.

Ahaana Krishna about Nimish
Photo Credit: Ahaana Krishna / Instagram

ചെറിയ കാര്യങ്ങള്‍ക്കെല്ലാം വഴക്ക് പറയാറുണ്ട്. ഇടയ്‌ക്കൊരു സ്‌കര്‍ട്ട് ഇട്ടപ്പോള്‍ ഇറക്കം കുറവായിരുന്നു. ഇതെന്തിനാ, കുഞ്ഞുടുപ്പിട്ടതെന്ന് ചോദിച്ചിരുന്നു. അതുപോലെ എവിടെയെങ്കിലും പോയാല്‍ നാളത്തെ പ്ലാനെന്താണ് എന്നൊക്കെ ചോദിക്കുമായിരുന്നു. അത് നാളെയല്ലേ, അകത്ത് കയറ് എന്നൊക്കെ പറഞ്ഞത് ഇപ്പോഴും മനസിലുണ്ട്. പിന്നെപ്പിന്നെ ഞങ്ങള്‍ പറയുന്നതെല്ലാം അപ്പൂപ്പന്‍ കേള്‍ക്കുമായിരുന്നു. എല്ലായിടത്തും കൂടെ വരും, ഫുഡ് കഴിക്കാനും കൂടും. ഞാന്‍ ഡ്രസൊക്കെ മേടിച്ച് കൊടുക്കുമായിരുന്നു.

മക്കളേ എന്ന വിളി ശരിക്കും ഞാന്‍ മിസ് ചെയ്യുന്നുണ്ട്. അപ്പൂപ്പന്റൈയൊരു പ്രോപ്പര്‍ട്ടി വില്‍ക്കാനുണ്ടായിരുന്നു ചെന്നൈയില്‍. അന്ന് കുറച്ച് പൈസ കിട്ടിയപ്പോള്‍ പത്ത് ലക്ഷം മോന് തരാം, മോന്‍ നിമിഷിനോട് ചോദിക്ക്, നമുക്ക് അത് വെച്ച് സിനിമ എടുക്കാമോ എന്ന്. സിനിമയൊക്കെ കുറവാണോ എന്നൊക്കെ ചോദിക്കാറുണ്ടായിരുന്നു. അപ്പൂപ്പന് കിട്ടുന്നതിന്റെ മൂന്നിലൊന്ന് ഷെയര്‍ ചെയ്യാമെന്ന് പറഞ്ഞല്ലോ. അതില്‍ കൂടുതലെന്ത് വേണം എനിക്ക്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X