അമ്മൂമ്മ വലിയ പ്രശ്നക്കാരി, അമ്മയ്ക്ക് സ്നേഹം കിട്ടിയിട്ടേയില്ല; കുടുംബ പ്രശ്നങ്ങൾ വെളിപ്പെടുത്തി അഹാന

അമ്മൂമ്മയുമായുള്ള പ്രശ്നങ്ങൾ തുറന്ന് പറഞ്ഞ് നടിയും ഇൻഫ്ലുവൻസറുമായ അഹാന കൃഷ്ണ. കസിൻ തൻവി തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ ആണ് പങ്കുവെച്ചതെന്ന് അഹാന പറയുന്നു. ഇന്നലെ എന്റെ കസിൻ ഒരു വീഡിയോ ഇട്ടു, മനപ്പൂർവമാണോ അല്ലയോ എന്നറിയില്ല. അത് ഞങ്ങളെക്കുറിച്ച് ഒരു നെ​ഗറ്റീവ് ഇംപാക്ട് ഉണ്ടാക്കി. നിങ്ങളിലെ സത്യത്തിൽ വിശ്വസിച്ച് നിശബ്ദമായിരിക്കാൻ അച്ഛൻ എപ്പോഴും ഞങ്ങളോട് പറയാറുണ്ട്. ഇതാദ്യമായല്ല ഞങ്ങളുടെ കുടുംബത്തെക്കുറിച്ച് പലരും കള്ളം പറയുന്നത്. ഇവിടെ പ്രധാനമായും ടാർ​ഗെറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബത്തിൽ നടക്കുന്ന ഡ്രാമ സോഷ്യൽ മീഡിയയിൽ വന്ന് ചർച്ച ചെയ്യുന്നത് ചീപ്പാണ്. പുതിയ വ്ലോ​ഗിനുള്ള കണ്ടന്റ് ആയല്ലോ എന്ന് നിങ്ങൾ ചിലപ്പോൾ ചിന്തിക്കും. ഞങ്ങൾ അങ്ങനെയുള്ള ആൾക്കാരല്ല.

സിന്ധു ​ഗുണ്ടകളെ വിട്ടോ?, ആരെയാണ് ഭയക്കുന്നത്?; അവർക്ക് ഏറ്റവും പ്രിയം എന്നെ, എന്തുണ്ടെങ്കിലും എനിക്കാണ്; തൻവി
സിന്ധു ​ഗുണ്ടകളെ വിട്ടോ?, ആരെയാണ് ഭയക്കുന്നത്?; അവർക്ക് ഏറ്റവും പ്രിയം എന്നെ, എന്തുണ്ടെങ്കിലും എനിക്കാണ്; തൻവി

തൻവിയെ കുഞ്ഞായപ്പോൾ മുതൽ കാണുന്നതാണ്. കൊച്ചുകുട്ടി പിച്ചും പേയും വന്ന് പറയുന്നെന്ന രീതിയിലാണ് അമ്മ കണ്ടത്. നാട്ടുകാരെന്തായാലും രണ്ട് മാസം കൂടുമ്പോൾ അമ്മയെ വില്ലത്തിയായി ചിത്രീകരിച്ച് തെറി വിളിക്കുന്നത് പതിവാണ്. എന്നാൽ അമ്മയെ ഇങ്ങനെ പറയുന്നത് കണ്ടിരിക്കാൻ എനിക്ക് പറ്റില്ല. ഒരു കുടുംബവും പെർഫെക്ട് അല്ല. എല്ലാ കുടുംബത്തിലും എന്തെങ്കിലും പ്രശ്നമുണ്ടാകും.

Ahaana Krishna

ഞങ്ങളും അമ്മൂമ്മയും തമ്മിൽ കോൺടാക്ടില്ലാത്തതും അപ്പൂപ്പൻ മരിക്കുന്നതും തമ്മിൽ ഒരു ബന്ധവും ഇല്ല. 2025 ഒക്ടോബർ 31 നാണ്. ഇഷാനിയുടെ ബർത്ത‍്ഡേയ്ക്ക് ഒരു ദിവസം മുമ്പ്. അമ്മൂമ്മയുമായി വലിയ പ്രശ്നം ഉണ്ടായത് കൊണ്ടാണ് ബർത്ത്ഡേയ്ക്ക് അമ്മൂമ്മയും അപ്പൂപ്പനും വരാതിരുന്നത്. പിന്നെ ഞങ്ങളെല്ലാവരും അമ്മൂമ്മയെ കാണുന്നത് അപ്പൂപ്പൻ മരിക്കുന്ന ദിവസമാണ്. അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല.

കൊച്ചിലേ തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം. പോട്ടെ, അമ്മൂമ്മയല്ലേ എന്ന് ഞങ്ങൾ വിചാരിക്കും. കുട്ടിക്കാലത്ത് ​ഗൾഫിൽ നിന്ന് കൊണ്ട് വന്ന സാധനങ്ങളല്ലാതെ മുതിർന്നപ്പോൾ ഞങ്ങൾക്കൊന്നും ​ഗ്രാന്റ് പാരന്റ്സ് തന്നിട്ടില്ല. ഞങ്ങൾ പ്രതീക്ഷിക്കുന്നുമില്ല. അപ്പൂപ്പൻ നല്ലയാളായിരുന്നു. അമ്മൂമ്മ എപ്പോഴും പ്രശ്നക്കാരി. അടി നടക്കും. പിന്നെ വീണ്ടും ശരിയാകും. അപ്പൂപ്പന് വയ്യാതായപ്പോൾ അമ്മൂമ്മയുടെ സ്വഭാവം വല്ലാതെ മോശമായി.

അപ്പൂപ്പന്ന് ഹോം നഴ്സില്ലാതെ പറ്റില്ലായിരുന്നു. ഹോം നഴ്സിനെ ഏർപ്പാടാക്കിയത് ഞങ്ങളാണ്. വൃത്തിഭ്രാന്താണ് അമ്മൂമ്മയ്ക്ക്. പ്രശ്നങ്ങൾ കാരണം ഹോം നഴ്സുകൾ മാറിക്കൊണ്ടിരുന്നു. അപ്പൂപ്പന്റെ ഹെൽത്തിന്റെ കാര്യം പറഞ്ഞാണ് ഞങ്ങളും അമ്മൂമ്മയും തമ്മിൽ തെറ്റുന്നത്. അമ്മൂമ്മയുടെ എന്നല്ല, ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് പറഞ്ഞു. അന്ന് ഞങ്ങളെല്ലാം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അമ്മയുടെ സഹോ​ദരിയും ബന്ധം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും അഹാന പറയുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X