കോടികൾ വാങ്ങുന്ന നിമിഷിന് കൊടുത്തില്ല പ്രതിഫലം പിന്നല്ലേ പുതുമുഖ താരത്തിന്, എഐ അല്ല... ലെനയുടെ അമ്മ!
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അഹാന കൃഷ്ണയുടെ രണ്ടാമത്തെ സംവിധാന സംരംഭമായ പൂക്കൾ റിലീസ് ചെയ്തത്. സംവിധാനവും നിർമ്മാണവും മാത്രമല്ല പ്രധാന റോളുകളിൽ ഒന്ന് ചെയ്തതും അഹാനയായിരുന്നു. ഒപ്പം സഹോദരി ഹൻസികയും സുപ്രാധാന വേഷത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സെറ്റിലുണ്ടായ ബിഹൈന്റ് ദി സീൻ അനുഭവങ്ങൾ പങ്കുവെക്കുന്നു അഹാന കൃഷ്ണയും ഹൻസികയും.
താൻ വിചാരിച്ചതുപോലെയല്ല ചമ്മലൊന്നുമില്ലാതെ ഹൻസിക അഭിനയിക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് അഹാന പറയുന്നു. പൂക്കൾ ഷൂട്ട് ചെയ്യാൻ ഹൻസികയ്ക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ഒരു സീനിൽ അവൾ കരയുന്നുണ്ട്. അതുവരെ എടുത്തതെല്ലാം കാഷ്യൽ സീനുകളായിരുന്നു.

അതുകൊണ്ട് തന്നെ അവളോട് ഞാൻ പറഞ്ഞു. ഇനി ഷൂട്ട് ചെയ്യാൻ പോകുന്നത് നിന്റെ കരച്ചിൽ സീനാണ്. അതിന് വേണ്ടി നീ പോയി വിഷമമൊക്കെ ക്രിയേറ്റ് ചെയ്തോളൂവെന്ന്. കുറച്ച് സമയം കഴിഞ്ഞ് അന്വേഷിച്ച് ചെന്നപ്പോൾ ഷമ്മിയെപ്പോലെ ഒരു മതിലിനോട് ചേർന്ന് തിരിഞ്ഞ് നിൽക്കുന്ന ഹൻസികയെയാണ് കണ്ടത്. ചെന്ന് വിളിച്ചപ്പോൾ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ടായിരുന്നു.
ഞങ്ങളെല്ലാവരും അമ്പരന്നു. ഇത്ര വിഷമം മതിയോ ഇതിൽ കൂടുതൽ വേണോ എന്നൊക്കെയാണ് ഹൻസിക ചോദിച്ചത്. ആ സീൻ വളരെ ഈസിയായി അവൾ ചെയ്തു. അമ്മയും ഇഷാനിയും തുടങ്ങി ഞങ്ങളുടെ ഫുൾ ഗ്രൂപ്പ് ഷൂട്ടിങ് കാണാൻ വന്നിരുന്നു. ഹൻസികയ്ക്ക് ചമ്മലുണ്ടാകുമെന്ന് കരുതി. പക്ഷെ ഒന്നും ഉണ്ടായില്ല. അവളുടെ ഒരു ഓവർ പെർഫോമൻസ് എന്ന ഭാവമായിരുന്നു ഇഷാനിയുടെ മുഖത്ത്.
കരച്ചിൽ സീൻ ഷൂട്ട് തീർന്നശേഷം ക്രൂ മുഴുവൻ ഹൻസിക അപ്രീഷേറ്റ് ചെയ്യുകയും ചെയ്തിരുന്നു. അതോടെ അവളുടെ ഓറയും ഉയർന്നു അഹാന പറഞ്ഞു. ടെൻഷനുള്ളതായി പുറത്ത കാണില്ല പക്ഷെ ഉള്ളിലുണ്ടായിരുന്നു. സെറ്റ് എനിക്ക് കംഫർട്ടബിൾ ആയതുകൊണ്ടാണ് ചമ്മൽ തോന്നാതിരുന്നത്. രണ്ടര വർഷം മുമ്പാണ് പൂക്കളുടെ ഐഡിയ അമ്മു എന്നോട് പറഞ്ഞത്.
ടീസർ കണ്ടപ്പോൾ ഞാൻ ഭയങ്കര ഹാപ്പിയായിരുന്നു. അതിന് മുമ്പ് അമ്മു എന്നെ ഒന്നും കാണിച്ചിരുന്നില്ല. മ്യൂസിക്ക് വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ എന്റേയും അമ്മുവിന്റേയും അമ്മയുടേയും എല്ലാം കണ്ണ് നിറഞ്ഞുവെന്ന് ഹൻസികയും ഓർത്തെടുത്തു. ഛായാഗ്രഹകൻ നിമിഷിനും പുതുമുഖ നായിക ഹൻസികയ്ക്കും കൊടുത്ത പ്രതിഫലം എത്രയാണെന്ന ചോദ്യത്തിന് രസകരമായ മറുപടിയാണ് അഹാന നൽകിയത്.

നിമിഷുമായി ക്രിയേറ്റീവ് ഫൈറ്റൊന്നും ഉണ്ടായിരുന്നില്ല. തുടക്കം മുതൽ നിമിഷുമായി ഞാൻ എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുമായിരുന്നു. പിന്നെ നിമിഷിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ട്. പണിയറിയാവുന്ന സിനിമാറ്റോഗ്രാഫറാണല്ലോ. നിമിഷിന് വിട്ട് കൊടുത്തിരിക്കുകയായിരുന്നു. എനിക്ക് നിമിഷിനെ വിശ്വാസമാണ്.
എല്ലാവരും ഈ മ്യൂസിക്ക് വീഡിയോയെ അവനവന്റെ കുട്ടിയായാണ് കാണുന്നത്. ഹൻസികയെ കാസ്റ്റ് ചെയ്യാൻ പറഞ്ഞതും നിമിഷാണ്. എല്ലാവരും പറഞ്ഞപ്പോൾ എനിക്കും തോന്നി അതൊരു നല്ല ആചാരമാണെന്ന്. ഹൻസികയ്ക്ക് എന്ത് പ്രതിഫലം കൊടുത്തുവെന്ന് ചോദിച്ചാൽ... കോടികൾ വാങ്ങുന്ന നിമിഷിന് ഞാൻ പ്രതിഫലം കൊടുത്തിട്ടില്ല. അപ്പോഴാണ് പുതുമുഖ താരം ഹൻസികയ്ക്ക്. നിമിഷും ഹൻസികയും ഒഴികെ ബാക്കി എല്ലാവർക്കും കൃത്യമായി പ്രതിഫലം കൊടുത്തു.
ഇവർ രണ്ടുപേരും എന്റെ ജീവിതത്തിന്റെ ഭാഗമാണ്. പിന്നെ അവൾക്ക് അറിയാം ഞാൻ അവൾക്ക് അർഹതപ്പെട്ടത് എന്തായാലും കൊടുക്കുമെന്ന്. അതുപോലെ ഞങ്ങളുടെ കഥാപാത്രത്തിന്റെ പ്രായമായ വേഷം ചെയ്ത അമ്മമാർ എഐയാണെന്ന് കരുതിയവരുണ്ട്. പക്ഷെ അല്ല.
ഹൻസികയുടെ പ്രായമായ വേഷം ചെയ്തത് നടി ലെനയുടെ അമ്മയാണ്. ടീന എന്നാണ് പേര്. എന്റെ ഗ്രാന്റ് മദറായി ആന്റി മുമ്പ് ഒരു പരസ്യത്തിൽ അഭിനയിച്ചിട്ടുണ്ട്. വളരെ ക്യൂട്ടായ ഒരാളാണ്. ഹൻസുമായി വളരെ അധികം സാമ്യത തോന്നിയതുകൊണ്ടാണ് ആന്റിയെ കാസ്റ്റ് ചെയ്തതെന്നും അഹാന പറഞ്ഞു.


Click it and Unblock the Notifications


