നിമിഷിനെ കിട്ടണമായിരുന്നു എനിക്ക്! ഇത്രയും വൈകിയതിന് കാരണം ഞാന്‍ തന്നെ! തുറന്നുപറഞ്ഞ് അഹാന
പുതിയ വ്‌ളോഗിലൂടെയായി 'പൂക്കള്‍' പിറന്നതിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് അഹാന കൃഷ്ണ. 2021 ലായിരുന്നു 'തോന്നല്‍' വന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് പൂക്കളുമായി അഹാന എത്തിയത്. നിറഞ്ഞ കൈയ്യടിയായിരുന്നു ഈ മ്യൂസിക് ആല്‍ബത്തിന് കിട്ടിയത്. അഹാനയും ഹന്‍സികയുമായിരുന്നു ഇതില്‍ അഭിനയിച്ചത്. നിമിഷായിരുന്നു സിനിമാട്ടോഗ്രാഫി. ഇത് നല്ലൊരു ഐഡിയ എന്ന് തോന്നിയപ്പോഴാണ് 'തോന്നല്‍' ചെയ്യുന്നത്. അത് കുറേ പേര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നു. അടുത്തതെന്താണ് ചെയ്യുന്നതെന്ന് എന്നെ ആര് കണ്ടാലും ചോദിക്കുമായിരുന്നു. അടുത്തത് എന്താണെന്നായിരുന്നു ചോദ്യങ്ങള്‍. മ്യൂസിക് ആല്‍ബമാണോ, അതോ, സിനിമയാണോ എന്ന് ചോദിച്ചവരുണ്ട്. എനിക്കങ്ങനെ കൃത്യമായ പ്ലാനൊന്നുമുണ്ടായിരുന്നില്ല. എനിക്ക് അത്രത്തോളം ഇഷ്ടം തോന്നിയാല്‍ മാത്രമേ അടുത്തത് എന്തെങ്കിലും ചെയ്യൂ എന്നുണ്ടായിരുന്നു.
ഉള്ളില്‍ എന്ന് എപ്പോള്‍ ആ ഫീല്‍ വരുന്നോ, അപ്പോള്‍ ചെയ്യാം എന്നായിരുന്നു. ഞാന്‍ പോലും അറിയാതെ അങ്ങനെയൊരു ഫീല്‍ വന്നു. അങ്ങനെയാണ് പൂക്കള്‍ പിറന്നത്. രണ്ടര വര്‍ഷം മുന്നെയാണ് ഈ ഐഡിയ വന്നത്. അത് ഡെവലപ് ചെയ്യാന്‍ പത്ത് വര്‍ഷമെടുത്തോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കും. അങ്ങനെയല്ല, എനിക്ക് മടിയായിരുന്നു. പതുക്കെ അത് ഡെവലപ്പായി വരട്ടെ എന്നായിരുന്നു. അങ്ങനെയാണ് അത് നീണ്ടുപോയത്. ഞാന്‍ എവിടേലും ട്രിപ്പ് പോവും, അല്ലെങ്കില്‍ വേറെ എന്തെങ്കിലും കാര്യങ്ങള്‍ക്ക് പോവും. പിന്നെ നിമിഷിനെയും കിട്ടാനില്ലായിരുന്നു. എനിക്കും തിരക്കില്ലായിരുന്നു. പതുക്കെ ചെയ്യാം എന്നായിരുന്നു.

പൊതുവെ ഫോട്ടോസും, വീഡിയോയുമൊക്കെ സൂക്ഷിച്ച് വെക്കാറുണ്ട്. എനിക്ക് 25 വര്‍ഷം കഴിഞ്ഞ് കാണാനാണ് വീഡിയോ എടുക്കുന്നതെന്ന് ഞാന്‍ വ്‌ളോഗ് ചെയ്യുമ്പോള്‍ പറയാറുള്ളതാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഈ ഹാര്‍ഡ് ഡിസ്‌ക്ക് ഒരാള്‍ അവരുടെ കുട്ടിക്കാലം കാണുന്നതിനെക്കുറിച്ച് ചിന്തിച്ചത്. അങ്ങനെയാണ് നിമിഷിനോട് പറയുന്നത്. സിസ്റ്റര്‍ഹുഡ് എന്നൊരു ഐഡിയ തന്നത് നിമിഷാണ്. നിമിഷുമായി ചാറ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും അഹാന വീഡിയോയില്‍ ചേര്‍ത്തിരുന്നു. നിങ്ങള്‍ക്ക് കുറേ കൊച്ചിലത്തെ വീഡിയോ ഉണ്ടല്ലോ, ഹന്‍സുവുമായി ചേര്‍ന്ന് വീഡിയോ എടുത്തൂടേ എന്ന് ചോദിച്ചപ്പോള്‍ അത് കൊള്ളാമല്ലോ എന്ന് തോന്നി.
അങ്ങനെ പതുക്കെ ചിന്തിച്ചാണ് ഒരു ഫൈറ്റിലൂടെ തുടങ്ങാമെന്ന് വിചാരിച്ചത്. ഞാനും നിമിഷും, റിയയുമെല്ലാം ഈ ഐഡിയയെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. ഒത്തിരി കാലം ഞങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ടായിരുന്നു. കോളേജ് ഫസ്റ്റ് ഇയറിലാണെന്ന് തോന്നുന്നു അന്ന്. അവള്‍ പഠിച്ചോണ്ടിരിക്കുന്നതിനിടയിലാണ് അവളോട് പോയി ചോദിച്ചത്. ഞാനൊരു മ്യൂസിക് വീഡിയോ ചെയ്യാന്‍ പോവുകയാണ്. ഞാന്‍ അഭിനയിക്കുന്നുണ്ട്. ഞാന്‍ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോയില്‍ എനിക്കൊപ്പം അഭിനയിക്കാന്‍ തയ്യാറാണോ എന്നായിരുന്നു അഹാന ഹന്‍സുവിനോട് ചോദിച്ചത്. വൈ മി എന്നായിരുന്നു ആദ്യത്തെ ചോദ്യം. നമ്മള്‍ രണ്ടും ഒന്നിച്ച് അഭിനയിച്ചാല്‍ നന്നായിരിക്കും. എനിക്ക് പ്രശ്‌നമൊന്നുമില്ല. ഞാന്‍ അഭിനയിക്കുമെന്നായിരുന്നു ഹന്‍സുവിന്റെ റിപ്ലേ.
നവംബറില്‍ തുടങ്ങി ജൂണിലാണ് എഴുതി തീര്‍ത്തത്. പിന്നെയാണ് പാട്ടിലേക്ക് തിരിയുന്നത്. 2025 അവസാനവും, 2026 ന്റെ തുടക്കത്തിലുമായാണ് ഇത് ഷൂട്ട് ചെയ്തത്. എന്റെ മടി കാരണമാണ് ഇത് ഇത്രയും നീണ്ടുപോയത്. പിന്നെ, നിമിഷിനെ ഫ്രീയായി കിട്ടണമെന്നുമുണ്ടായിരുന്നു. ഇത്രയും സമയമെടുത്താലും എല്ലാം നന്നായി തന്നെ വന്നു. തോന്നല്‍ ചെയ്യുന്ന സമയത്ത് മലയാളികള്‍ക്കെല്ലാം അറിയാവുന്ന സിനിമാട്ടോഗ്രാഫറായിരുന്നു നിമിഷ്. ഇപ്പോള്‍ അങ്ങനെയല്ല, ലോകം അറിയുന്ന ആളാണ്. ഞാന്‍ വലിയ കാര്യമായി കാണുന്ന പലതും അവന് സിംപിളാണ്. എല്ലാവരും ലൊക്കേഷനിലൊക്കെയുണ്ടായിരുന്നു. എന്റെ ഫ്രണ്ട് റിയ ആയിരുന്നു എല്ലാ പണിയും ചെയ്തത്.


Click it and Unblock the Notifications