നരകം പോര നിനക്ക്! അപ്പൂപ്പന്റെ മരണം കണ്ടന്റ് എന്ന് പരിഹാസം! വായടപ്പിച്ച് അഹാനയുടെ മറുപടി
സോഷ്യല്‍മീഡിയയില്‍ സജീവമാണ് കൃഷ്ണകുമാറും കുടുംബവും. വ്‌ളോഗിലും, ഇന്‍സ്റ്റഗ്രാമിലൂടെയുമായി ഇവര്‍ പങ്കിടുന്ന വിശേഷങ്ങളെല്ലാം വൈറലായി മാാറുണ്ട്. കുടുംബത്തിലെ അപ്രതീക്ഷിത വിയോഗത്തിന്റെ സങ്കടം പങ്കുവെച്ചും ഇവരെത്തിയിരുന്നു. മിസ് യൂ അപ്പൂപ്പ എന്നായിരുന്നു കൊച്ചുമക്കളെല്ലാം കുറിച്ചത്. ഡാഡി എന്ന ക്യാപ്ഷനോടെയായി ഡാഡിയുടെ വീഡിയോ ആയിരുന്നു സിന്ധു കൃഷ്ണ പങ്കുവെച്ചത്. ഓമിയെ മടിയിലിരുത്തി കളിപ്പിക്കുന്ന ഡാഡിയെയാണ് വീഡിയോയില്‍ കാണുന്നത്. ഓമിയെപ്പോലെ തന്നെയാണ് ഞാനും. എനിക്കും നടക്കാന്‍ സഹായം വേണമെന്നായിരുന്നു ഡാഡി കൊച്ചുമകനോട് പറഞ്ഞത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ വൈറലായി മാറിയത്. അഹാനയും ദിയയുമെല്ലാം വീഡിയോയുടെ താഴെയായി സങ്കടം പങ്കുവെച്ചെത്തിയിരുന്നു.
കരയുന്ന സ്‌മൈലിയായിരുന്നു അഹാന പങ്കുവെച്ചത്. വീഡിയോ ഉണ്ടാക്കാന്‍ ഒരു കണ്ടന്റ് കിട്ടി. നാണമില്ലാത്തവര്‍. അച്ഛന്‍ മരിച്ചതിന്റെ വീഡിയോ 56 ദശലക്ഷം ആളുകള്‍ കണ്ടുവെന്ന്. മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് നിങ്ങള്‍ ഇനിയും വീഡിയോ പോസ്റ്റ് ചെയ്യും എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. നിങ്ങളോട് നരകത്തില്‍ പോവാന്‍ പറയുന്നില്ല. അതിന് മിനിമം മാന്യത ആവശ്യമാണെന്നായിരുന്നു അഹാനയുടെ മറുപടി. നിമിഷനേരം കൊണ്ടായിരുന്നു അഹാനയുടെ മറുപടി ചര്‍ച്ചയായി മാറിയത്. ഇതുപോലെയൊക്കെ എങ്ങനെയാണ് പറയാന്‍ തോന്നുന്നതെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണ അറിയിച്ചെത്തിയത്. നിങ്ങള്‍ കുടുംബത്തിന് എത്രത്തോളം പ്രാധാന്യം കൊടുത്തവരാണെന്ന് അറിയാം. ഗ്രാന്റ്പാരന്‍്‌സിനെ അങ്ങനെ കൊണ്ടുനടന്നവരാണ് നിങ്ങളൊക്കെ. അവരോടൊപ്പമുള്ള നിമിഷങ്ങളെല്ലാം നിങ്ങള്‍ ആഘോഷമാക്കുന്നത് കണ്ടിട്ടുണ്ടെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.

ഈ കമന്റിട്ട ആള്‍ മനുഷ്യനല്ലെന്ന് മനസിലായി. മനുഷ്യനാവാനുള്ള മിനിമം ക്വാളിറ്റി പോലുമില്ല. എന്തായാലും നല്ല കണ്ടുപിടുത്തം. നിങ്ങളുടെ വീട്ടില്‍ വന്നിട്ടല്ലല്ലോ അഹാന പോസ്റ്റും കമന്റും ഇട്ടത്. പിന്നെന്തിനാണ് ഇത്ര രോദനം. മരണ വ്‌ളോഗ് ഇല്ലേ ചേച്ചിയെന്നായിരുന്നു ദിയയുടെ കമന്റിന് താഴെ വന്ന പ്രതികരണം. താന്‍ മരിക്കുമ്പോള്‍ ദിയ വന്ന് ഷൂട്ട് ചെയ്‌തോളും എന്നായിരുന്നു ആ കമന്റിന് താഴെ വന്ന മറുപടി.
ചേച്ചീ എന്ത് പറയണം എന്നറിയില്ല. ചേച്ചിയിലൂടെയാണ് അദ്ദേഹത്തെ അറിയുന്നത്. സുഖമില്ലാതിരിക്കുന്നതും എല്ലാം അറിയാരുന്നു. പെട്ടന്ന് കേട്ടപ്പോൾ സങ്കടമായി. പെട്ടന്ന് അമ്മയെ ഓർത്തു രണ്ടാളും ഒരുമിച്ചാരുന്നു എപ്പോഴും. ദൈവം എല്ലാം സഹിക്കാനുള്ള ശക്തി തരട്ടെ. പ്രാർത്ഥിക്കുന്നു. നിങ്ങളെ പോലെ തന്നെ ഞങ്ങളും ഒരുപാട് വേദനിക്കുന്നു. നിങ്ങളുടെ വീഡിയോ കണ്ട് അദ്ദേഹം നമ്മടെ വീട്ടിലെ ആളെപ്പോലെ ആയി. എല്ലാവരുടെയും വ്‌ളോഗ് കണ്ടിട്ട് സ്വന്തം വീട്ടിലെ ആരോ ഒക്കെ ആയി മാറി നിങ്ങൾ ഓരോരുത്തരും.പ്രാർത്ഥനകൾ, തുടങ്ങിയ പ്രതികരണങ്ങളും പോസ്റ്റിന് താഴെയുണ്ടായിരുന്നു.


Click it and Unblock the Notifications











