തൻവിക്ക് ഓരോ സമയത്തും ഒരോരുത്തർ പ്രശ്നം, അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ല: അഹാന കൃഷ്ണ
കസിൻ തൻവി സുധീർ ഘോഷ് കുടുംബത്തിലെ വിഷയങ്ങൾ വളച്ചൊടിച്ച് തന്റെ അമ്മയെ മോശം സ്ത്രീയായി ചിത്രീകരിച്ചെന്ന് അഹാന കൃഷ്ണ. തൻവി പറയുന്നത് പോലെ തൻവി കാനഡയിൽ നിന്നും വിളിച്ച് അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കാര്യങ്ങൾ നോക്കുകയായിരുന്നില്ലെന്നും തന്റെ അമ്മ സിന്ധു കൃഷ്ണ പരമാവധി അപ്പൂപ്പന്റെ കാര്യങ്ങൾ നോക്കിയിട്ടുണ്ടെന്നും അഹാന കൃഷ്ണ പറയുന്നു.
ഞങ്ങൾക്കറിയാവുന്നിടത്തോളും അമ്മൂമ്മ തൻവിയെ വിളിച്ച് നല്ല ഡോസ് കൊടുക്കും. കാശ് അയക്കെന്ന് ആവശ്യപ്പെടും. അമ്മൂമ്മ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. തൻവിക്ക് കാനഡയിൽ പോകാൻ എത്രയോ ലക്ഷങ്ങൾ പലരും കൊടുത്തിട്ടുണ്ട്. ഇവരും കൊടുത്തിട്ടുണ്ട്. ഇവർക്ക് ആവശ്യം വരുമ്പോൾ എന്തെങ്കിലും തിരിച്ചയക്കേണ്ടത് തൻവിയുടെ ഉത്തരവാദിത്വമാണ്. തൻവി കൊടുക്കുന്നത് അമ്മൂമ്മ പോക്കറ്റ് മണിയായി ഉപയോഗിച്ചു. അപ്പൂപ്പന്റെ മരുന്നിനും ഹോം നഴ്സിനും തുടങ്ങി വീട്ടിൽ പച്ചക്കറി വാങ്ങിക്കൊടുക്കുന്നത് പോലും എന്റെ അമ്മയായിരുന്നു. അപ്പൂപ്പന് സെപ്റ്റംബറിൽ ഒരു സർജറി ഉണ്ടായിരുന്നു. കാനഡയിൽ നിന്ന് എല്ലാം നോക്കുന്നെന്ന് പറയുന്ന തൻവിക്ക് അതേക്കുറിച്ച് അറിയാമോ. തൻവി ഒരിക്കൽ പോലും അത് ചോദിച്ചിട്ടില്ല. എനിക്ക് ഉറക്കത്തിൽ ചോദിച്ചാലും പോലും ആ സർജറിയെക്കുറിച്ച് പറയാം.

ഞാൻ കുറ്റമായി പറയുകയല്ല. തൻവി ഓരോ ഘട്ടത്തിലും അപ്പോൾ ഏതാളെ കുറ്റം പറഞ്ഞാൽ കയ്യടി കിട്ടുമെന്ന് നോക്കി തൻവിയുടെ ജീവിതത്തിലെ ഓരോരുത്തരെയും മോശം പറയുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തൻവിയുടെ അമ്മയെക്കുറിച്ച് പറയുന്നതിൽ ഞാനും തൻവിയുമായി പലപ്പോഴും അടിയുണ്ടായിട്ടുണ്ട്. ഒരു വ്യക്തിയെ വളരെ മോശമായി ചിത്രീകരിക്കുന്നത്. ഉള്ളിന്റെ ഉള്ളിൽ തൻവിക്കുമറിയാം ഒരുപാട് ആളുകൾ ഇതിൽ ഇൻവോൾവ് ആയിട്ടുണ്ടെന്ന്.
അമ്മയുടെ അനിയത്തി ഒരു വില്ലത്തിയാണെന്നാണ് ഒരുപാട് ആളുകൾ വിചാരിച്ച് വെച്ചിരിക്കുന്നത്. ഒരു കല്യാണം കഴിച്ച ശേഷം മറ്റൊരു കല്യാണ കഴിച്ച് മൂവ് ഓൺ ആയ വില്ലത്തി. അങ്ങനെയല്ല. ഞാൻ കൊച്ചായിരിക്കുമ്പോൾ മുതൽ ഞാൻ ചിന്നമ്മയ്ക്കൊപ്പമാണ്. അവർ വളരെ നല്ലയാളാണ്. ആദ്യ വിവാഹബന്ധം വർക്കൗട്ടായില്ല. ആരായിരുന്നു വിവാഹബന്ധത്തിൽ പ്രശ്നമെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നില്ല. ചിന്നമ്മയല്ല പ്രശ്നം. ഡിവോഴ്സായി കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ നല്ലൊരാൾ ജീവിതത്തിലേക്ക് വന്നപ്പോൾ അവർ മൂവ് ഓൺ ആയി.
ഒരു സ്ത്രീ ഡിവോഴ്സായാൽ മറ്റൊരാളെ കല്യാണം കഴിച്ച് മൂവ് ഓൺ ആയിക്കൂടെ. ദീനങ്കിൾ വളരെ നല്ലയാളാണ്. അദ്ദേഹത്തെ പോലൊരാളെ ഭർത്താവായി ലഭിക്കണമെന്ന് കുട്ടിക്കാലത്തേയുള്ള ആഗ്രഹമായിരുന്നു. ഇത്രയും ഇൻക്ലൂസീവ് ആയ, നല്ലൊരാളെ നമ്മൾ കണ്ടിട്ടില്ല. ചിന്നമ്മയും തൻവിയും തമ്മിൽ പ്രശ്നങ്ങളുണ്ട്. ചിന്നമ്മ തൻവിയെ ഉപേക്ഷിച്ചതല്ല. വരുത്തി തീർക്കാൻ നോക്കുന്നത് പോലെ ചിന്നമ്മ ഒരു വില്ലത്തിയല്ല. കാര്യങ്ങളിങ്ങനെ ആയതിൽ പലരുടെയും തെറ്റുണ്ട്. സാഹചര്യങ്ങളുണ്ട്. തൻവി ഇങ്ങനെ ഓരോ സമയത്ത് ഓരോരുത്തരെക്കുറിച്ച് മോശം പറയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. കറങ്ങിത്തിരിഞ്ഞ് ഒരു ദിവസം ഞങ്ങളെക്കുറിച്ച് പറയുമെന്ന് കരുതിയില്ലെന്നും അഹാന കൃഷ്ണ വിമർശിച്ചു.


Click it and Unblock the Notifications
