ഒരേസമയം രണ്ട് കാമുകന്മാർ; 'ദിയയെ വ്യക്തിഹത്യ നടത്തിയ അഹാന, അനിയത്തിയോട് ചെയ്തത് അമ്മൂമ്മയോടും ആവർത്തിച്ചു'
നടൻ കൃഷ്ണകുമാറിന്റെ കുടുംബപ്രശ്നങ്ങളാണിപ്പോൾ സോഷ്യൽമീഡിയയിലാകെ ചർച്ച വിഷയം. റെഡ്ഡിറ്റിലും സിന്ധു കൃഷ്ണയുടെ അമ്മയുമായി മകൾ സിന്ധുവിനും കൊച്ചുമകൾ അഹാനയ്ക്കുമുള്ള വിദ്വേഷം ചർച്ചയായി മാറി. അമ്മൂമ്മ വ്യക്തിഹത്യ നടത്തുന്ന തരത്തിൽ സംസാരിച്ചതിനാലാണ് താൻ അവരുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചത് എന്നാണ് അമ്മൂമ്മയെ സംരക്ഷിക്കാത്തിന് പിന്നിലെ കാരണമായി അഹാന കഴിഞ്ഞ ദിവസം പറഞ്ഞത്.
കൃഷ്ണകുമാർ കുടുംബത്തിലെ അംഗങ്ങളിൽ ഏറ്റവും ജനപ്രിയയും ആളുകൾക്ക് ബഹുമാനം തോന്നിയിരുന്നതുമായ വ്യക്തിത്വമായിരുന്നു അഹാന കൃഷ്ണയുടേത്. കുടുംബവുമായി ബന്ധപ്പെട്ട് എന്ത് വിവാദമുണ്ടായാലും അനാവശ്യമായി പ്രതികരിക്കുകയോ പ്രകോപിതയാവുകയോ ചെയ്യാതെയായിരുന്നു എല്ലാം താരപുത്രി കൈകാര്യം ചെയ്തിരുന്നത്.

അതുകൊണ്ട് തന്നെ തൻവിയുടെ വീഡിയോ സിന്ധു കൃഷ്ണയെ പ്രതികൂട്ടിൽ നിർത്തിയപ്പോഴും അഹാനയും ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. അഹാനയുടെ വിശദീകരണ വീഡിയോയ്ക്കും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം അഹാന അയച്ച മെസേജുകൾ തൻവി പുറത്ത് വിട്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്.
വളരെ നീചമായ തെറികളും അഭിസംബോധനകളുമാണ് എഴുപതുകൾ പിന്നിട്ട് നിൽക്കുന്ന അമ്മൂമ്മയെ കുറിച്ച് അഹാന നടത്തിയത്. പ്രായം പോലും പരിഗണിക്കാതെ വയസായ സ്ത്രീയെ ഫാമിലി ഗ്രൂപ്പിൽ അധിക്ഷേപിച്ചത് എന്ത് കാരണത്തിന്റെ പേരിലാണെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് സോഷ്യൽമീഡിയയിൽ വിഷയത്തിൽ പ്രതികരിച്ച് ആളുകൾ കുറിച്ചത്.
അമ്മൂമ്മയെ മാത്രമല്ല സ്വന്തം സഹോദരി ദിയ കൃഷ്ണയേയും വർഷങ്ങൾക്ക് മുമ്പ് വ്യക്തിഹത്യ നടത്തിയിട്ടുള്ളയാളാണ് കുടുംബസ്നേഹിയെന്ന് സ്വയം പറഞ്ഞ് നടക്കുന്ന അഹാനയെന്ന് റെഡ്ഡിറ്റിൽ ചിലർ കുറിച്ചു. ദിയയുടെ മുൻ കാമുകന് അനിയത്തിയെ വ്യക്തിഹത്യ ചെയ്ത് അഹാന അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ അന്ന് കണ്ടപ്പോൾ അഹാനയാണ് അത് ചെയ്തതെന്ന് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളുമായി കൂട്ടി വായിക്കുമ്പോൾ ആ ചാറ്റുകൾ കൂടുതൽ വിശ്വസനീയമാകുന്നുവെന്നും കെകെ ഫാമിലിയുടെ ഫോളോവേഴ്സ് റെഡ്ഡിറ്റിൽ കുറിച്ചു.
ദിയ കൃഷ്ണയുടെ മുൻ കാമുകൻ അഹാന സഹോദരിയെ കുറിച്ച് മോശമായി സംസാരിച്ച ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിട്ടത് ഓർമ വരുന്നു. അതിനുശേഷം ഇതുവരെ അഹാന ചെയ്ത ഓരോ കാര്യവും ആ ചാറ്റുകൾ കൂടുതൽ വിശ്വസനീയമാണെന്ന് തോന്നിക്കുന്നതാണ്.

മറ്റുള്ളവരെ ബുള്ളി ചെയ്യുന്ന ആളും സ്വന്തം അഭിപ്രായത്തോട് യോജിക്കാത്തവരെ സഹിക്കാനാവാത്ത ആളും മറ്റുള്ളവരോട് നിരന്തരം അനാദരവോടെ പെരുമാറുന്ന ആളുമാണ് അഹാനയെന്ന് ഇപ്പോൾ തോന്നുന്നു. തീർത്തും നിലവാരമില്ലാത്ത പെരുമാറ്റം. ആ ചാറ്റുകളിൽ അഹാന ദിയയുടെ മുൻ കാമുകനോട് പറഞ്ഞിരുന്നത് ദിയ ഒരേ സമയം രണ്ട് ആൺകുട്ടികളുമായി അടുപ്പത്തിലാണെന്നും അയാൾ (മുൻ കാമുകൻ) അവരുടെ വീട്ടിലെ വെറും കോമഡി കഥാപാത്രവും ദിയയ്ക്ക് സമയം കളയാനുള്ള ഒരാളാണെന്നും ആയിരുന്നു.
സ്വന്തം സഹോദരിയെ തന്നെ മോശക്കാരിയായി ചിത്രീകരിച്ച് അവളുടെ വില കുറച്ച് കാണിക്കാനായിരുന്നു അഹാന അന്ന് ശ്രമിച്ചത്. ദിയയുടെ ഭാഗത്ത് തെറ്റുണ്ടായിരുന്നാലും കുടുംബത്തെ വിലമതിക്കുന്ന അഹാനയിൽ നിന്ന് ഇത്തരമൊരു പെരുമാറ്റം ആരും പ്രതീക്ഷിക്കില്ല. അന്ന് ഈ വിഷയം അവർ ഒതുക്കിക്കളഞ്ഞു.
ആ സമയത്ത് ആ ചാറ്റുകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അനിയത്തിയോട് ചെയ്തത് അമ്മൂമ്മയോടും ആവർത്തിച്ചു എന്നാണ് ഒരാൾ കുറിച്ചത്. അഹാന കെട്ടിപ്പടുത്ത വ്യാജ ഇമേജ് ഒരിക്കൽ തകരുമെന്ന് പണ്ടേ തോന്നിയിരുന്നു.
പക്ഷെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ദിയയാണ് അഹാനയെക്കാൾ ഭേദമെന്ന് തോന്നുന്നുവെന്നും ചിലർ കുറിച്ചു. തന്റെ കല്യാണത്തിന് പോലും ക്ഷണിക്കില്ലെന്ന് എടി, പോടി എന്ന് അഭിസംബോധന ചെയ്ത് അമ്മൂമ്മയെ അഹാന പറഞ്ഞതിന്റെ വിശദ വിവരങ്ങളും കഴിഞ്ഞ ദിവസം കസിനായ തൻവി പുറത്ത് വിട്ടിരുന്നു.


Click it and Unblock the Notifications


