അഹാന പ്രശ്നം വഷളാക്കി, അമ്മയ്ക്ക് വേണ്ടി പോരാളിയായി; തൻവിക്കും അമ്മൂമ്മയ്ക്കുമുണ്ടായ മാന​ഹാനി...; ചർച്ച

കുടുംബ പ്രശ്നങ്ങളിൽ അ​ഹാന കൃഷ്ണ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. അമ്മൂമ്മയെ അമ്മ അവ​ഗണിച്ചതല്ലെന്നും അമ്മൂമ്മയുടെ സ്വഭാവത്തിലെ പ്രശ്നങ്ങൾ കാരണം താനും കുടുംബവും അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതാണെന്നും അഹാന പറയുന്നുണ്ട്. ഇതാദ്യമായാണ് കുടുംബത്തിലെ പ്രശ്നങ്ങളക്കുറിച്ച് അഹാന തുറന്ന് സംസാരിക്കുന്നത്. കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അനാവശ്യ വിവാദമായ സാഹചര്യത്തിലാണ് അഹാന തുറന്ന് പറയാൻ തയ്യാറായത്. വീഡിയോ ഒരാഴ്ചയ്ക്ക് ശേഷം നീക്കം ചെയ്യുമെന്നും അഹാന പറയുന്നുണ്ട്.

പ്രണയിച്ചവരിൽ അവൻ മാത്രമായിരുന്നു മോശം, ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്
പ്രണയിച്ചവരിൽ അവൻ മാത്രമായിരുന്നു മോശം, ഇങ്ങനെ പറ്റിക്കുമെന്ന് കരുതിയില്ല; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

അമ്മൂമ്മയ്ക്കും കസിൻ തൻവി സുധീർ ഘോഷിനും മോശം ഇമേജുണ്ടാക്കുന്ന പരാമർശങ്ങൾ അഹാന നടത്തിയിട്ടുണ്ട്. തൻവിയാണെങ്കിൽ അഹാനയുടെയോ കുടുംബത്തിന്റെയോ പേരെടുത്ത് പറഞ്ഞ് അവരെ കുറ്റപ്പെടുത്തിയായിരുന്നില്ല വിവാ​ദമായ വ്ലോ​ഗ് പങ്കുവെച്ചത്. എന്നാൽ അഹാന തൻവിയുടെ വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ ഉൾപ്പെടെ പൊതുമധ്യത്തിലേക്ക് വലിച്ചിട്ടു. തൻവിയും തൻവിയുടെ അമ്മയും തമ്മിലുള്ള പ്രശ്നം പോലും അഹാന സംസാരിച്ചു. അമ്മയെക്കുറിച്ച് മകളേക്കാൾ നന്നായി സഹോദരിയുടെ മകൾക്കാണോ പറയാനാകുക എന്ന ചോദ്യമുണ്ട്.

Ahaana Krishna

ഇതിന് പുറമെ പ്രായമായ അമ്മൂമ്മ വളരെ മോശം സ്ത്രീയാണെന്നാണ് അഹാന പറയുന്നത്. ഒരു വയോധികയെക്കുറിച്ച് ഇങ്ങനെ പറയേണ്ടിയിരുന്നോ എന്ന ചോദ്യങ്ങളും വരുന്നുണ്ട്. കുടുംബ പ്രശ്നങ്ങളൊന്നും തന്നെ തൻവി നേരിട്ട് പറഞ്ഞിട്ടില്ല. അഹാന പക്ഷെ എല്ലാം അക്ഷരം വിടാതെ പറഞ്ഞിരിക്കുന്നു. തന്റെ അമ്മയെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് സ​ഹിക്കാനാകുന്നില്ലെന്നാണ് അഹാനയുടെ വാദം. ചില വില കുറഞ്ഞ പ്രസ്താവനകളും അഹാന നടത്തിയെന്ന് വാദമുണ്ട്. തൻവി അറിയപ്പെടുന്നത് തന്റെയും സഹോ​​ദരിമാരുടെയും കസിൻസ് ആയാണെന്നും തങ്ങൾ കാരണമാണ് തൻവിക്ക് ശ്രദ്ധ ലഭിച്ചതെന്നും അഹാന പറഞ്ഞു.

അമ്മൂമ്മയെ ആ സ്ത്രീ എന്നും അഹാന വിളിച്ചു. ഇതൊന്നും നെറ്റിസൺസിൽ പലർക്കും ഇഷ്ടപ്പെട്ടില്ല. സിന്ധു കൃഷ്ണയ്ക്ക് വേണമെങ്കിൽ ഈ വിഷയത്തിൽ വിശദീകരണം നൽകി പ്രശ്നം അവസാനിപ്പിക്കാമായിരുന്നു. എന്നാൽ അഹാന ഇടപെട്ടതോടെ പ്രശ്നം വഷളാവുകയേ ഉള്ളൂയെന്നും അഭിപ്രായങ്ങളുണ്ട്. ഇത്തരം പ്രശ്നങ്ങൾ മിക്ക കുടുംബങ്ങളിലുമുണ്ടാകും. എന്നാൽ പൊതുമധ്യത്തിൽ പേരെടുത്ത് പറഞ്ഞ് സ്വന്തം അമ്മൂമ്മയെയും കസിനെയും അഹാന കുറ്റപ്പെടുത്തിയത് ശരിയായില്ല. ഈ ബന്ധം ഇനിയൊരിക്കലും നേരെയാകാൻ സാധ്യതയില്ലെന്നും വാദങ്ങൾ വരുന്നു.

ഇവിടെ പ്രധാനമായും ടാർ​ഗെറ്റ് ചെയ്യപ്പെടുന്നത് എന്റെ അമ്മയാണ്. പറയാനാണെങ്കിൽ ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബത്തിൽ നടക്കുന്ന ഡ്രാമ സോഷ്യൽ മീഡിയയിൽ വന്ന് ചർച്ച ചെയ്യുന്നത് ചീപ്പാണ്. പുതിയ വ്ലോ​ഗിനുള്ള കണ്ടന്റ് ആയല്ലോ എന്ന് നിങ്ങൾ ചിലപ്പോൾ ചിന്തിക്കും. ഞങ്ങൾ അങ്ങനെയുള്ള ആൾക്കാരല്ലെന്നാണ് അഹാന പറയുന്നത്. എന്നാൽ അഹാന തന്നെയാണ് കുടുംബ പ്രശ്നങ്ങളെല്ലാം പുറത്ത് വിട്ടിരിക്കുന്നത്. . അമ്മൂമ്മ വളരെ പ്രോബ്ലമാറ്റിക്കാണ്. അഡ്ജസ്റ്റ് ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ അമ്മ വളരെ നല്ല അമ്മയാണ്. അമ്മയ്ക്ക് ആ സ്നേഹം ജീവിതത്തിൽ കിട്ടിയിട്ടില്ല. കൊച്ചിലേ തൊട്ട് അമ്മൂമ്മയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾക്കറിയാം.ഒരു മനുഷ്യന്റെയും വായിൽ നിന്ന് വരാൻ പാടില്ലാത്ത കാര്യങ്ങൾ ഞങ്ങളെക്കുറിച്ച് അമ്മൂമ്മ പറഞ്ഞു. അന്ന് ഞങ്ങളെല്ലാം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചു. അമ്മയുടെ സഹോ​ദരിയും ബന്ധം അമ്മൂമ്മയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്നും അഹാന പറഞ്ഞിട്ടുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X