സാരിയുടുപ്പിക്കാൻ ആൾ, അഹാനയുടെ വിവാഹം വെെകാതെ? ദിയയെ പോലെ പരസ്യമാക്കിയേക്കില്ല...

By Desk

കൃഷ്ണകുമാർ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ജനങ്ങൾക്ക് പ്രത്യേക കൗതുകമുണ്ട്. താരകുടുംബത്തിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുമുണ്ട്. ദിയ കൃഷ്ണയുടെ വിവാഹത്തിന് ശേഷം ഇനി ആരാധകർ കാത്തിരിക്കുന്നത് അഹാന കൃഷ്ണയുടെ വിവാ​​ഹത്തിനാണ്. അഹാനയുടെ വിവാ​ഹം ഈ വർഷം ഉണ്ടാകുമെന്ന സൂചന വന്നിരുന്നു. ജീവിതത്തിലെ വിശേഷ നിമിഷങ്ങൾ അഹാനയുടെ വിവാഹം എങ്ങനെയായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

അഹാനയുടെ ഉട‌നെയുണ്ടാകുമോ എന്ന ചോദ്യങ്ങളാണിപ്പോൾ വരുന്നത്. അഹാനയു‌ടെ സഹോദരിമാർ സാരി ഡ്രേപിസ്റ്റിനെ അന്വേഷിക്കുന്നുണ്ട്. വിവാഹത്തിന്റെ സൂചനയാണോ ഇതെന്നാണ് റെഡിറ്റിലെ ചോദ്യങ്ങൾ. അതേസമയം അഹാന ഇതിന്റെ സൂചനകളൊന്നും നൽകിയിട്ടില്ല. സർപ്രെെസ് ആയിട്ടായിരിക്കും അഹാനയുടെ വിവാഹ ഫോട്ടോകൾ പുറത്ത് വന്നേക്കുക. സോഷ്യൽ മീഡിയയിൽ എല്ലാ വിവരങ്ങളും പങ്കുവെക്കുന്നയാളല്ല അഹാന. അതിനാൽ ദിയയുടേത് പോലെ അഹാനയുടെ വിവാ​ഹ ആഘോഷങ്ങളും കാണാനാകും എന്ന ഉറപ്പ് ആരാധകർക്കില്ല.

Ahaana Krishna
Photo Credit: Ahaana Krishna Diya Krishna/ Instagram

സിനിമോട്ടോ​ഗ്രാഫർ നിമിഷ് രവിയാണ് അഹാനയുടെ വരനെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. ഇരുവരും ഏറെക്കാലമായി പ്രണയത്തിലാണെന്നാണ് വിവരം. ഇക്കാര്യം അടുത്തിടെ നൽകിയ അഭിമുഖത്തിൽ അഹാനയുടെ പിതാവ് കൃഷ്ണകുമാർ സ്ഥിരീകരിക്കുകയും ചെയ്തു. അഹാനയുടെ വിവാഹം ഉടനെയുണ്ടാകുമെന്ന സൂചന കൃഷ്ണകുമാർ നൽകി.

അഹാന കഴിഞ്ഞ ദിവസം ഒരു മെസേജ് ഇട്ടിരുന്നു. കല്യാണം കഴിക്കാൻ പോകുന്നെന്ന്. നിമിഷിന്റെ അച്ഛൻ രവിയും ഞാനും മുപ്പത് കൊല്ലം മുമ്പുള്ള പരിചയമുണ്ട്. സിനിമയിലെ പ്രൊഡ്യൂസർ ആയിരുന്നു. അഹാനയും നിമിഷുമെല്ലാം ഷോർട്ട് ഫിലിം ചെയ്യുമ്പോഴാണ് ഞാൻ നിമിഷിനെ പരിചയപ്പെടുന്നത്. നിമിഷ് വളരെ സിപിംളും ഹമ്പിളുമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഈ പരാമർശം ചർച്ചയായി. അഹാന ഇതുവരെയും തന്റെ റിലേഷൻഷിപ്പും വിവാഹ പ്ലാനിം​ഗും രഹസ്യമാക്കി വെച്ചതായിരുന്നു. എന്നാൽ രഹസ്യം കൃഷ്ണകുമാർ പരസ്യമാക്കിയെന്ന് അഭിപ്രായങ്ങൾ വന്നു.

സഹോദരി ദിയ കൃഷ്ണ വ്യക്തിജീവിതം സോഷ്യൽ മീഡിയയിൽ പരസ്യമാക്കിയത് കാരണം അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ അഹാന കാണുന്നുണ്ട്. ഭർത്താവിനെ ബഹുമാനിക്കുന്നില്ല എന്ന് പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തലുകൾ നേരിടുകയാണ് ദിയ കൃഷ്ണ ഇന്ന്.
ദിയ കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ സംസാരിക്കാറുണ്ട്.
ദിയയുടെ മുൻ പ്രണയവും ബ്രേക്കപ്പും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായതാണ്.

കുഞ്ഞ് പിറന്ന ശേഷം തന്റെ ജീവിതത്തിൽ കുറച്ച് സ്വകാര്യത വേണമെന്ന് ദിയ ആ​ഗ്രഹിക്കുന്നുണ്ട്. നിരന്തരമുള്ള ഉപദേശവും അഭിപ്രായങ്ങളും ദിയക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ഇതുകൊണ്ടെല്ലാം അഹാന വിവാഹ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാനുള്ള സാധ്യത കുറവാണ്. മാത്രമല്ല നിമിഷ് രവിയും സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്നു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X