ജീവൻ പോകുന്ന വേദന, കിടക്കയിലും രക്തം, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി; ഐശ്വര്യ

സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും സ്വന്തം കഴിവുകൊണ്ട് ഉയർന്ന് വന്ന അഭിനേത്രിയാണ് ഐശ്വര്യ ഭാസ്കരൻ. ഇപ്പോൾ താരം സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ്. അമ്പത്തിനാലുകാരിയായ താരം പുതിയ അഭിമുഖത്തിൽ ആർത്തവവിരാമ സമയത്ത് താൻ നേരിട്ട പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്നു. കഠിനമായ വേദനയാണ് അനുഭവിച്ചതെന്ന് ഐശ്വര്യ പറയുന്നു.

യോ​ഗയാണ് മെനോപാസ് കാലഘട്ടത്തിൽ നിന്നും അതിവേ​ഗത്തിൽ പുറത്ത് കടക്കാൻ‌ സഹായിച്ചതെന്നും നടി പറഞ്ഞു. എന്റെ മെനോപാസ് കാലഘട്ടം കഴിഞ്ഞു. ആ സമയത്തെ അസഹനീയമായ ഒരു അവസ്ഥ ഉഷ്ണമാണ്. എസിയിൽ ഇരുന്നാലും ഹോട്ട് ഫ്ലാഷുകൾ വരും (പെട്ടെന്ന് ശരീരം ചൂടാകുക, വിയർക്കുക). മുതുകെല്ലാം വിയർത്ത് ഒഴുകും.

Aishwarya Bhaskaran

എന്നാൽ പീരി‍ഡ്സ് ഉണ്ടായിരുന്ന സമയത്ത് അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ വേ​​ദനയോ എനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ നാൽപ്പത്തിയാറ്, നാൽപ്പത്തിയേഴ് വയസിൽ എത്തി മെനോപാസ് തുടങ്ങിയപ്പോൾ പീരിഡ്സ് എപ്പോൾ വരുമെന്ന് പോലും അറിയില്ലായിരുന്നു. മൂന്ന് മാസം കൂടുമ്പോഴൊക്കെ പെട്ടന്ന് പീരിഡ്സ് വരും. പാഡിനൊപ്പമായിരുന്നു ജീവിതം.

മെനോപാസ് സമയത്ത് ഞാൻ യോ​ഗ പരിശീലിച്ചിരുന്നു. മൂഡ്സ്വിങ്സ് ആയിരുന്നു എനിക്ക് ഏറ്റവും കൂടുതൽ. പെട്ടന്ന് ദേഷ്യം വരും. സങ്കടം വരും എന്ന അവസ്ഥയായിരുന്നു. യോ​ഗയും മെഡിറ്റേഷനും ഞാൻ ചെയ്തിരുന്നു. അതിനുശേഷം ഓവർ ബ്ലീഡിങ് സംഭവിച്ചു. ആ സമയത്ത് ഷൂട്ടിന്റെ ഭാ​ഗമായി ഞാൻ കേരളത്തിലായിരുന്നു. കിടക്കയിൽ അടക്കം രക്തം നിറയുന്ന അവസ്ഥയായിരുന്നു. ഒപ്പം ജീവൻ പോകുന്ന വേദനയും.

ഒരു ഘട്ടത്തിൽ യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് പുറത്ത് കളഞ്ഞാലോയെന്ന് വരെ തോന്നി. അമ്മയോടും ഞാൻ അത് പറഞ്ഞു. യോ​ഗ തുടരാനാണ് അമ്മ ഉ​പ​ദേശിച്ചത്. ഞാനും അത് പാലിച്ചു. അതോടെ മെനോപാസ് അവസാനിച്ചു. യോ​ഗ തന്നെയാണ് അതിന് കാരണം. ഹോട്ട് ഫ്ലാഷ്, മൂഡ് സ്വിങ്സ് തുടങ്ങിയവയും അതോടൊപ്പം അപ്രത്യക്ഷമായി.

ശരീരം ഇപ്പോൾ എന്റെ കൺട്രോളിലാണ്. സമാധാനമുണ്ട്. സദ്​ഗുരുവിന്റെ യോ​ഗ ക്ലാസിനാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടതെന്നും താരം പറയുന്നു. അഭിനേത്രിയായ താൻ സോപ്പ് കച്ചവടം നടത്താൻ തീരുമാനിച്ചതിന് പിന്നിലെ കാരണവും ഐശ്വര്യ വെളിപ്പെടുത്തി. സിനിമയിലേക്ക് ഇറങ്ങിയാൽ നിരന്തരം ഉയർച്ച താഴ്ചകൾ ഉണ്ടാകും. അതിനാലാണ് അവസരങ്ങൾ‌ കുറഞ്ഞപ്പോൾ ബാക്കപ്പ് പ്ലാൻ എന്നതുപോലെ സോപ്പ് വിറ്റ് തുടങ്ങിയത്.

Aishwarya Bhaskaran

സോപ്പ് എന്തിന് വിൽക്കുന്നുവെന്ന് ചോദിച്ച് കളിയാക്കുന്നവരോട് മറ്റെന്തെങ്കിലും വിൽക്കുന്നതിനേക്കാൾ നല്ലതല്ലേ സോപ്പ് വിൽക്കുന്നത്. മാന്യമായി തൊഴിൽ ചെയ്യുന്നതിൽ എന്താണ് തെറ്റ്. ഒന്നുമില്ലെങ്കിൽ ഇഡ്ഡലി ഉണ്ടാക്കി വിറ്റെങ്കിലും ഞാൻ ജീവിക്കും. സിനിമയിൽ സജീവമായിരുന്ന കാലത്ത് സമ്പാദിച്ച സ്വത്ത് വിവാഹ​മോചനത്തോടെ നഷ്ടപ്പെട്ടു.

എന്റെ ജനറേഷനിലെ ആളുകൾ ഇമോഷണൽ ഫൂൾസാണ്. അവർ എല്ലാം നഷ്ടപ്പെടുത്തി. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ വളരെ ബുദ്ധിമാന്മാരാണ്. എന്നെക്കാളും സേവിങ്സ് എന്റെ മകളുടെ കയ്യിലുണ്ട്. എന്റെ മകളുടെ വിവാഹം പോലും അവളുടെ അച്ഛനാണ് നടത്തികൊടുത്തത്. അതിന് പോലും എനിക്ക് സാമ്പത്തികശേഷി ഉണ്ടായിരുന്നില്ല. ഞാൻ ജോളിയായി പോയി കല്യാണം കൂടി തിരികെ വന്നു എന്ന് മാത്രം ഐശ്വര്യ പറഞ്ഞു.

1994ൽ ആയിരുന്നു ഐശ്വര്യയുടെ വിവാഹം. തൻവീർ അഹമ്മദ് എന്നയാളെയാണ് താരം വിവാഹം ചെയ്തത്. എന്നാൻ മൂന്ന് വർഷത്തിനുശേഷം 1996ൽ വാഹമോചനം നേടി. ഈ ബന്ധത്തിൽ ഒരു മകളുണ്ട് നടിക്ക്. പഴയകാല നടി ലക്ഷ്മിയുടേയും ഭാസ്കരന്റെയും മൂത്ത മകളാണ് നടി.

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X