എന്റെ കുഞ്ഞിനെ പറഞ്ഞവൻ ആറ് മാസത്തിനുള്ളിൽ കേരളം മുഴുവൻ കോമാളിയായി; അഖിൽ മാരാറിനെതിരെ മല്ലിക

നടൻ പൃഥ്വിരാജിനെതിരെ അഖിൽ മാരാർ പറഞ്ഞ വാക്കുകൾ വിവാദമായതാണ്. ദിലീപിനെ പ്രശംസിക്കുകയും പൃഥ്വിരാജിനെ വിമർശിക്കുകയും ചെയ്യുകയായിരുന്നു അഖിൽ മാരാർ. പൃഥ്വിരാജ് നിലപാടില്ലാത്തയാളാണെന്നും പറയുന്നതല്ല പ്രവൃത്തിയിലെന്നും അഖിൽ മാരാർ തുറന്നടിച്ചു. ഇപ്പോഴിതാ സംഭവത്തിൽ അഖിൽ മാരാറിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മ നടി മല്ലിക സുകുമാരൻ.

എന്റെ മകനെ പറഞ്ഞത് കൊണ്ട് മാത്രമല്ല. എനിക്കൊഴിച്ച് ലോകത്ത് വേറെ ആർക്കും വിവരമില്ലെന്നത് പോലെയാണ് പുള്ളിയുടെ സംസാരം. പൃഥ്വിരാജ് വലിയ മഹാനാണെന്നല്ല ഞാൻ പറയുന്നത്. അദ്ദേഹത്തിന്റെ അത്രയും മണ്ടിയല്ല ഞാൻ. എത്രയോ കൊല്ലം ലോകം കൂടുതൽ കണ്ട വ്യക്തിയല്ലേ ഞാൻ. പൃഥ്വിരാജ് സ്വന്തം ചേട്ടന് പോലും വേഷം കൊടുക്കുന്നില്ല എന്നൊക്കെ പറഞ്ഞു. ഇയാൾ ഒന്നും കാണുന്നില്ലേയെന്ന് ഞാൻ ചിന്തിച്ചു. ബ്രോ ഡാഡിയിലെ വേഷം ഏതെങ്കിലും ചെറുപ്പക്കാരന് കൊടുത്ത് കൂടായിരുന്നോ എന്ന് ചോദിച്ചു. അത് അഖിൽ മാരാറും പൃഥ്വിരാജും കൂടിയാണോ തീരുമാനിക്കുന്നത്.

Akhil Marar  Prithviraj

വേറൊരു നായകന് വേണ്ടി അദ്ദേഹം ഇവിടെ വല്ലാതെ സംസാരിക്കുന്നുണ്ട്. ഇവന് ആരാണ്. അഭിനയിക്കാനറിയാമോ. മമ്മൂട്ടിയോ മോഹൻലാലോ ഈ അഭിപ്രായം പറഞ്ഞാൽ ഞാൻ ശിരസാവ​ഹിക്കും. മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട രണ്ട് വ്യക്തികളാണ് മോഹൻലാലും മമ്മൂട്ടിയും. കാരണം അവരത്രയും അധ്വാനിച്ച് വന്നവരാണ്. കോമാളി വേഷം മാത്രം ചെയ്യുന്ന നടനാണ് പൃഥ്വിരാജെന്ന് ഞാൻ സമ്മതിച്ച് കൊടുക്കില്ല.

എന്റെ കുഞ്ഞിനെ ഇത്രയും പരസ്യമായി മെെക്കിന് മുന്നിൽ നിന്ന് പറഞ്ഞില്ലേ. ആറ് മാസത്തിനുള്ളിൽ ഞാൻ കാണുന്നത് കേരളം മുഴുവൻ ഇവനെ കോമാളിയെന്ന് വിളിക്കുന്നതാണ്. അതാണ് ദെെവ ശിക്ഷയെന്നും മല്ലിക സുകുമാരൻ തുറന്നടിച്ചു. പൃഥ്വിരാജിനെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി സെെബറാക്രമണം നടക്കുന്നുണ്ട്. ആസൂത്രിതമായി നടക്കുന്ന നീക്കമാണിതെന്ന് മല്ലിക സുകുമാരനുൾപ്പെടെ പറയാറുണ്ട്.. പൃഥ്വിരാജ് സംവിധാനം ചെയ്ത് പ്രധാന വേഷങ്ങളിലൊന്ന് ചെയ്ത എമ്പുരാൻ വലിയ രാഷ്ട്രീയ വിവാദമായതാണ്. ഇതിന് ശേഷമാണ് പൃഥ്വിക്കെതിരെ വിമർശകരുടെ എണ്ണം കൂടിയത്.

‌ദിലീപ് നടി ആക്രമിക്കപ്പെ‌ട്ട കേസിൽ ആരോപണ വിധേയനായപ്പോൾ ഏറ്റവും ശക്തമായ നിലപാട് എടുത്ത താരം പൃഥ്വിരാജാണ്. അമ്മ സംഘടന വിളിച്ച് ചേർത്ത യോ​ഗത്തിൽ ​ദിലീപിനെതിരെ പൃഥ്വിരാജ് ഉറച്ച നിലപാടെടുത്തു എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ദിലീപ് കരിയറിൽ വീണപ്പോൾ പൃഥ്വിരാജിന് കരിയറിൽ വെച്ച‌ടി വെച്ചടി കയറ്റമായിരുന്നു. പൃഥ്വിരാജിനെ വിമർശിക്കുന്നവരിൽ ദിലീപ് ആരാധകരുമുണ്ട്.

ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ പൃഥ്വിരാജ് തയ്യാറാക്കിയ സിനിമയാണ് എമ്പുരാൻ. ബഡ്ജറ്റ് കോടികൾ. ആദ്യ ഭാ​ഗം ലൂസിഫർ വലിയ സ്വീകാര്യത നേടിയതിനാൽ എമ്പുരാനിൽ താരത്തിന് പ്രതീക്ഷകളേറെയായിരുന്നു. മികച്ച കലക്ഷൻ നേടി മുന്നേറുമ്പോഴും എമ്പുരാൻ വിവാ​ദ വിഷയമായി. അന്നും മല്ലിക സുകുമാരൻ മകന് വേണ്ടി സംസാരിച്ചു. പൃഥ്വിരാജിനെ ലക്ഷ്യം വെച്ച് പലരും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നെന്ന് മല്ലിക സുകുമാരൻ വിമർശിച്ചു. എമ്പുരാനിലെ സീനുകളിൽ പ്രശ്നമുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കുമുണ്ട്. പൃഥ്വിരാജ് തന്റെ ആശയങ്ങൾക്ക് വേണ്ടി മോഹൻലാലിനെ ബലി‌യാടാക്കി എന്ന ആരോപണം തെറ്റാണെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ടെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Read more about: mallika sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X