സുധിച്ചേട്ടനെ വെറുതെ വിട്ടേക്കണം! അവരെ പറയുന്നതില്‍ വിഷമം തോന്നിയിട്ടില്ല! രേണുവിനെക്കുറിച്ച് ആലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. വിവിധ പരമ്പരകളിലൂടെയും, സ്റ്റാര്‍ മാജിക്കിലൂടെയുമാണ് താരം ശ്രദ്ധിക്കപ്പെട്ടത്. യൂട്യൂബ് ചാനലുമായും താരമാണ് അവര്‍. കരിയറിലെയും, ലൈഫിലെയും കാര്യങ്ങളാണ് വ്‌ളോഗിലൂടെയായി കാണിക്കാറുള്ളത്. താരവിവാഹങ്ങളിലും, ഉദ്ഘാടന ചടങ്ങുകളിലുമെല്ലാം ആക്ടീവായി പങ്കെടുക്കാറുണ്ട് ആലീസ്. സഹതാരങ്ങളുമായും അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. കൊല്ലും സുധിയെക്കുറിച്ചും, രേണുവിനെക്കുറിച്ചുമൊക്കെ കഴിഞ്ഞ ദിവസം അവര്‍ സംസാരിച്ചിരുന്നു. രേണു ചേച്ചിയെക്കുറിച്ച് വിവാദങ്ങള്‍ വരുമ്പോള്‍ എനിക്ക് പേഴ്‌സണലി അങ്ങനെ വിഷമങ്ങള്‍ തോന്നിയിട്ടില്ല. പിന്നെ എല്ലാവരും എല്ലാ വിവാദങ്ങളിലും വെറുതെ സുധിച്ചേട്ടനെ വലിച്ചിഴയ്ക്കുന്നുണ്ട്.

എന്തിനാണ് എല്ലാത്തിലും ഇങ്ങനെ സുധിച്ചേട്ടന്റെ പേര്, അതില്‍മാത്രം എനിക്ക് വിഷമം തോന്നിയിട്ടുണ്ട്. ജീവിതം ജീവിച്ച് തീര്‍ത്ത് നമ്മളില്‍ നിന്നും വിട്ടുപോയൊരാളാണ് സുധിച്ചേട്ടന്‍. പോയി കഴിഞ്ഞിട്ടും പിന്നെയും എന്ത് വന്നാലും സുധിച്ചേട്ടന്റെ പേര് വലിച്ചിടുക, അതില്‍ കമന്റ് ചെയ്യുക. അപ്പോള്‍ അതത്ര നല്ല കാര്യമായി എനിക്ക് തോന്നുന്നില്ല. ഈ പറഞ്ഞ പോലെ ചേച്ചി ചേച്ചിയുടെ ജീവിതം ജീവിക്കുന്നു. അവരുടെ ജീവിതസാഹചര്യങ്ങള്‍ കാരണം, അവരുടെ ഇഷ്ടമുള്ള രീതിക്ക് ജീവിക്കുന്നു. എനിക്ക് അതില്‍ പേഴ്‌സണലി ഒരു ബുദ്ധിമുട്ടുമില്ല. നമ്മളില്‍ നിന്നും വിട്ടുപിരിഞ്ഞുപോയ ആള്‍ക്കാരെ ഇനിയെങ്കിലും വിടുക.

Alice Christy about Renu Sudhi
Photo Credit: Alice Christy / Renu Sudhi / Facebook

ഇങ്ങനെ തേജോവധം ചെയ്യുന്നത് ഒഴിവാക്കിയാല്‍ നല്ലതായിരിക്കും എന്ന് തോന്നി എന്നായിരുന്നു ആലീസ് പറഞ്ഞത്. സത്യസന്ധമായ അഭിപ്രായം, കൃത്യമായ മറുപടി. ഇനി ആലീസിന് എതിരെയായിരിക്കും വിമര്‍ശനം, തുടങ്ങി നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയത്. രേണു ഇന്‍ഡസ്ട്രിയിലേക്ക് വന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ താല്‍പര്യമല്ലേ, എങ്ങനെയാണെന്ന് വെച്ചാല്‍ ജീവിക്കട്ടെ എന്നായിരുന്നു താരങ്ങളെല്ലാം പറഞ്ഞത്. അവരെ വിലയിരുത്താന്‍ നമ്മള്‍ ആരുമല്ലെന്ന് പറഞ്ഞവരുമുണ്ടായിരുന്നു. ഇടയ്ക്ക് സുധിക്കൊപ്പമായി രേണുവും സ്റ്റാര്‍ മാജിക്കില്‍ അതിഥിയായി എത്തിയിരുന്നു.

സുധിയെ പരിചയപ്പെട്ടതിനെക്കുറിച്ചും, വിവാഹിതരായതിനെക്കുറിച്ചുമെല്ലാം രേണു അന്ന് സംസാരിച്ചിരുന്നു. പ്രണയവിവാഹമായിരുന്നു ഇവരുടേത്. രേണുവായിരുന്നു ആദ്യം ഇഷ്ടം പറഞ്ഞത്. വിവാഹമോചിതനാണെന്നും, ഒരു മകനുണ്ടെന്നുമായിരുന്നു സുധി പറഞ്ഞത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ കൈക്കുഞ്ഞിനെയും വെച്ചായിരുന്നു പരിപാടിക്ക് പോയിരുന്നത്്. സുധി സ്‌റ്റേജില്‍ കയറുമ്പോള്‍ സുഹൃത്തുക്കളായിരുന്നു മകനെ നോക്കിയിരുന്നത്. കിച്ചുവിനെ മകനായി കാണുന്നൊരാളാണ് ജീവിതപങ്കാളിയായി വരേണ്ടതെന്ന് സുധി ആഗ്രഹിച്ചിരുന്നു. കിച്ചുവുമായി പെട്ടെന്ന് തന്നെ കൂട്ടായിരുന്നു രേണു. അങ്ങനെയായിരുന്നു വിവാഹം. വിവാഹ ശേഷം കോട്ടയത്തായിരുന്നു ഇവര്‍. പിന്നീടാണ് കൊല്ലത്തേക്ക് പോയത്.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X